ഗുണ്ടയെ കൊലപെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ 

ബെംഗളൂരു : ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കാർത്തികേയനെ (40) കൊലപ്പെടുത്തിയ കേസിൽ ധർമ, ഇഷാഖ്, സുൽത്താൻ എന്നിവരെയാണ് ബാനസവാടി പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതിയും ഗുണ്ടയുമായ ആൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന് ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബാനസവാടി ഐ.ടി.സി. റോഡിലാണ് പ്രതികൾ കാർത്തികേയനെ വെട്ടിക്കൊലപ്പെടുത്തിയത്. 2021 വരെ ഗുണ്ടയായിരുന്നു കാർത്തികേയൻ. പിന്നീട് നല്ല സ്വഭാവം പരിഗണിച്ച് പോലീസ് കാർത്തികേയന്റെ പേര് ഗുണ്ടാപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം റിയൽ എസ്റ്റേറ്റ്…

Read More

ഷവർമയ്ക്കൊപ്പം കിട്ടിയ മുളകിന് വലുപ്പം കുറവ്; കട ഉടമയെ സംഘം ചേർന്ന് മർദ്ദിച്ചു 

തിരൂർ: ഷവർമക്കൊപ്പമുള്ള മുളകിന് വലുപ്പം കുറവാണെന്ന് ആരോപിച്ച്‌ ബേക്കറി ഉടമകള്‍ക്ക് മർദനം. മലപ്പുറം പുത്തനത്താണിയിലെ തിരുനാവായ റോഡിലെ കുട്ടികളത്താണിയിലുള്ള എൻജെ ബേക്കറിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രമം നടന്നത്. രാത്രിയില്‍ ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് അതിക്രമം കാണിച്ചത്. നാലു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പഞ്ചേരി സ്വദേശികളായ ജനാർദനൻ (45), സത്താർ (45), മുഹമ്മദ് ഹനീഫ് (45), മുജീബ് (45) എന്നിവർ രണ്ട് സാൻഡ്വിച്ചും രണ്ട് ഷവർമയുമാണ് ഓർഡർ ചെയ്തത്. കാറിലിരുന്ന് ഓർഡർ ചെയ്ത സംഘം പിന്നീട് സാൻഡ്‍വിച്ച്‌ ഓർഡർ റദ്ദാക്കി. ഷവർമ്മ…

Read More

വിവാഹത്തിൽ നിന്നും പിന്മാറിയ 15 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: ശൈശവ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു. മടിക്കേരിയില്‍ ആണ് ദാരുണ സംഭവം. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞിരുന്നു. തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് ഇരുകുടുംബങ്ങളും പിന്മാറി. ഇതില്‍ പ്രകോപിതനായ പ്രതി ഒങ്കാരപ്പ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച ഒങ്കാരപ്പ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഒങ്കാരപ്പ ഒളിവിലാണ്, ഇയാള്‍ക്കായി തെരച്ചില്‍…

Read More

അരവിന്ദ് കെജ്രിവാൾ പുറത്തേക്ക്; ഇടക്കാല ജാമ്യം 

ദില്ലി: വിവാദ മദ്യനയ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ…

Read More

ഇരട്ടി മധുരം അമ്മയും മകനും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചു!

ബെംഗളൂരു : മകനോടൊപ്പം അമ്മയും എസ്എസ്എൽസി പരീക്ഷ പാസായ ആഹ്ലാദത്തിൽ ഒരു കുടുംബം. സംസ്ഥാനവ്യാപകമായി ഇന്നലെയാണ് എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. അക്കൂട്ടത്തിലാണ് ഹാസൻ ജില്ലയിൽ അമ്മയും മകനും എസ്എസ്എൽസി പരീക്ഷ പാസായിരിക്കുന്നത്. സകലേഷ്പൂർ താലൂക്കിലെ ചിന്നല്ലി ഗ്രാമത്തിൽ രണ്ടാം തവണ മകനോടൊപ്പം എഴുതിയാണ് എസ്എസ്എൽസി പരീക്ഷ 38 കാരിയായ ജ്യോതി പി.ആർ. പാസായത്. മകൻ നിതിൻ സിബി, സകലേഷ്പൂർ താലൂക്കിലെ ബല്ലുപേട്ടയിലെ സിദ്ധന്യയ്യ ഹൈസ്കൂളിൽ ആണ് പഠിച്ചത്. ഇത്തവണ അമ്മ ജ്യോതി പി.ആർ. മകനോടൊപ്പം എസ്എസ്എൽസി പരീക്ഷയെഴുതുകയായിരുന്നു. 250 മാർക്ക് നേടി ജ്യോതി പി.ആർ.…

