ജല പ്രതിസന്ധി: നഗരത്തിലെ നീന്തൽക്കുളങ്ങളിൽ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് ബിഡബ്ല്യുഎസ്എസ്ബി; നിയമലംഘകർക്ക് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ നീന്തൽക്കുളങ്ങൾ നിറയ്ക്കാൻ കുടിവെള്ളം ഉപയോഗിക്കുന്നത് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) നിരോധിച്ചു.

നീന്തൽക്കുളങ്ങളിൽ ശുചിത്വ പ്രശ്‌നങ്ങൾ കാരണം ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാത്തതിനാൽ നഗരത്തിൽ ഉടനീളമുള്ള കുളങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

നഗരത്തിലെ കുടിവെള്ളം നൽകുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയായ BWSSB ആവശ്യം നിറവേറ്റാൻ പാടുപെടുന്നതിനാലാണ് ഈ നടപടി.

വൻതോതിലുള്ള ജലം ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കുള്ള ജലവിതരണത്തിൻ്റെ 20 ശതമാനം വെട്ടിക്കുറയ്ക്കാനും BWSSB തീരുമാനിച്ചട്ടുണ്ട്.

BWSSB വൻതോതിലുള്ള ജലം ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഒരു ദിവസം രണ്ട് കോടി ലിറ്റർ ഉപയോഗിക്കുന്നവരായി തരംതിരിച്ചിട്ടുണ്ട്. നഗരത്തിൽ ഇത്തരത്തിൽ 38 ബൾക്ക് ഉപയോക്താക്കളുണ്ട്.

വൻതോതിലുള്ള ഉപഭോക്താക്കൾക്കുള്ള ജലവിതരണം മാർച്ച് 15 മുതൽ ഘട്ടം ഘട്ടമായി കുറയ്ക്കും. സംരക്ഷിച്ച ജലം അത്യാവശ്യമുള്ള പ്രദേശങ്ങളിലേക്ക് പുനർവിതരണം ചെയ്യും.

എന്നിരുന്നാലും, നിംഹാൻസ്, കമാൻഡ് ഹോസ്പിറ്റൽ, വിക്ടോറിയ ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളിൽ ഉത്തരവ് നടപ്പാക്കില്ല.

കാർ വാഷിംഗ്, നിർമ്മാണം, പൂന്തോട്ടപരിപാലനം, ജലധാരകൾ, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി കുടിവെള്ളം ഉപയോഗിക്കുന്നത് BWSSB ഇതിനകം നിരോധിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് ശുദ്ധീകരിച്ച വെള്ളം ഏജൻസി മുൻപ് അനുവദിച്ചിരുന്നു.

ഇതിന് പുറമെ ടാങ്കർ ഉടമകൾ അധിക തുക ഈടാക്കുന്നത് ഒഴിവാക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെ വാട്ടർ ടാങ്കർ വിലയും നിശ്ചയിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us