ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു

ചേർത്തല: പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്പിളി. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

Read More

പ്രജ്വൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ല; ദേവഗൗഡ 

deva gowda

ബെംഗളൂരു: എം പി പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള ലൈംഗികാതിക്രമ കേസില്‍ അയാൾ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പ് ഇല്ലെന്ന് ജെഡിഎസ് നേതാവും പ്രജ്വലിന്‍റെ മുത്തച്ഛനുമായ എച്ച്‌.ഡി. ദേവഗൗഡ. കേസില്‍ കൊച്ചു മകൻ കുറ്റക്കാരനെന്ന് തെളിയുകയാണെങ്കില്‍ ശിക്ഷിക്കുന്നതില്‍ എതിർപ്പില്ലെന്നാണ് ദേവഗൗഡ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം തന്‍റെ മകൻ എച്ച്‌.ഡി. രേവണ്ണയ്ക്കെതിരേയുള്ള കേസുകള്‍ നിർമിക്കപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാൻ ഗൗഡ തയാറായില്ല. ഈ കേസില്‍ കൂടുതല്‍ പേർ ഉള്‍‌പ്പെട്ടിട്ടുണ്ട്. ആരുടെയും പേരു വലിച്ചിഴയ്ക്കാൻ താൻ ഒരുക്കമല്ല. സംഭവം കോടതിയുടെ പരിഗണനയിലിരിക്കേ ഇക്കാര്യത്തില്‍…

Read More

ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌ തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിംഗ് നടത്തി 

ബെംഗളൂരു: തിരുവനന്തപുരം- ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം അടിയന്തരമായി താഴെയിറക്കി. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. കഴിഞ്ഞ ദിവസം രണ്ട് വിമാനങ്ങള്‍ സാങ്കേതിക തകരാർ കാരണം യാത്ര റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തില്‍ വലഞ്ഞ എയർ ഇന്ത്യയില്‍ സാങ്കേതിക തകരാർ മൂലം യാത്രകള്‍ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്കു പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റില്‍ തീ കണ്ടതോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു. 175 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതേ ദിവസം പൂനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന എഐ-858…

Read More

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാശം നൽകിയില്ല; സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി 

ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഭർത്താവിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ ഹൈക്കോടതി നിർദേശം. നേരത്തെ ജസ്റ്റിസുമാരായ അനു ശിവരാമൻ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാര്യയ്ക്കും മകനും ചിലവിനായി 5,000 രൂപ വീതം നല്‍കണമെന്ന് വിധിച്ചത്. 2012 ഏപ്രില്‍ മുതല്‍ പ്രതിമാസം അയ്യായിരം ചിലവിന് നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും ഭർത്താവ് തുക നല്‍കാത്തതിനെ തുടർന്ന് സ്വത്തുക്കള്‍ കണ്ടുകെട്ടുകയായിരുന്നു. ബെംഗളൂരുവിലെ ഉത്തരഹള്ളിയിലുള്ള ഭർത്താവിൻ്റെ 1,276 ചതുരശ്ര അടി വിസ്തീർണമുള്ള വീട് കണ്ടുകെട്ടിയതായി കോടതി അറിയിച്ചു. മറ്റ് സ്വത്തുവിവരങ്ങള്‍…

Read More

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ഗുരുതരാവസ്ഥയിൽ 

തിരുവനന്തപുരം: സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എല്‍ പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More

ബെംഗളൂരുവിൽ നിന്നും സ്ഥിരമായി ലഹരി കടത്ത്; യുവതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ 

കൊച്ചി: കൊച്ചിയില്‍ ലഹരി വസ്തുക്കളുമായി ഒരു യുവതിയടക്കം ആറുപേർ പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജില്‍ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പോലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി…

Read More

പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക ആരോപണ കേസിൽ പ്രതികരിച്ച് ദേവഗൗഡ

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസില്‍ ആദ്യമായി പ്രതികരിച്ച്‌ എച്ച്‌ഡി ദേവഗൗഡ. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് ദേവഗൗഡ ആദ്യമായി പ്രതികരിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഞാൻ അവരുടെ പേരുകള്‍ പറയുന്നില്ല’ എച്ച്‌ ഡി ദേവഗൗഡ പറഞ്ഞു. തൻ്റെ 92-ാം ജന്മദിനത്തില്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ദേവഗൌഡ. പ്രജ്വലിനെതിരായ ആരോപണങ്ങളില്‍ നടപടിയുണ്ടാകും. എന്നാല്‍ രേവണ്ണയുടെ കാര്യത്തില്‍ എന്താണ് ഉണ്ടായതെന്ന് ജനങ്ങള്‍ കണ്ടതാണ്. അദ്ദേഹത്തിന് കോടതിയില്‍ നിന്ന് ജാമ്യം…

Read More

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി; പിന്നാലെ യുവാവും ആത്മഹത്യ ചെയ്തു 

ഉത്തര്‍പ്രദേശ്: ഷാള്‍ കഴുത്തി മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഡെഡ്ബോഡിക്കൊപ്പം സെല്‍ഫി എടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പോലീസ് പറയുന്നു. കൊലപാതക ദിവസവും ഇവർ തമ്മില്‍ വഴക്കുണ്ടായതായാണ് റിപ്പോർട്ട്. ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും, തുടർന്ന് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read More

ബ്യൂട്ടി പാർലറിനുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: മേട്ടുക്കടയില്‍ ബ്യൂട്ടി പാര്‍ലറിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷീലയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടത്. റോഡുപണി നടക്കുന്നതിനാല്‍ പാര്‍ലര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. മേട്ടുക്കടയിലെ ഫ്ലാറ്റിന്റെ താഴത്തെ മുറിയിലാണ് ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നത്. ഇതിന്റെ പിന്നിലുള്ള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നതും. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് എത്തി മുറി തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. വാതില്‍ അകത്തുനിന്നും കുറ്റിയിട്ട നിലയിലാണ് എന്നാണ് പോലീസ് പറഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read More

ഒരാഴ്ച അമ്മയെ കാണാതായിട്ട് മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ​ത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി​ഗമനം. മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ്…

Read More
Click Here to Follow Us