ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി. സ്ഥാനാർഥികളെ തീരുമാനിക്കും; യെദ്യൂരപ്പ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച ചേരുമെന്ന് മുതിർന്നനേതാവ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. യോഗത്തിൽ യെദ്യൂരപ്പയും പങ്കെടുക്കുന്നുണ്ട്.

സ്ഥാനാർഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാനത്തെ 28 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബുധനാഴ്ച തീരുമാനിക്കുമെന്നാണ് കരുതുന്നത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

2019-ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റും ബി.ജെ.പി. നേടിയിരുന്നു.

കോൺഗ്രസും ജെ.ഡി.എസും ഓരോ സീറ്റുവീതമായിരുന്നു നേടിയത്.

ബി.ജെ.പി. പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലതയും ജയിച്ചിരുന്നു.

ഇത്തവണ രാഷ്ട്രീയസാഹചര്യം മാറിയപ്പോൾ ബി.ജെ.പി.യും ജെ.ഡി.എസും ഒന്നിച്ചാണ് മത്സരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts