ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ സംഗമം ഇന്ന്

ബെംഗളൂരു: മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ വച്ചു നടക്കുന്ന ഇഫ്താർ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് ബഷീർ കെവി ഉദ്ഘാടനം ചെയ്യും. ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരുമാസത്തോളമായി നടക്കുന്ന ക്യാമ്പയിൻ്റെ സമാപനം കൂടിയാണ് ഈ സംഗമം. ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വിജ്ഞാന സദസ്സിൽ ഹാരിസ് ബിൻ സലീം പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. തുടർന്ന്, ‘മരണം വിളിപ്പാടകലെ’ എന്ന വിഷയത്തിൽ നിസാർ സ്വലാഹി, ‘നോമ്പിൻ്റെ ലക്ഷ്യം’…

Read More

ഭർത്താവ് ആത്മഹത്യ ചെയ്തു; അഞ്ചും മൂന്നും വയസുള്ള കുട്ടികളെ ഏറ്റെടുക്കാതെ കൈളൊഴിഞ്ഞ് അമ്മ

കൊല്ലം: അച്ഛൻ ജീവനോടുക്കിയതിന് പിന്നാലെ അമ്മ ഏറ്റെടുക്കില്ലെന്ന് പറഞ്ഞ അഞ്ചും മൂന്നും വയസുള്ള കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചവറ പുതുക്കാട് ആർആർ നിവാസിൽ രാജേഷ് (43) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ജിഷയെ കഴിഞ്ഞ മൂന്ന് മുതൽ കാണാതായിരുന്നു. ജിഷയ്ക്കായുള്ള അന്വേഷണത്തിനിടെയാണ് ഇന്നലെ രാവിലെ ചവറ മടപ്പള്ളിയിലെ വാടക വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ രാജേഷിനെ കണ്ടെത്തിയത്. തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി താഴെവീണതാണെന്നാണ് പൊലീസ് നി​ഗമനം. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലായിരുന്നു. അച്ഛൻ വിളിച്ചിട്ടു എഴുന്നേൽക്കുന്നില്ലെന്ന് കുട്ടികൾ അയൽവാസികളെ…

Read More

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു: എം.ഡി.എം.എയുമായി മൂന്നുപേർ പിടിയില്‍. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27), സഹോദരൻ ജൂവല്‍ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്. ബെംഗളൂരുവിൽ നിന്നും കഞ്ചാവും മറ്റ് ലഹരിപദാർത്ഥങ്ങളും നാട്ടിലെത്തിച്ച്‌ വില്‍പന നടത്തിവരികയായിരുന്നു. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാഡിന് സമീപം നിർത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. പ്രതികളില്‍ നിന്നും 3.5 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. കോട്ടയം…

Read More

പുത്തൻ പുതിയ ഓഫർ; ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂര്‍ അടച്ചാല്‍ ഇളവ്

ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ മുന്‍കൂറായി അടച്ചാല്‍ ഇളവുകള്‍ നല്‍കുമെന്ന വാഗ്ദാനവുമായി വൈകാതെ കേരളത്തിലെ വൈദ്യുതി വകുപ്പ് ഉപഭോക്താക്കളുടെ മുന്നിലെത്തിക്കും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് അടിയന്തരമായി പണം ആവശ്യമുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിനുള്ള സ്‌കീം തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. വൈദ്യുതി മേഖലയിലെയും ബോര്‍ഡിന്റെയും പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ബോര്‍ഡ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. നിലവില്‍ ആറ് മാസത്തെ ബില്‍ അടച്ചാല്‍ രണ്ട് ശതമാനവും ഒരു വര്‍ഷത്തേക്ക് നാലുശതമാനവും പലിശയാണ് ബോര്‍ഡ് കണക്കാക്കുന്നത്. പലിശ…

Read More

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഏപ്രിൽ 26നും മെയ് 7നും; ബെംഗളൂരുവിൽ ഏപ്രിൽ 26ന്.

ബെംഗളൂരു : ഇന്നലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് : ഏപ്രിൽ 26: ബെംഗളൂരു റൂറൽ ബെംഗളൂരു സൗത്ത് ബെംഗളൂരു നോർത്ത് ബെംഗളൂരു സെൻട്രൽ മൈസൂരു ചിത്രദുർഗ ഉഡുപ്പി – ചിക്കമഗളൂരു ദക്ഷിണ കന്നഡ ഹാസൻ തുമക്കുരു ചിക്കബലാപുര കോലാർ മണ്ഡ്യ ചാമരാജ് നഗർ മെയ് 7: വിജയ നഗര, ബെളഗാവി, ബെളളാരി, ചിക്കോഡി, ഹാവേരി -ഗദഗ്, കലബുറഗി, ബീദർ, ഹുബ്ബള്ളി – ധാർവാഡ്, ഉത്തര കന്നഡ , കൊപ്പാൾ, റായ്ച്ചൂർ, ദാവനഗരെ, ശിവമൊഗ്ഗ, ബാഗൽ…

Read More

ഈസ്റ്റർ; കേരളത്തിലേക്ക് കർണാടക ആർടിസി പ്രത്യേക സർവീസ് പ്രഖ്യാപിച്ചു 

ബെംഗളൂരു : ഈസ്റ്റർ അവധിയെ തുടർന്നുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. 27, 28, 29 തീയതികളിലായി ഒമ്പത് പ്രത്യേക ബസുകളാണ് ആർടിസി പ്രഖ്യാപിച്ചത്. കണ്ണൂർ, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ. പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനാലാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്. ടിക്കറ്റ് തീരുന്നതനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കും. എന്നാൽ അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി.യുടെ പ്രത്യേക ബസ് പ്രഖ്യാപനം വൈകുകയാണ്. പ്രത്യേക ബസുകളെ കുറിച്ച് അറിയാൻ- മാർച്ച് 27: ബെംഗളൂരു-കണ്ണൂർ (രാത്രി 9.10…

