കുടിവെള്ളമില്ല; പ്രതിസന്ധിയിൽ കുരുങ്ങി സ്കൂളുകളും; വെള്ളമെത്തിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകൾ

ബെംഗളൂരു : രൂക്ഷമായ ജലക്ഷാമം നഗരത്തിലെ സ്‌കൂളുകളേയും ബാധിക്കുന്നു. കുടിക്കാനും ശൗചാലയങ്ങളിലെ ആവശ്യങ്ങൽക്കും വെള്ളമില്ലാതായതിനെത്തുടർന്ന് പല സ്‌കൂളുകളും സ്വകാര്യ കുടിവെള്ള ടാങ്കറുകളെ ആശ്രയിച്ചുതുടങ്ങി. കുഴൽക്കിണറുകളാണ് സ്കൂളുകളിലെ പ്രധാന കുടിവെള്ള സ്രോതസ്സെങ്കിലും ഇവയിൽ നിന്ന് വെള്ളംകിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികൾക്ക് അവധി നൽകാനും കഴിയില്ല. കുടിക്കാനുള്ള വെള്ളം വീട്ടിൽ നിന്ന് കൊണ്ടുവരാൻ ഒട്ടുമിക്ക സ്‌കൂളുകളും വിദ്യാർഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൊമ്മനഹള്ളി, ബെന്നാർഘട്ടറോഡ്, മഹാദേവപുര, പീനിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സ്കൂളുകളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുന്നത്. അതേസമയം, പ്രത്യേക സാഹചര്യം പരിഗണിച്ച് സ്‌കൂളുകളിൽ കുടിവെള്ളമെത്തിക്കാൻ പ്രാഥമിക പരിഗണന നൽകണമെന്ന്…

Read More

ഒടിടിയിൽ ഈ മാസം ചാകര; എത്തുന്നത് ഭ്രമയുഗം മുതൽ മറ്റ് പ്രമുഖ ചിത്രങ്ങളും; അറിയാം

മലയാള സിനിമയിൽ വ്യത്യസ്ത ജോണറിലുള്ള പല സിനിമകൾ ഒരേ സമയം പുറത്തിറങ്ങുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്ത മാസമാണ് ഫെബ്രുവരി. ഇപ്പോഴിതാ പല ചിത്രങ്ങളും ഒടിടിയിലേക്ക് റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ സോണി ലൈവിലൂടെ മാർച്ച് 15 നാണ് സ്ട്രീമിംഗ് ആരംഭിക്കും. ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ക്രൈം- ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ജയറാമിനെ നായകനാക്കി മിഥുൻ…

Read More

നഗരത്തിന് വീണ്ടും അഭിമാന നിമിഷം; ബെംഗളൂരുവിൽ വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യകോച്ച് തയ്യാറായി

ബെംഗളൂരു : ഇന്ത്യൻ റെയിൽവേയുടെ ആദ്യ വന്ദേഭാരത് സ്ലീപ്പർ തീവണ്ടി കോച്ച് ബെംഗളൂരുവിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിലാണ് (ബി.ഇ.എം.എൽ.) കോച്ചിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രനിമിഷമാണിതെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. സ്ലീപ്പർ ബെർത്തുകൾ ഉൾപ്പെടെ മനോഹരമായി സജ്ജീകരിച്ച കോച്ചാണ് നിർമിച്ചിരിക്കുന്നത്. ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറി 2023 മേയിലാണ് ബി.ഇ.എം.എലിന് 16 കോച്ചുകൾ വീതമുള്ള പത്ത് വന്ദേഭാരത് സ്ലീപ്പർ തീവണ്ടികൾ നിർമിക്കാൻ കരാർ നൽകിയത്. ഇതിൽ നിർമിച്ച ആദ്യ കോച്ചാണ് ശനിയാഴ്ച…

Read More

കഫേ സ്‌ഫോടനം നടന്ന് എട്ട് ദിവസത്തിന് ശേഷം ബെംഗളൂരുവിലെ രാമേശ്വരം കഫേ വീണ്ടും തുറന്നു

ബെംഗളൂരു: സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് എട്ട് ദിവസത്തോളം അടച്ചിട്ടിരുന്ന ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേ ശനിയാഴ്ച രാവിലെ ഉപഭോക്താക്കൾക്കായി വീണ്ടും തുറന്നു. ജനപ്രീതിക്ക് പേരുകേട്ട കഫേ, കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് ഉപഭോക്താക്കളെ വീണ്ടും സ്വാഗതം ചെയ്തത്. അവരുടെ പ്രതിരോധശേഷിയുടെ പ്രതീകമായി കഫേ തുറക്കുന്നതിന് മുമ്പ് സഹസ്ഥാപകൻ രാഘവേന്ദ്ര റാവുവും ജീവനക്കാരും ദേശീയ ഗാനം ആലപിക്കാൻ ഒത്തുകൂടി,. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ വിപുലമായ നവീകരണങ്ങൾ നടത്തിയിട്ടുണ്ട്. “ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നുവെന്നും ഞങ്ങളുടെ സുരക്ഷാ…

Read More

സ്ത്രീകളിലെ മൂഡ് സ്വിങ്സ്; കാരണങ്ങൾ ഇവ

തിരക്ക് പിടിച്ച ജീവിതത്തിൽ ഇന്ന് ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് മൂഡ് സ്വിംഗ്സ്. മൂഡ് സ്വിംഗ്സ് ഉള്ളവരില്‍ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ ഉണ്ടാകുന്നത്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ആർത്തവസമയത്തും ഗർഭകാലത്തും മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകളില്‍ മൂഡ് സ്വിംഗ്സ് കാരണങ്ങള്‍ ഇതൊക്കെ *ഹോർമോണുകളിലെ മാറ്റങ്ങള്‍* ഹോർമോണ്‍ വ്യതിയാനങ്ങള്‍ മാനസികാവസ്ഥയ്ക്ക് കാരണമാകും. ഇത് സാധാരണയായി പ്രായപൂർത്തിയാകുമ്പോ, ആർത്തവം, ഗർഭം, അല്ലെങ്കില്‍ ആർത്തവവിരാമം തുടങ്ങിയ സമയങ്ങളില്‍ ഉണ്ടാകുന്നു. ഒരു സ്ത്രീയുടെ ശരീരം വലിയ ഏറ്റക്കുറച്ചിലുകളോടെ…

Read More

പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവച്ച് കൊല്ലണം; കെഎൻ രാജണ്ണ

ബെംഗളൂരു: നിയമസഭയില്‍ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചവരെ വെടിവെച്ച്‌ കൊല്ലണമെന്ന് മന്ത്രി കെ.എൻ രാജണ്ണ. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈന്‍റെ അനുയായികള്‍ നിയമസഭയില്‍ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചിരുന്നു. ഈ സംഭവം വിവാദമായതിന് പിന്നാലെ രാജണ്ണയുടെ പ്രസ്താവന. കോണ്‍ഗ്രസിന്‍റെ പ്രതിച്ഛായക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. മാത്രമല്ല, അത് മെച്ചപ്പെടുകയാണ് ചെയ്തത്. ആരെങ്കിലും മുദ്രാവാക്യം വിളിച്ചോ മറ്റോ പാകിസ്താനെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ അവരെ വെടിവെച്ച്‌ കൊല്ലണം. അതില്‍ യാതൊരു തെറ്റുമില്ല -രാജണ്ണ പറഞ്ഞു. മാത്രമല്ല,…

Read More

കഫേ സ്ഫോടനം; പ്രതിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് എൻഐഎ 

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് എന്‍ഐഎ. മാസ്കും കയ്യില്‍ ബാഗുമായി നടക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എക്സിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇത് എവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ആണെന്നത് വെളിപ്പെടുത്തിയിട്ടില്ല. ബോംബ്‌ സ്ഫോടനം നടന്ന ദിവസം രാത്രിയിലെ ചിത്രങ്ങളാണെന്നത് വ്യക്തമാണ്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. സ്ഫോടനത്തിനു ശേഷം പ്രതി പല ബസ്സുകളില്‍ യാത്ര ചെയ്ത് ബെള്ളാരി ജില്ലയിലേക്ക് കടന്നതാണ് ഏറ്റവും ഒടുവിലെ വിവരം. യാത്രയ്ക്കിടെ പ്രതി ഒരു…

Read More

തമിഴക വെട്രി കഴകത്തിലെ ആദ്യ അംഗമായി വിജയ്; അംഗത്വം നൽകുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ

ചെന്നൈ : നടൻ വിജയ്‌യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ പാർട്ടിയായ തമിഴക വെട്രി കഴകം അംഗത്വവിതരണം ആരംഭിച്ചു. ആദ്യ അംഗമായി വിജയ് തന്നെ ചേർന്നു. അംഗത്വം നൽകുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. വാട്‌സാപ്പ് അടക്കം സാമൂഹിക മാധ്യമങ്ങൾ മുഖേനയെയും അംഗത്വമെടുക്കാനുള്ള സൗകര്യമുണ്ട്. അംഗത്വ വിതരണം ആരംഭിച്ച മണിക്കൂറുകൾക്ക് ഉള്ളിൽ ലക്ഷത്തിലേറെ പേർ പാർട്ടിയിൽ ചേർന്നുവെന്ന് നേതാക്കൾ പറഞ്ഞു. വിജയ് അംഗത്വ പ്രഖ്യാപനം നടത്തി കുറച്ച് സമയത്തിനുള്ളിൽ ആപ്പിന്റെ പ്രവർത്തനം നിലച്ചു. தமிழக வெற்றிக் கழகத்தில் உறுப்பினர்களாக இணைய: 1) WhatsApp users –…

Read More

‘ഇങ്ങനെ ആണെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും; ക്ഷുഭിതനായി സുരേഷ് ഗോപി

തൃശൂർ: തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിയപ്പോള്‍ ആള് കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആളു കുറഞ്ഞതിലാണ് സുരേഷ് ഗോപി ബിജെപി പ്രര്‍ത്തകരോട് കയര്‍ത്തത്. സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആള് കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിന് കാരണമായത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവര്‍ത്തകരോട് പറയുന്നുണ്ട്. സുരേഷ്…

Read More

‘മുരളീധരൻ എല്ലായിടത്തും തോൽപ്പിക്കാനിറങ്ങുന്ന ശിഖണ്ഡി’; വിവാദ പരാമർശവുമായി കെ.സുരേന്ദ്രൻ

കോട്ടയം: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരനെന്ന്’ കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎയെ തോൽപ്പിക്കാൻ ഇടതുമുന്നണിയെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയാണ് കെ.മുരളീധരൻ വന്നത്. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കോട്ടയത്ത് എന്‍ഡിഎ പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More
Click Here to Follow Us