തുടർ തോൽവികൾ;ഇവാൻ വുക്കമനോവിച്ച് പുറത്തേക്ക്!

കൊച്ചി: തുടർച്ചയായ പരാജയത്തിൽ മനം മടുത്ത് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കോച്ച് ഇവാൻ വുക്കമനോവിച്ച് സ്ഥാനമൊഴിയുന്നതായി വാർത്തകൾ. ഈ സീസണിൻ്റെ അവസാനം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിടും പല യൂറോപ്യൻ ഒന്നാം ഡിവിഷൻ ക്ലബുകളിൽ നിന്നും അദ്ദേഹത്തിന് നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേ സമയം നിലവിലുള്ള 2 ഐ.എസ്.എൽ കോച്ചുകളുമായി ബ്ലാസ്‌റ്റേഴ്സ് മാനേജ്മെൻ്റ് ചർച്ച തുടങ്ങിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസാണ് ഈ വാർത്ത പുറത്ത് വിട്ടത്. Ivan Vukomanovic is likely to step down after the end of this…

Read More

ഡോ. ഷഹനയുടെ മരണം; ആത്മഹത്യ കേസിലെ പ്രതി റുവൈസിനു പഠനം തുടരാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനിയായിരുന്ന ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഡോക്ടർ റുവൈസിനു പഠനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു . പി.ജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. തുടർപഠനത്തിനുള്ള സാഹചര്യം ഉടൻ ഒരുക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കോളേജ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷഹനയെ കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്‌തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതാണ് മരണ കാരണമെന്ന്…

Read More

ഫ്രേസർ ടൗണിലെ ജനപ്രിയ റംസാൻ ഫുഡ് മേള നിർത്തിച്ച് ബി ബി എം പി; വിശദാംശങ്ങൾ

ബെംഗളൂരു : റംസാൻ മാസത്തിൽ എല്ലാ വർഷവും ബെംഗളൂരു ഫ്രേസർ ടൗണിൽ നടത്താറുള്ള ഫുഡ് ഫെസ്റ്റിവൽ ഇത്തവണ നിർത്തിവച്ചു. ശിവാജി നഗറിനോട് ചേർന്നുള്ള ഫ്രേസർ ടൗണിലെ ഈ ഭക്ഷ്യമേള നാട്ടുകാർ നേരിടുന്ന പ്രതിഷേധവും ശുചീകരണപ്രശ്നങ്ങളും കണക്കിലെടുത്താണ് ബിബിഎംപി നിർത്തിച്ചത്. എല്ലാ വർഷവും റംസാനോടനുബന്ധിച്ച് ബെംഗളൂരുവിലെ ഫ്രേസർ ടൗണിൽ ഭക്ഷ്യമേള നടത്താറുണ്ട്. ആയിരക്കണക്കിന് കടകളാണ് ഇവിടെ പാതയോരത്ത് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. റംസാൻ വ്രതാനുഷ്ഠാനം അവസാനിക്കുന്ന സന്ധ്യയോടെയാണ് ഈ ഭക്ഷണമേള അവസാനിക്കുന്നത്. എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ഈ ഭക്ഷ്യമേളയിൽ വൈവിധ്യമാർന്ന പലഹാരങ്ങൾ ആസ്വദിക്കാൻ എത്തുന്നത്. ഇത്തവണ…

Read More

ജല പ്രതിസന്ധി: നഗരത്തിലെ നീന്തൽക്കുളങ്ങളിൽ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് ബിഡബ്ല്യുഎസ്എസ്ബി; നിയമലംഘകർക്ക് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നീന്തൽക്കുളങ്ങൾ നിറയ്ക്കാൻ കുടിവെള്ളം ഉപയോഗിക്കുന്നത് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) നിരോധിച്ചു. നീന്തൽക്കുളങ്ങളിൽ ശുചിത്വ പ്രശ്‌നങ്ങൾ കാരണം ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാത്തതിനാൽ നഗരത്തിൽ ഉടനീളമുള്ള കുളങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിലെ കുടിവെള്ളം നൽകുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയായ BWSSB ആവശ്യം നിറവേറ്റാൻ പാടുപെടുന്നതിനാലാണ് ഈ നടപടി. വൻതോതിലുള്ള ജലം ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കുള്ള ജലവിതരണത്തിൻ്റെ 20 ശതമാനം വെട്ടിക്കുറയ്ക്കാനും BWSSB തീരുമാനിച്ചട്ടുണ്ട്. BWSSB വൻതോതിലുള്ള ജലം ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഒരു ദിവസം രണ്ട് കോടി…

Read More

മമത ബാനർജിക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ ചികിത്സയിൽ. ട്രെഡ് മില്ലിൽ വർക്കൗട്ട്‌ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ മമതയെ അഭിഷേക് ബാനർജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ആണ് വിവരം പങ്കുവെച്ച് എത്തിയത്. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും മുഖത്ത് രക്തവുമായി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമത ബാനർജിയെ ചിത്രത്തിൽ കാണാം.

Read More

റമദാൻ സംഗമം ഇരുപത്തഞ്ചാം വർഷത്തിലേക്ക്

ബെംഗളൂരു: ഇരുപത്തി അഞ്ചാം വാർഷികത്തിലെത്തി നിൽക്കുന്ന റമദാൻ സംഗമത്തിന് സമാരംഭം കുറിച്ച് യൂത്ത് മീറ്റ്. ‘ലൈറ്റ് അപോൺ ലൈറ്റ്’ (വെളിച്ചത്തിനുമേൽ വെളിച്ചം) എന്ന പ്രമേയത്തിൽ വൈകീട്ട് ആറു മുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിൽ യുവസമൂഹം ഒത്തുചേർന്നു. സമകാലീന ഇന്ത്യയിലെ മുസ്‍ലിം പ്രതിനിധാനം എന്ന വിഷയത്തിൽ ഓപ്പൺ പാർലമെന്റ് അരങ്ങേറി. ശനിയാഴ്ച ഉച്ചക്കു ഒന്നുമുതൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ നടക്കുന്ന റമദാൻ സംഗമം മുഖ്യ സെഷനിൽ ജമാഅത്തെ ഇസ്‍ലാലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി മുഖ്യാതിഥിയാവും. കർണാടക നിയമസഭ സ്പീക്കർ യു.ടി.…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമം മാർച്ച് 17 ന് 

ബെംഗളൂരു: മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഏരിയ കൺവൻഷനുകളുടെ പരിസമാപ്തി കൂടിയാണ് ഈ സംഗമം. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പണ്ഡിതൻ ഹാരിസ് ബിൻ സലീം പ്രമേയാവതരണം നടത്തും. തുടർന്നുള്ള വിജ്ഞാന സദസ്സിൽ, ‘മരണം വിളിപ്പാടകലെ’ – നിസാർ സ്വലാഹി, ‘നോമ്പിൻ്റെ ലക്ഷ്യം’ – ഫിറോസ് സ്വലാഹി, ‘ഖുർആനിനെ ചേർത്ത് പിടിക്കാം’ – ബിലാൽ കൊല്ലം എന്നിവർ…

Read More

കുരുതിക്കളമായി നഗരത്തിലെ റോഡുകൾ; രണ്ടുമാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 174 അപകടമരണങ്ങൾ

ബെംഗളൂരു : വാഹനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം ബെംഗളൂരുവിലെ വാഹനാപകടങ്ങളും വർധിക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നഗരത്തിലുണ്ടായത് 174 അപകടമരണങ്ങളാണ്. അതിവേഗതയും ഗതാഗതനിയമങ്ങൾ പാലിക്കാത്തതുമാണ് അപകടങ്ങളുണ്ടാകുന്നതിന്റെ പ്രധാനകാരണമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. അപകടങ്ങളിൽ മരിച്ചവരിൽ മലയാളികളും ഉൾപ്പെടും. ഫെബ്രുവരി 19-നാണ് കൊല്ലം സ്വദേശികളായ ആൽബി ജി. ജേക്കബ്, എസ്. വിഷ്ണുകുമാർ എന്നിവർ ബെംഗളൂരുവിലെ ബൊമ്മനഹള്ളിക്കുസമീപം ബൈക്കപകടത്തിൽ മരിച്ചത്. ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള പാതയിലാണ് ഏറ്റവുംകൂടുതൽ അപകടങ്ങളുണ്ടാകുന്നത്. തൊട്ടുപിന്നാലെ കെങ്കേരി- നൈസ് റോഡ് പാതയാണ്. ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതെന്നും ട്രാഫിക് പോലീസ് പറയുന്നു. വാഹനമിടിച്ച്…

Read More

യെഡിയൂരപ്പയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഈശ്വരപ്പ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മകന് സീറ്റ് നിഷേധിച്ചതില്‍ യെഡിയൂരപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെഎസ് ഈശ്വരപ്പ. തന്റെ മകന് ഈ സീറ്റ് യെഡിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നതായി ഈശ്വരപ്പ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കാണ് സീറ്റ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ സൂചകമായി യെഡിയൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രയ്‌ക്കെതിരെ ശിവമോഗ സീറ്റില്‍ മത്സരിക്കാന്‍ മകന്‍ കന്തേഷിനോട് അനുയായികള്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഹവേരി ലോക്സഭാ സീറ്റ് കന്തേഷിന് നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ വാഗ്ദാനം ചെയ്തെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. ഒടുവില്‍…

Read More

ആദായ വിൽപ്പന; ഒരിക്കൽ മാത്രമണിഞ്ഞ നവ്യ നായരുടെ സാരികൾ വിൽപ്പനയ്ക്ക്

സാരി ധരിച്ചാൽ അതിസുന്ദരിയായി കാണപ്പെടുന്ന താരമാണ് നവ്യ നായർ. പ്രധാനപ്പെട്ട പല പരിപാടികളിലും നവ്യക്ക് സാരി നിർബന്ധമാണ്. പ്രത്യേകിച്ചും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികൾക്ക്. പട്ടുസാരി ചുറ്റിയ നവ്യയുടെ ചിത്രങ്ങളും വീഡിയോസും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നോക്കിയാൽ കാണാൻ സാധിക്കും. അത്രയും കണ്ടാൽ തന്നെ മനസിലാക്കാം നവ്യയുടെ സാരി പ്രേമം എത്രത്തോളം ഉണ്ടെന്ന് ആ സാരികൾ എല്ലാം തന്റെ അലമാരിയിൽ അടുക്കി സൂക്ഷിക്കാൻ നവ്യ തയാറല്ല. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികൾ. ഇനി ആ സാരികൾ ആരാധകർക്കും സാരി പ്രേമികൾക്കും സ്വന്തമാക്കാം. അതിനുള്ള അവസരം…

Read More
Click Here to Follow Us