Read More

വ്യത്യസ്ത ഇടങ്ങളിൽ എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഒരു മരണം ഒരാൾ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: പരീക്ഷയിൽ തോറ്റതിനെ തുടർന്ന് മാണ്ഡ്യയിൽ എസ്എസ്എൽസി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സംസ്ഥാനവ്യാപകമായി 2024 ലെ എസ്എസ്എൽസി ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. നിഖിൽ (16) തൂങ്ങിമരിച്ച വിദ്യാർഥിയാണ്. മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ തഗ്ഗഹള്ളി ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ പഠിക്കുന്ന നിഖിൽ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാഫലം കണ്ട് 3 വിഷയങ്ങളിൽ തോറ്റതിനെ തുടർന്ന് മരത്തിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ കൊപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസെടുത്തിട്ടുണ്ട്. അതേസമയം ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ യക്സംബ ഗ്രാമത്തിലാണ് എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച…

Read More

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കണ്ണൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകള്‍ ഇന്നും മുടങ്ങും. കണ്ണൂരില്‍ നിന്നും എട്ട് സര്‍വ്വീസുകളും കൊച്ചിയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കറ്റ്, ദോഹ സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നുള്ള ദമാം, മസ്‌കറ്റ്, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ…

Read More

കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ബംഗളുരു: കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസിഡൻ്റ് ), അപ്പുക്കുട്ടൻ. കെ, രജീഷ്. പി. കെ.(വൈസ് പ്രസിഡൻ്റ്) , സതീഷ് തോട്ടശ്ശേരി (സെക്രട്ടറി). പ്രവീൺ എൻ. പി, പത്മനാഭൻ. എം (ജോയിൻ്റ് സെക്രട്ടറി), അരവിന്ദാക്ഷൻ. പി. കെ (ട്രഷറർ) ഇ. ശിവദാസ് (ജോയിൻ്റ് ട്രഷറർ) ടി. ജെ. തോമസ് (ഇൻ്റേണൽ ഓഡിറ്റർ) എന്നിവരാണ് ഭാരവാഹികൾ.

Read More

നഗരത്തിൽ ഇനി ഗട്ടറുകൾക്ക് വിട; ബെംഗളൂരു റോഡുകളുടെ മുഖച്ഛായ മാറ്റും വൈറ്റ് ടോപ്പിങ്

road white toping

ബെംഗളൂരു: ട്രാഫിക് കുരുക്കുകൾ അസഹ്യമായ ബെംഗളൂരുവിൽ അതിന്റെ തീവ്രത കൂട്ടുന്ന ഘടകമാണ് റോഡിലെ കുണ്ടുംകുഴിയും. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് ‘വൈറ്റ് ടോപ്പിങ് പ്രോജക്ട്’ നിർദ്ദേശിക്കപ്പെട്ടത്. 2016ൽ തുടക്കമിട്ടെങ്കിലും ഈ പദ്ധതി കാര്യമായി മുന്നേറിയിരുന്നില്ല. നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് കുരുക്കിനുള്ള പരിഹാരങ്ങളിലൊന്ന് എന്ന നിലയിൽ വൈറ്റ് ടോപ്പിങ് പദ്ധതി ഇത്തവണ കാര്യക്ഷമമായി നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. 1200 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണ ടാറിട്ട റോഡുകളെക്കാൾ ഉയർന്ന ഈടുനിൽപ്പ് വൈറ്റ് ടോപ്പിങ് ചെയ്ത റോഡുകൾക്കുണ്ടാകും. 10 മുതൽ 15…

Read More

വൈറ്റ് ഫീൽഡിലെ പിജി കെട്ടിടത്തിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

suicide death

ബെംഗളൂരു: താമസിച്ചിരുന്ന പിജിയിയുടെ മുകളിൽ നിന്നും ചാടി യുവാവ് ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വൈറ്റ് ഫീൽഡ് പോലീസ് സ്‌റ്റേഷന് പരിധിയിലെ അംബേദ്കർ നഗറിലാണ് സംഭവം. കലബുറഗി സ്വദേശിയായ 28 കാരനായ മനാനോ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വൈറ്റ്ഫീൽഡ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ജോലി തേടിയാണ് യുവാവ് ബംഗളൂരുവിൽ എത്തിയതെന്നാണ് സൂചന. എന്നാൽ അലഞ്ഞുതിരിഞ്ഞ് തളർന്ന യുവാവിന് എവിടെയും ജോലി ലഭിച്ചില്ലെന്ന് പറയുന്നു. ഇതേത്തുടർന്നാണ് മനാനോ താമസിച്ചിരുന്ന പിജി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…

Read More
Click Here to Follow Us