എൻഐഎ സംഘത്തിന് നേരെ ആക്രമണം 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലുള്ള ഭൂപാതിനഗറിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു അന്വേഷണ സംഘത്തിന് നേരെ കല്ലെറിഞ്ഞ് ആക്രമിച്ചത്. 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. എൻഐഎ സംഘത്തിന്റെ കാറിന് നേരെ കല്ലും ഇഷ്ടികയും എറിയുകയായിരുന്നു. ഇതോടെ കാറിന്റെ വിൻഡ്സ്ക്രീൻ തകർന്നു. ആക്രമണത്തില്‍ ഉദ്യോഗസ്ഥ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാവിലെ 5.30ഓടെയായിരുന്നു സംഭവം നടന്നത്. ഭൂപാതിനഗറില്‍ 2022 ഡിസംബർ മൂന്നിന് ഓലമേഞ്ഞ വീടിനുള്ളില്‍ സ്ഫോടനം നടക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും…

Read More

നരേന്ദ്ര മോദി തന്റെ തന്തയുടെ സ്വത്തല്ലെന്ന് കെ എസ് ഈശ്വരപ്പ

ബെംഗളൂരു: സിറ്റിംഗ് എം.പി.യും ശിവമോഗയില്‍ ബി.ജെ.പി സ്ഥാനാർഥിയുമായ ബി.വൈ.രാഘവേന്ദ്രയും മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലുള്ള വാക് പോരാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഈശ്വരപ്പ തന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കൂടി ഉള്‍പ്പെട്ട പോസ്റ്ററുകളും ബോർഡുകളുമാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച ബി.വൈ.രാഘവേന്ദ്രക്ക് ഈശ്വരപ്പയുടെ മറുപടി ഇങ്ങിനെ: നരേന്ദ്ര മോദി തന്റെ തന്തയുടെ സ്വത്തല്ല ” മുൻമുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യദ്യൂരപ്പയാണ് രാഘവേന്ദ്രയുടെ പിതാവ്. ഹാവേരി മണ്ഡലത്തില്‍ തന്റെ മകൻ കെ.ഇ.കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നല്‍കിയ യെദ്യൂരപ്പ…

Read More

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി

കാസർകോട്:കുഞ്ഞിനെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസർകോട് ജില്ലയിലെ മുളിയാർ അർളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയായ ഭർത്താവ് ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടില്‍ നിന്നു 2 ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6…

Read More

ഭാവി വധുവിനെ കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ യുവ ഹീറോയാണ് ഉണ്ണി മുകുന്ദന്‍. വയസ്സ് മുപ്പത്തിയാറിലെത്തിയിട്ടും താരം ബാച്ചിലര്‍ ലൈപ് തുടരുന്നതില്‍ ഒരു പക്ഷത്തിന് നല്ല അമര്‍ഷമുണ്ട്. അതുകൊണ്ട് തന്നെ ഗോസിപ്പുകോളങ്ങളില്‍ താരം സ്ഥിര സാന്നിധ്യമാണ് നടൻ. ഇപ്പോഴിതാ വിവാഹത്തിനെ കുറിച്ച്‌ ഉണ്ണി മകുന്ദന്‍ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രം ജയ് ഗണേഷിന്റെ പ്രൊമോഷനിടെയിലാണ് ഉണ്ണി വിവാഹത്തിനെ കുറിച്ചും പങ്കിടുന്നത്. ഉണ്ണിയ്‌ക്കൊപ്പം മഹിമയും അഭിമുഖത്തിലുണ്ടായിരുന്നു. ഇപ്പോഴും സിംഗിളാണെന്ന് ഉണ്ണി പറയുന്നു. എന്നാല്‍ അതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. ഒരു പ്രായം വരെ സിംഗിളാണെന്ന് പറയുന്നത് രസമാണെന്നും എന്നാല്‍ തന്റെ ഈ പ്രായത്തിലും…

Read More

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യതാപമേറ്റ് രണ്ട് മരണം

ബെംഗളൂരു : സംസ്ഥാനത്ത് ഒരുമാസത്തിനിടെ സൂര്യതാപമേറ്റ് രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ്. ബാഗൽകോട്ട്, കലബുറഗി ജില്ലകളിലുള്ളവരാണ് മരിച്ചത്. നിലവിൽ ചിക്കബെല്ലാപുര, ബാഗൽകോട്ട്, ചിത്രദുർഗ, മണ്ഡ്യ എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം രൂക്ഷം. ചിക്കബെല്ലാപുരയിൽ 102 പേർക്ക് സൂര്യതാപമേറ്റു. ബാഗൽകോട്ടിൽ 69 പേർക്ക്, ചിത്രദുർഗയിൽ 56 പേർക്ക്, മണ്ഡ്യയിൽ 54 പേർക്ക് എന്നിങ്ങനെയും സൂര്യതാപമേറ്റു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതിയ നിർദേശങ്ങൾ ഇറക്കി. ചൂടുകൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകീട്ട് മൂന്നിനും ഇടയിൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്. ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം. ചൂടിൽ നിന്ന് രക്ഷനേടാൻ, സൺഗ്ലാസ്,…

