ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ധാക്കി; ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ

ബെംഗളൂരു : തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം റദ്ദാക്കിയതിന് സുപ്രീംകോടതിയോട് നന്ദി പറഞ്ഞ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.

തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ജീവിതത്തിലെ ഒരുപാട് ദുരിതങ്ങൾക്കുശേഷം സന്തോഷിക്കാനുള്ള ദിവസമാണിന്ന്.

സുപ്രീംകോടതി ഉത്തരവിനെതിരേ കേന്ദ്ര ഏജൻസികൾ അപ്പീൽ നൽകാൻ ആലോചിക്കുന്നുണ്ടെന്നും എന്നാൽ ഇതിനെ നേരിടാൻ പൂർണ സജ്ജമാണെന്നും ശിവകുമാർ പറഞ്ഞു.

സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് മുന്നിൽ പ്രണാമം ചെയ്യുന്നു. ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

എന്നിട്ടും പല പ്രശ്നങ്ങൾ നേരിട്ടെന്നും ശിവകുമാർ പറഞ്ഞു.

സി.ബി.ഐ. തന്നെ എങ്ങനെയാണ് ലക്ഷ്യം വെച്ചതെന്ന് ഉടൻ തന്നെ ജനങ്ങളെ അറിയിക്കും.

ജയിലിലേക്ക് പോയത് ആത്മവിശ്വാസത്തോടെയായിരുന്നു.

അവർ എന്നെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുവോ അത്രയും ശക്തിയോടെ രാഷ്ട്രീയത്തിൽ ഉയർന്നു വരുമെന്നും ശിവകുമാർ വ്യക്തമാക്കി.

കേസ് റദ്ദാക്കിയത് ശിവകുമാറിന്റെ അനുയായികൾ മധുര പലഹാരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2019-ൽ 50 ദിവസം ശിവകുമാർ തീഹാർ ജയിലിൽ കഴിഞ്ഞിരുന്നു.

2017-ൽ ശിവകുമാറുമായി ബന്ധപ്പെട്ടയിടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെ തുടർന്നാണ് 2018-ൽ ഇ.ഡി. അന്വേഷണം ആരംഭിച്ചത്.

  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തനിക്കെതിരേയുള്ള ഇ.ഡി., ആദായനികുതി കേസുകൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും ബി.ജെ.പി. യുടെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് താനെന്നുമാണ് ശിവകുമാർ പറയുന്നത്.

2019 സെപ്റ്റംബറിൽ ശിവകുമാറിനെ ഇ.ഡി. അറസ്റ്റുചെയ്ത് തീഹാർ ജയിലിൽ അടച്ചെങ്കിലും ഒക്ടോബറിൽ ജാമ്യം ലഭിക്കുകയായിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
[masterslider id="10"]

Related posts