കേരള കർണാടക ആർടിസി ബസുകളിൽ ടിക്കറ്റ് ബാക്കി; വേഗം ബുക്കിംഗ് ആരംഭിച്ചോളു റമസാൻ ആഘോഷങ്ങൾക്കു നാട്ടിൽ പോകണ്ടേ; വിശദാംശങ്ങൾ

ksrtc

ബെംഗളൂരു: റമസാൻ ആഘോഷങ്ങൾക്കു നാട്ടിലേക്കുള്ള യാത്രയ്ക്ക് കേരള ആർടിസി ബസുകളിൽ ടിക്കറ്റുകൾ സുലഭം.

ചെറിയ പെരുന്നാൾ 10നാകുമെന്ന പ്രതീക്ഷയിൽ 8, 9 തീയതികളാണ് കൂടുതൽ പേരും നാട്ടിലേക്കു യാത്ര ചെയ്യുന്നത്.

8ന് കോഴിക്കോട്ടേക്ക് 7 ബസുകളിൽ ഇരുപതിലധികം സീറ്റുകൾ ബാക്കിയുണ്ട്. 9ന് കോഴിക്കോട്ടേക്ക് 11 ബസുകളിൽ മുപ്പത്തിലധികം സീറ്റുകളുമുണ്ട്.

450–1140 രൂപയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിലേക്കു 8നും 9നും 5 ബസുകളിൽ വീതം ടിക്കറ്റ് ബാക്കിയുണ്ട്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

731–781 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും അന്നേ ദിവസങ്ങളിൽ ബസുകളിൽ ടിക്കറ്റ് ബാക്കിയുണ്ട്. സ്വകാര്യ ബസുകൾ നിരക്ക് ഉയർത്തിയിട്ടില്ല.

സ്പെഷലുമായി കർണാടക ആർടിസി

കേരളത്തിലേക്ക് റമസാനു മൂന്നും വിഷുവിനു പതിമൂന്നും സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി.

9ന് എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും 11ന് കണ്ണൂരിൽ നിന്നു മടക്കയാത്രയ്ക്കുമാണ് അധിക സർവീസുകൾ.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

എറണാകുളത്തേക്കു 1,920 രൂപ, തൃശൂരിലേക്കു 1,790 രൂപ, കണ്ണൂരിൽ നിന്നു 1,650 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
[masterslider id="10"]

Related posts