കോവിഡ്-19;നിരീക്ഷണത്തിൽ ഉള്ളവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ;സ്വകാര്യതയുടെ ലംഘനമെന്ന് ചിലർ;അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങൾ;തീരുമാനത്തിൽ ഉറച്ച് സർക്കാർ.

ബെംഗളൂരു : ബെംഗളൂരുവിലെ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ
കഴിയേണ്ട 14000 വീടുകളുടെ
വിവരം സമൂഹമാധ്യമങ്ങളിലൂടെ
പുറത്തുവിട്ട് കർണാടക സർക്കാർ.

വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തിയ നടപടി
സ്വകാര്യതയുടെ ലംഘനമെന്ന്
ആരോപിച്ച് ഇവരിൽ ചിലർ രംഗത്ത്.

ക്വാറന്റീൻ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാർ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സർക്കാർ
പരസ്യപ്പെടുത്തിയത്.

ഈ വീട്ടുകാർ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനപൂർവം പുറത്തുവിട്ടതാണെന്ന നിലപാടിൽ സർക്കാർ ഉറച്ചു
നിൽക്കുന്നു.

ഇതിനെ സ്വഗതം ചെയ്തും സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വരുന്നുണ്ട്.

കുറച്ച് ദിവസം മുൻപ് വിമാനത്താവളത്തിൽ നിന്ന് കൈയിൽ അടിച്ച സീലുമായി ടെക്സ്റ്റൈൽ കടകളിലും ബസ് സ്റ്റാൻ്റുകളും കറങ്ങിയ ആളുകളെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us