Read More

ആർടി നഗറിൽ തീപിടുത്തം; കെട്ടിടത്തിനുള്ളിൽ കുടുങ്ങി നിരവധി പേർ

ബെംഗളൂരു: ബംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രീംസ് കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ജനറേറ്ററിൽ തീപിടുത്തം. മൂന്നാം നിലയിലും താഴത്തെ നിലയിലും തീ ആളിപടർന്നു, ഫയർ എഞ്ചിൻ എത്തി തീ അണയ്ക്കാൻ ഉള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഏഴുപേരെ ആർടി നഗർ പൊലീസ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കെട്ടിടത്തിൻ്റെ ജനൽ ചില്ലുകൾ തകർന്നതിനാൽ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഗോവണി ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന് മുകളിൽ പത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം, കനത്ത പുക കെട്ടിടത്തെ…

Read More

കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചപകടം; ഡ്രൈവറുടെ നില ഗുരുതരം

ബെംഗളൂരു: കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചപകടം. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. തുംകൂർ ജില്ലയിലെ പാവഗഡ താലൂക്കിലെ കോട്ടഗുഡ്ഡ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പാവഗഡിൽ നിന്ന് ചിത്രദുർഗയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. ചള്ളക്കരെയിൽ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. കോട്ടഗുഡ്ഡ ഗ്രാമത്തിൽ എത്തുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആർടിസിയിലെയും സ്വകാര്യ ബസിലെയും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസിൽ കുടുങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി പാവഗഡ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കളിയാക്കലിൽ പിണറായിയേയും മറന്നില്ല; മുഖ്യമന്ത്രി സിദ്ധരാമയ്യയെയും പിണറായിയെയും പരിഹസിക്കുന്ന കാർട്ടൂണുകൾ പ്രചരിപ്പിച്ച് ബി.ജെ.പി.

ബെംഗളൂരു : കേരളവും കർണാടകവും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരെ പരിഹസിക്കുന്ന കാർട്ടൂണുകളുമായി കർണാടക ബി.ജെ.പി.യുടെ പ്രചാരണം. പിണറായി വിജയനെയും സിദ്ധരാമയ്യയെയും ‘ദീവാളി ബ്രദേഴ്‌സ്’ എന്ന് കളിയാക്കിക്കൊണ്ടാണ് കാർട്ടൂണുകൾ പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടു വഴി പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പണമെടുത്ത് ‘ദീവാളി നടത്തുന്നതിൽ’ ഇരു മുഖ്യമന്ത്രിമാരും മത്സരിക്കുകയാണെന്ന് ആരോപിക്കുന്നു. ആരാണ് ആദ്യം ദീവാളി നടത്തിയതെന്ന് ഇരുവരും തർക്കിക്കുന്നതാണ് ഒരു കാർട്ടൂൺ. ‘ദീവാളി ബ്രദേഴ്‌സ്’ എന്ന പേരിട്ട മറ്റൊരുകാർട്ടൂണിൽ പിണറായി വിജയൻ ഓടിക്കുന്ന ബൈക്കിനുപിന്നിൽ സിദ്ധരാമയ്യ ഇരിക്കുന്നതാണ് ദൃശ്യം. കോൺഗ്രസും സി.പി.എമ്മും ഇന്ത്യ മുന്നണിയുടെ…

Read More

കേരള കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബാക്കി; വേഗം ബുക്കിംഗ് ആരംഭിച്ചോളു റമസാൻ ആഘോഷങ്ങൾക്കു നാട്ടിൽ പോകണ്ടേ; വിശദാംശങ്ങൾ

ksrtc

ബെംഗളൂരു: റമസാൻ ആഘോഷങ്ങൾക്കു നാട്ടിലേക്കുള്ള യാത്രയ്ക്ക് കേരള ആർടിസി ബസുകളിൽ ടിക്കറ്റുകൾ സുലഭം. ചെറിയ പെരുന്നാൾ 10നാകുമെന്ന പ്രതീക്ഷയിൽ 8, 9 തീയതികളാണ് കൂടുതൽ പേരും നാട്ടിലേക്കു യാത്ര ചെയ്യുന്നത്. 8ന് കോഴിക്കോട്ടേക്ക് 7 ബസുകളിൽ ഇരുപതിലധികം സീറ്റുകൾ ബാക്കിയുണ്ട്. 9ന് കോഴിക്കോട്ടേക്ക് 11 ബസുകളിൽ മുപ്പത്തിലധികം സീറ്റുകളുമുണ്ട്. 450–1140 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിലേക്കു 8നും 9നും 5 ബസുകളിൽ വീതം ടിക്കറ്റ് ബാക്കിയുണ്ട്. 731–781 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും അന്നേ ദിവസങ്ങളിൽ ബസുകളിൽ ടിക്കറ്റ് ബാക്കിയുണ്ട്. സ്വകാര്യ…

Read More

ആശ്വസിക്കാൻ വകയായി; സംസ്ഥാനത്ത് വേനൽമഴ എത്തുന്നു; വിശദാംശങ്ങൾ

ബെംഗളൂരു: അടുത്തയാഴ്ച നഗരത്തിൽ വേനൽമഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 9നു ശേഷം ഇടിമിന്നലോട് കൂടിയ മഴയുമെത്തുമെന്നും മാസാവസാനം വരെ ഇതു നീണ്ടുനിൽക്കുമെന്നുമാണ് പ്രവചനം. ചില ഇടങ്ങളിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും അറിയിപ്പുണ്ട്. എന്നാൽ അടുത്ത 2 ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരുമെന്നും വകുപ്പ് അറിയിച്ചു.

Read More
Click Here to Follow Us