Read More

ജല ക്ഷാമം: ബെംഗളൂരുകാർ സൂക്ഷിക്കുക!! ഹോളി ആഘോഷത്തിന് വെള്ളത്തിൽ കളിച്ചാൽ കേസ് ആകും മുന്നറിയിപ്പുമായി ബിഡബ്ലിയൂഎസ്എസ്ബി

ബെംഗളൂരു: 2024 ലെ ഹോളി ഫെസ്റ്റിന് ജലപ്രതിസന്ധി ജനങ്ങളുടെ മേൽ കനത്ത പ്രഹരമാകും. തലസ്ഥാനമായ ബെംഗളൂരുവിലെ കുഴൽക്കിണറുകളെല്ലാം വറ്റി, ജലപ്രശ്നം അനുദിനം വർധിച്ചുവരികയാണ്. അതിനാൽ, ഹോളി ഉത്സവകാലത്ത് വാട്ടർ ജോളി ആകാതിരിക്കാനുള്ള നിയമങ്ങൾ വാട്ടർ ബോർഡ് (BWSSB) പുറപ്പെടുവിച്ചു. ഹോളി ആഘോഷത്തിൻ്റെ പേരിൽ വെള്ളം പാഴാക്കിയാൽ നടപടിയെടുക്കുമെന്ന് ബി ഡബ്ലിയൂ എസ് എസ് ബി മുന്നറിയിപ്പ് നൽകി. വീട്ടിൽ വെള്ളം പാഴാക്കാതെ ഹോളി ആഘോഷിച്ചാൽ കുഴപ്പമില്ല. എന്നാൽ നൂറുകണക്കിന് ആളുകൾ വാണിജ്യ ആവശ്യങ്ങൾക്കായി വെള്ളം പാഴാക്കിയാൽ അത്തരം ഹോട്ടലുകൾക്കും മാളുകൾക്കുമെതിരെ നടപടിയെടുക്കുമെന്ന് ബി ഡബ്ലിയൂ…

Read More

പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു; ആട് 3 പ്രഖ്യാപിച്ചു

പാപ്പനും പിള്ളേരും വീണ്ടും എത്തുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാംഭാഗം ‘ആട് 3’ പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം മിഥുൻ മാനുവല്‍ തോമസാണ് സംവിധാനം ചെയ്യുന്നത്. പാപ്പനും പിള്ളേരും വരുവാ കേട്ടോ, ഇനി അങ്ങോട്ട് ആടുകാലം എന്ന് ജയസൂര്യ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചു. പാപ്പനൊപ്പം ആട് സീരിസിലെ പ്രധാന കഥാപാത്രങ്ങളായ അറയ്ക്കല്‍ അബു, സർബത്ത് ഷമീർ, സെയ്ത്താൻ സേവ്യർ, ഡൂഡ്, ക്യാപട്ൻ ക്ലീറ്റസ്,…

Read More

‘പ്രെഷർ ഉണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം, ഞങ്ങളെ ശല്യം ചെയ്യരുത്’ രതീഷിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ

ബിഗ് ബോസ് സീസണ്‍ ആറ് ഒരു വാരാന്ത്യം പിന്നിടാൻ ഒരുങ്ങുമ്പോൾ ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രിയം നേടി കഴിഞ്ഞു. ചിലർ ശല്യക്കാരാണെന്നും പ്രേക്ഷക അഭിപ്രായമുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് രതീഷ് കുമാർ എന്ന മത്സരാർത്ഥി. ഒരാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ബിഗ് ബോസിലെ പ്രധാന നോട്ടപ്പുള്ളിയായിട്ടുണ്ട് രതീഷ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയില്‍ അരങ്ങേറിയതും. ഇന്ന് അവതാരകനായ മോഹൻലാല്‍ ഷോയില്‍ എത്തുന്ന ദിവസമാണ്. ഇതിനോട് അനുബന്ധിച്ച്‌ ബിഗ് ബോസ് പുറത്തുവിട്ട പുതിയ പ്രമോ ശ്രദ്ധനേടുകയാണ്. ഈ ഷോ എന്താണെന്ന് മനസിലായോ എന്ന് ചോദിച്ചാണ് മോഹൻലാല്‍ പ്രമോയില്‍…

Read More

നടി താര കല്ല്യാണിന് സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗം

നർത്തകിയും നടിയുമായ താരയ്ക്ക് തൈറോയ്ഡ് ശസ്ത്രക്രിയ കുറച്ചു മുൻപ് നടത്തിയിരുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയിലാണ് താരയെന്ന് മകള്‍ സൗഭാഗ്യ, വെളിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്നമായിരിക്കും എന്നൊക്കെയാണ് കരുതിയതെന്നാണ് സൗഭാഗ്യ പറയുന്നത്. അതുപോലെ ടെന്‍ഷന്‍ വരുമ്പോഴും ഉറക്കെ വഴക്കിടുമ്പോഴോ ഉറക്കെ സംസാരിക്കുമ്പോഴൊക്കെ ശബ്ദം പൂര്‍ണമായും…

Read More
Click Here to Follow Us