പ്രധാനമന്ത്രിക്കെതിരെ വാളുമായി വധഭീഷണി; കർണാടക സ്വദേശിയായ പ്രതി പൊലീസ് പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ.

കർണാടക രംഗപേട്ട് സ്വദേശി റസൂൽ കദാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്.

ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ വിഡിയോയിൽ പ്രദർശിപ്പിക്കുന്നത് കാണാം.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

മോദി നല്ലഭരണം കാഴ്ചവെയ്ക്കുന്നില്ലെങ്കിൽ ചായ വിറ്റുനടന്നയാളാണെന്നുമാണ് പ്രതി വിഡിയോയിൽ ആദ്യം പറഞ്ഞിരുന്നത്.

ബി.ജെ.പി.യിൽനിന്ന് പുറത്തുവരികയാണെങ്കിൽ മോദിയെ നേരിടാൻ താൻ തയ്യാറാണെന്ന് അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഇയാളുടെ വാക്കുകൾ.

തെലങ്കാനയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നതിനിടെ ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വീഡിയോയിൽ ഇയാൾ പറയുന്നുണ്ട്.

കർണാടക പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് സൂപ്രണ്ട് ജി. സംഗീത മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts