സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;ഇന്നത്തെ നാല് പോസിറ്റീവ് കേസുകള്‍ അടക്കം കര്‍ണാടകയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 55 ആയി.

ബെംഗളൂരു : കര്‍ണാടകയിലെ രണ്ടാമത്തെ കോവിഡ്  മരണം സ്ഥിരീകരിച്ചു.ഇന്ത്യയിലെ ആദ്യത്തെ കോവിഡ്  മരണം ഉത്തര കര്‍ണാടകയിലെ കലബുരഗിയില്‍ ആയിരുന്നു.അദ്ദേഹം സൌദി അറേബ്യയിലെ മെക്കയില്‍ പോയി ഹൈദരാബാദ് വിമാനത്താവളം വഴിയാണ് സംസ്ഥാനത്ത് എത്തിയത്,മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ആണ് കോവിഡ്  ഉണ്ട് എന്ന് സ്ഥിരീകരിച്ചത്. ഇതേ രീതിയില്‍ ആണ് കര്‍ണാടകയിലെ രണ്ടാമത്തെ മരണവും സംഭവിച്ചത്,മെക്കയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി 14ന് ചിക്കബല്ലാപുരയിലെ വീട്ടില്‍ എത്തിയ 70 കാരി മരിച്ചത് ഈ മാസം 24 ന് ആയിരുന്നു.എന്നാല്‍ കോവിഡ്  സംശയം തോന്നിയ ഇവരുടെ ശ്രവം പരിശോധനക്ക് നല്‍കിയതിനു ശേഷം ഫലം വന്നതിനാല്‍…

Read More

കോവിഡ്-19;വൻ ആശ്വാസ പാക്കേജുമായി കേന്ദ്ര സർക്കാർ;1.7ലക്ഷം കോടിയുടെ പദ്ധതികൾ;ആശുപത്രി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ്;കർഷകർക്ക് 2000 രൂപ വീതം;വനിതകൾക്ക് 500 രൂപ വീതം;വിധവകൾക്ക് 1000 രൂപ വീതം;സൗജന്യ എൽ.പി.ജി സിലണ്ടർ;തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചു.

ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇൻ‌ഷുറൻസ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ…

Read More

ആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്വകാര്യ കമ്പനി.

ബെംഗളൂരു : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നതിനിടെ തീവ്രപരിചരണം ആവശ്യമായ രോഗികൾക്കുവേണ്ടിയുള്ള വെന്റിലേറ്ററുകളുടെ നിർമാണം പതിന്മടങ്ങാക്കാൻ ലക്ഷ്യമിട്ട് മൈസൂരുവിലെ സ്വകാര്യ കമ്പനി. കൊറോണക്കാലത്തെ ആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തരസാഹചര്യം പരിഗണിച്ച് ആയിരം വെന്റിലേറ്ററുകൾ നൽകാൻ കർണാടക സർക്കാർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 20 വെന്റിലേറ്ററുകൾ ഉടൻ നൽകണമെന്ന് മൈസൂരു ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സാ ഉപകരണങ്ങളുടെ നിർമാതാക്കളായ മൈസൂരുവിലെ സ്‌കാന് റെ ടെക്നോളജീസ് എന്ന കമ്പനിയാണ് കൊറോണ കാലത്ത് വൻകിട രീതിയിലുള്ള വെന്റിലേറ്റർ ഉത്‌പാദനത്തിനൊരുങ്ങുന്നത്. രാജ്യത്തെ അടിയന്തര സാഹചര്യം പരിഗണിച്ച്…

Read More

കോവിഡ്-19;നിരീക്ഷണത്തിൽ ഉള്ളവരുടെ പട്ടിക പുറത്തുവിട്ട് സർക്കാർ;സ്വകാര്യതയുടെ ലംഘനമെന്ന് ചിലർ;അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങൾ;തീരുമാനത്തിൽ ഉറച്ച് സർക്കാർ.

ബെംഗളൂരു : ബെംഗളൂരുവിലെ വീടുകളിൽ നിർബന്ധിത നിരീക്ഷണത്തിൽ കഴിയേണ്ട 14000 വീടുകളുടെ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട് കർണാടക സർക്കാർ. വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തിയ നടപടി സ്വകാര്യതയുടെ ലംഘനമെന്ന് ആരോപിച്ച് ഇവരിൽ ചിലർ രംഗത്ത്. ക്വാറന്റീൻ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാർ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സർക്കാർ പരസ്യപ്പെടുത്തിയത്. ഈ വീട്ടുകാർ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനപൂർവം പുറത്തുവിട്ടതാണെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. ഇതിനെ സ്വഗതം ചെയ്തും സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വരുന്നുണ്ട്. കുറച്ച് ദിവസം മുൻപ് വിമാനത്താവളത്തിൽ നിന്ന് കൈയിൽ…

Read More

സംസ്ഥാനത്തു നിന്നുള്ള മുൻ കേന്ദ്ര മന്ത്രിയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ദാവനഗെരെയിൽ നിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായി ജി.എം. സിദ്ധേശ്വരയുടെ മകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎസിലെ ഫ്രഞ്ച് ഗയാനയിൽ നിന്നു ന്യൂയോർക്ക്, ഡൽഹി വഴി 20ന് ബെംഗളൂരുവിലെത്തുകയായിരുന്നു. ചിത്രദുർഗ സ്വദേശിനിയായ ഇവർക്കൊപ്പമുണ്ടായിരുന്ന 2 മക്കളുടെ സ്രവ പരിശോധനാ റിപ്പോർട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ചിത്രദുർഗ കലക്ടർ വിനോദ്പ്രിയ പറഞ്ഞു.

Read More

ഇന്നലെ പോലീസിനെ മർദ്ദിച്ച പ്രതി ഇന്ന് വനിതാ ഇൻസ്പെക്ടരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു;വെടിവച്ച് വീഴ്ത്തി ആശുപത്രിയിലാക്കി പോലീസ്.

ബെംഗളൂരു :ഇന്നലെ കൃത്യനിർവഹണം നടത്തുകയായിരുന്ന പോലീസ് കോസ്റ്റബിളിനെ മർദ്ദിച്ച് വീഴ്ത്തിയ പ്രതി താജുദ്ദീന് (38) ഇന്ന് പോലീസ് കാലിൽ വെടി വച്ചു വീഴ്ത്തി. ഇന്നലെ സഞ്ജയ് നഗറിൽ ആളുകളെ തിരിച്ചയച്ചു കൊണ്ടിരുന്ന പോലീസ് കോൺസ്റ്റബിളിനെ താജുദ്ദീനും കൂട്ടുകാരനും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ ഇന്നലെ പുറത്തു വിട്ടിരുന്നു. പോലീസുകാരൻ നിലത്ത് വീഴുന്നതും വീഡിയോയിൽ കാണാം. ഇന്നലെ അക്രമിയെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയിരുന്നു.എന്നാൽ ഇന്ന് രാവിലെ ഇയാൾ വനിതാ സബ്. ഇൻസ്പെക്ടർ രൂപയെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ആത്മരക്ഷാർത്ഥം പോലീസ് അക്രമിയുടെ കാലിൽ…

Read More
Click Here to Follow Us