ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി. വിമാനത്താവളത്തില്‍ എത്തിയ ധോനിക്ക് ഉജ്ജ്വലമായ സ്വീകരമാണ് ടീം അധികൃതര്‍ ഒരുക്കിയത്. The arrival of MS Dhoni in Chennai. – The Lion has joined CSK. 🦁 pic.twitter.com/cQIxRcq1Az — Mufaddal Vohra (@mufaddal_vohra) March 5, 2024 ഐപിഎല്‍ സീസണിലെ ആദ്യമത്സരം മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ആദ്യ മത്സരത്തില്‍…
Read MoreMonth: March 2024
രാഹുൽ ഗാന്ധി ഈ പ്രാവശ്യവും വയനാട് മത്സരിക്കും
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും. കഴിഞ്ഞ തവണയും രാഹുൽ ഗാന്ധി ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. അതേസമയം സഹോദരി പ്രിയങ്ക റായ്‌ബറേലിയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ സ്ഥാനാര്‍ഥിയാവും.
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി. സ്ഥാനാർഥികളെ തീരുമാനിക്കും; യെദ്യൂരപ്പ
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച ചേരുമെന്ന് മുതിർന്നനേതാവ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. യോഗത്തിൽ യെദ്യൂരപ്പയും പങ്കെടുക്കുന്നുണ്ട്. സ്ഥാനാർഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്തെ 28 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബുധനാഴ്ച തീരുമാനിക്കുമെന്നാണ് കരുതുന്നത്. 2019-ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റും ബി.ജെ.പി. നേടിയിരുന്നു. കോൺഗ്രസും ജെ.ഡി.എസും ഓരോ സീറ്റുവീതമായിരുന്നു നേടിയത്. ബി.ജെ.പി. പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലതയും ജയിച്ചിരുന്നു. ഇത്തവണ രാഷ്ട്രീയസാഹചര്യം മാറിയപ്പോൾ ബി.ജെ.പി.യും ജെ.ഡി.എസും ഒന്നിച്ചാണ് മത്സരിക്കുന്നത്.
Read Moreവിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ മരിച്ചു
കൊച്ചി: പീഡന കേസിലടക്കം ശിക്ഷിക്കപ്പെട്ട വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസമായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു സന്തോഷ് മാധവൻ. ഏറെ കുപ്രസിദ്ധനായ ആള്‍ ദൈവമായിരുന്നു സന്തോഷ് മാധവൻ. ശാന്തിതീരം എന്ന സന്തോഷിന്റെ ആശ്രമം വിവാദങ്ങളുടെ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. സിനിമായ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരുമായി സന്തോഷ് മാധവന് ബന്ധമുണ്ടെന്ന തരത്തില്‍ വാർത്തകളും ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കട്ടപ്പന സ്വദേശിയായ…
Read Moreബെംഗളൂരു ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത; മലയാള സിനിമ രാസ്ത ഇന്ന് വീണ്ടും പ്രദർശിപ്പിക്കും
ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബുധനാഴ്ച മലയാള സിനിമ രാസ്ത പ്രദർശിപ്പിക്കും. ഒറിയോൺ മാൾ പി.വി.ആർ. സിനിമാസിൽ ഒമ്പതാം നമ്പർ സ്‌ക്രീനിൽ ഉച്ചയ്ക്ക് 12.20-നാണ് പ്രദർശനം. അനീഷ് അൻവറിന്റെ രാസ്ത കഴിഞ്ഞദിവസവും ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു. ബുധനാഴ്ച ജർമൻ ചിത്രം അഫിരെ, ഫ്രെഞ്ച് ചിത്രം ദ ടേസ്റ്റ് ഓഫ് തിങ്‌സ്, അറബിക് ചിത്രം ഡെസെർട്ട്, നേപ്പാളി ചിത്രം ദ റെഡ് സ്യൂട്കേസ്, ഫ്രഞ്ച് ചിത്രം സിക്സ് ഫീറ്റ് ഓവർ തുടങ്ങിയവയും പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവം വെള്ളിയാഴ്ച സമാപിക്കും.
Read Moreപ്രധാനമന്ത്രിക്കെതിരെ വാളുമായി വധഭീഷണി; കർണാടക സ്വദേശിയായ പ്രതി പൊലീസ് പിടിയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കർണാടക രംഗപേട്ട് സ്വദേശി റസൂൽ കദാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ വിഡിയോയിൽ പ്രദർശിപ്പിക്കുന്നത് കാണാം. മോദി നല്ലഭരണം കാഴ്ചവെയ്ക്കുന്നില്ലെങ്കിൽ ചായ വിറ്റുനടന്നയാളാണെന്നുമാണ് പ്രതി വിഡിയോയിൽ ആദ്യം പറഞ്ഞിരുന്നത്. ബി.ജെ.പി.യിൽനിന്ന് പുറത്തുവരികയാണെങ്കിൽ മോദിയെ നേരിടാൻ താൻ തയ്യാറാണെന്ന് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഇയാളുടെ വാക്കുകൾ.…
Read Moreപാഠപുസ്തകങ്ങൾ പരിഷ്കരിച്ച് കർണാടക സർക്കാർ; കന്നഡ സാഹിത്യത്തിന് മുൻഗണന
ബെംഗളൂരു: പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിന് അനുമതി നൽകി കർണാടക സർക്കാർ. 2024-25 അധ്യയന വർഷത്തേക്കുള്ള 1 മുതൽ 10 വരെ ക്ലാസുകളിലെ കന്നഡ ഒന്നാം ഭാഷ, 9, 10 ക്ലാസുകളിലെ കന്നഡ മൂന്നാം ഭാഷ, 6 മുതൽ 10 വരെ ക്ലാസുകളിലെ സോഷ്യൽ സയൻസ് എന്നിവയ്ക്കുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. ഇതിന് വിരമിച്ച പ്രൊഫസർ മഞ്ജുനാഥ് ജി ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സമിതി ശുപാർശകൾ നൽകി. 114 പാഠപുസ്തകങ്ങളിൽ 44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കർണാടകയിലെ പ്രശസ്തരായ നിരവധി എഴുത്തുകാരുടെ…
Read Moreസന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്; ക്വാർട്ടറിലെ ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോരാട്ടത്തിലേക്കാണ് കേരളം വീണത്. കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു. സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ വിജയം നേടി മിസോറം സെമിയിലേക്ക് ടിക്കറ്റ് നേടി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ…
Read Moreചരിത്ര നിമിഷം; ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഉദ്ഘാടനം ഇന്ന്
കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ഇന്ന് നാടിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ-എക്സ്പ്ലാനോട് സെക്ഷനാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടെ, ചരിത്ര നിമിഷത്തിനാണ് കൊൽക്കത്ത ഇന്ന് സാക്ഷ്യം വഹിക്കുക. ഹൂഗ്ലി നദിയിലാണ് 16.6 കിലോമീറ്റർ ദൂരം വരുന്ന മെട്രോ ടണൽ നിർമ്മിച്ചിട്ടുള്ളത്. അണ്ടർ ഗ്രൗണ്ടിൽ ഉള്ള മൂന്നെണ്ണം അടക്കം 6 സ്റ്റേഷനുകളാണ് പാതയിൽ ഉണ്ടാവുക. 10.8 കിലോമീറ്റർ ദൂരവും വെള്ളത്തിനടിയിലാണ്. ഹൗറാ മൈതാന്‍, ഹൗറ സ്റ്റേഷൻ, ബിബിഡി ബാഗ് എന്നിവയാണ് ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഗ്രീൻ…
Read More‘ശനിയാഴ്ച ബെംഗളൂരുവിൽ സ്ഫോടനം’; ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ല ; വാർത്ത നിഷേധിച്ച് സിദ്ധരാമയ്യ
ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തിന് പിന്നാലെ തനിക്ക് ബോംബ് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണിസന്ദേശം ലഭിച്ച റിപ്പോർട്ടുകൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന. ശനിയാഴ്ച ഉച്ചയ്ക്ക് 2.48 ന് ബെംഗളൂരുവിൽ സ്‌ഫോടനമുണ്ടാകുമെന്ന് മെയിൽ അയച്ച ഷാഹിദ് ഖാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി തള്ളിയത്. ‘രാമേശ്വരത്തേത് ട്രെയിലർ മാത്രം, ശനിയാഴ്ച നഗരം പൊട്ടിത്തെറിക്കും; മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണി…
Read More