സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്; ക്വാർ‌ട്ടറിലെ ഷൂട്ടൗട്ടിൽ മിസോറമിനോട് തോൽവി

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളം സെമി കാണാതെ പുറത്ത്.

നിശ്ചിത സമയവും എക്സ്ട്രാ ടൈമും പെനൽറ്റി ഷൂട്ടൗട്ടിലേക്ക് പോരാട്ടത്തിലേക്കാണ് കേരളം വീണത്.

കേരളത്തിനെതിരെ 7–6ന്റെ വിജയം കുറിച്ചാണ് മിസോറം സെമിയിലേക്ക് കടന്നത്. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യതപാലിച്ചതോടെ മത്സരം സഡൻഡത്തിലേക്ക് കടന്നു.

സഡൻഡത്തിൽ കേരളതാരം സുജിത് പെനാൽറ്റി മിസ്സാക്കി. ഇതോടെ വിജയം നേടി മിസോറം സെമിയിലേക്ക് ടിക്കറ്റ് നേടി.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മിസോറമിനെ പൂട്ടുകയെന്ന് കേരളത്തിന് എളുപ്പമല്ലായിരുന്നു.

4-2-4 ഫോർമേഷനിൽ മിസോറം ഇറങ്ങിയപ്പോൾ 4-4-2 ഫോർമേഷനിലാണ് കേരളം കളിച്ചത്. യുപിയയിലെ ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

വ്യാഴാഴ്ച നടക്കുന്ന സെമിയിൽ മിസോറം സർവീസസിനെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts