ചെന്നൈയില്‍ എത്തിയ ധോനിയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നൽകി ടീം അധികൃതര്‍ ; വീഡിയോ കാണാം

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി.

വിമാനത്താവളത്തില്‍ എത്തിയ ധോനിക്ക് ഉജ്ജ്വലമായ സ്വീകരമാണ് ടീം അധികൃതര്‍ ഒരുക്കിയത്.

ഐപിഎല്‍ സീസണിലെ ആദ്യമത്സരം മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ആദ്യ മത്സരത്തില്‍ തന്നെ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോനിയും മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍ വരുന്ന ത്രില്ലിലാണ് ആരാധകര്‍.

നിലവിലെ ചാമ്പ്യന്‍മാരായ സിഎസ്‌കെ അഞ്ചാം കീരീടത്തിലേക്ക് നയിച്ച ധോനി വിമാനത്താവളത്തിലെത്തിയ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

ആറാം തവണ കീരീടനേട്ടമെന്ന അപൂര്‍വ നേട്ടം ഇത്തവണ സിഎസ്‌കെയ്ക്ക് സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ

ഈ സീസണില്‍ കളിക്കാരനെന്ന നിലയില്‍ ധോനിയുടെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സീസണില്‍ ഇന്നിങ്‌സിന്റെ അവസാനഘട്ടത്തിലായിരുന്നു ധോനി ബാറ്റിങിന് ഇറങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts