ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ പിടിയില്‍. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. സംസ്ഥാനത്ത് 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്. കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ. ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന…
Read MoreDay: 28 March 2024
സുഹൃത്തിന്റെ അതിരുവിട്ട തമാശ; മലദ്വാരത്തിലൂടെ കാറ്റ് അടിച്ചു കയറ്റി; യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ഇലക്ട്രിക് എയർ ബ്ലോവർ ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. വിജയപുര സ്വദേശിയായ യോഗിഷ്(24) ആണ് സുഹൃത്തിന്റെ തമാശയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ യോഗിഷിന്റെ സുഹൃത്ത് മുരളിയെ പോലീസ് അറസ്റ്റ് ചെയ്തു. സാംബികഹള്ളിയിലെ ബൈക്ക് സർവീസ് സെന്ററില്‍ വെച്ചാണ് യോഗിഷിന്റെ മലദ്വാരത്തിലേക്ക് എയർബ്ലോവർവെച്ച് സുഹൃത്ത് അതിക്രമം കാട്ടിയത്. ഇതിനുപിന്നാലെ യോഗിഷ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വിജയപുര സ്വദേശിയായ യോഗിഷ് ബെംഗളൂരുവില്‍ ഡെലിവറി ഏജന്റായി ജോലിചെയ്തുവരികയാണ്. തിങ്കളാഴ്ച രാവിലെ തന്റെ ബൈക്ക് കഴുകാനായാണ് യോഗിഷ് സുഹൃത്തിന്റെ…
Read Moreആരോഗ്യനില ഗുരുതരമായി തുടരുന്നു; മഅ്ദനി വെന്റിലേറ്ററിൽ
കൊച്ചി: പിഡിപി നേതാവ് അബ്ദുന്നാസിർ മഅ്ദനി വെന്റിലേറ്ററിൽ. ആരോഗ്യ നില അതീവ ഗുരുതരംമായി തുടരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം കഴിയുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹം കൊച്ചിയിൽ എത്തിയത്. വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു വരുകയായിരുന്നു. അതിന്റെ ഇടയിൽ ആണ് ശ്വാസതടസ്സം അനുഭവപ്പെടുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തത്.
Read Moreബെംഗളൂരു-മൈസൂരു ഹൈവേയിലെ ടോൾ ചാർജ് ഏപ്രിൽ 1 മുതൽ വർദ്ധിപ്പിക്കും: പുതുക്കിയ നിരക്കുകൾ ഇങ്ങനെ
ബെംഗളൂരു: വാർഷിക പരിഷ്കരണത്തിൻ്റെ ഭാഗമായി തിരക്കേറിയ ബെംഗളൂരു-മൈസൂരു ഹൈവേയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വ്യാഴാഴ്ച ടോൾ ചാർജ് വർദ്ധിപ്പിച്ചു. കാറുകളും ജീപ്പുകളും ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഹൈവേ അതോറിറ്റി 10 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ 2024 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് ശേഷം NHAI നടത്തുന്ന രണ്ടാമത്തെ പരിഷ്കരണമാണിത്. ഇപ്പോൾ, കാർ ഉപയോക്താക്കൾ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള ഒരു യാത്രയ്ക്ക് 320 രൂപയും അതേ ദിവസം…
Read Moreഞങ്ങൾ വിവാഹിതരായിട്ടില്ല; തുറന്ന് പറഞ്ഞ് അദിതി! സംഭവം ഇങ്ങനെ
നടി അദിതി റാവു ഹൈദരിയും തമിഴ് താരം സിദ്ധാര്‍ത്ഥും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇരുവരും ഒന്നിച്ച് പല പരിപാടികളിലും പങ്കെടുക്കുന്നതും ഔട്ടിങിന് പോകുന്നതുമൊക്കെയായ ഫോട്ടോകളും വീഡിയോകളും എല്ലാം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് സിദ്ധാര്‍ത്ഥോ അദിതിയോ പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന രീതിയിൽ ആയിരുന്നു വാർത്തകൾ പുറത്തു വന്നത്. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അദിതി. സിദ്ധാർത്ഥിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് “അവൻ യെസ് പറഞ്ഞു, എൻഗേജ്ഡ് ആയി” എന്നാണ് അദിതി…
Read More‘ലൗ ബേര്‍ഡ്സിന്’ പിഴയിട്ട് കെഎസ്ആർടിസി
ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. കഴിഞ്ഞ ദിവസം തങ്ങളുടെ വളര്‍ത്തു പക്ഷികളുമായി കെഎസ്ആര്‍ടിസി ബസില്‍ കയറിയ മുത്തശ്ശിക്കും കൊച്ചുമകള്‍ക്കും കണ്ടക്ടര്‍ ഫ്രീ ടിക്കറ്റ് നല്കി. എന്നാല്‍ പക്ഷികളെ ഫ്രീയായി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ് മുറിച്ചു. നാല് പക്ഷികള്‍ക്ക് ചേര്‍ത്ത് 444 രൂപയാണ് കണ്ടക്ടര്‍ വാങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മുത്തശ്ശിയും ചെറുമകളും ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. പല വീടുകളിലും കാണപ്പെടുന്ന ഒരു അലങ്കാര പക്ഷിയാണ് ‘ലൗ…
Read Moreസ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്ന യുവതിയുടെ ചിത്രം വൈറൽ
ബെംഗളൂരു: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക എന്നത് നിർബന്ധമാക്കിയിട്ടും പലരും അത് അനുസരിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നഗരത്തിൽ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ നിലവിലെ ചർച്ച. ബെംഗളൂരു റോഡിലെ തിരക്ക് ലോക പ്രശസ്തമാണ്. ‘പീക്ക് ബെംഗളൂരു’ എന്നൊരു പദം തന്നെ ഈ തിരക്കില്‍ നിന്നും രൂപം കൊണ്ടു. അത്രയേറെ തിരക്കേറിയ നഗരത്തില്‍ ഒരു സ്ത്രീ സ്കൂട്ടര്‍ ഓടിച്ച് പോകുന്ന വീഡിയോയാണ് ആളുകളെ അത്ഭുതപ്പെടുത്തയത്. മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ മുന്നിലെ സ്കൂട്ടര്‍ യാത്രക്കാരിയായിരുന്നു ഉണ്ടായിരുന്നത്.…
Read Moreപിജി കളിൽ നിന്നും ലാപ് ടോപ് മോഷണം; യുവതി അറസ്റ്റിൽ
ബെംഗളൂരു : പി.ജി.കളിൽ നിന്ന് ലാപ്ടോപ്പ് മോഷണം പതിവാക്കിയ യുവതിയെ എച്ച്.എ.എൽ. പോലീസ് അറസ്റ്റുചെയ്തു. നോയിഡ സ്വദേശി ജസി അഗർവാൾ (26) ആണ് അറസ്റ്റിലായത്. 24 ലാപ്ടോപ്പുകൾ യുവതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചാണ് യുവതിയെ പിടികൂടിയത്. ബിടെക് ബിരുദധാരിയായ ജസി ബെംഗളൂരുവിൽ സ്വകാര്യബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. പി.ജി.യിലായിരുന്നു താമസം. കൂടെ താമസിക്കുന്നവർ പുറത്തേക്ക് പോകുമ്പോൾ മുറിയിൽ പ്രവേശിച്ച് ലാപ്ടോപ്പ് മോഷ്ടിച്ച് നാട്ടിലെത്തി മോഷണമുതലുകൾ വിൽക്കും. ബെംഗളൂരുവിൽ തിരിച്ചെത്തുമ്പോൾ വേറെസ്ഥലത്ത് പി.ജി. തിരഞ്ഞെടുക്കുമായിരുന്നു. ഒരു വർഷം മുമ്പ് ജോലി രാജിവെച്ച് ഇലക്ട്രോണിക്സ്…
Read Moreയലഹങ്കയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രികൻ മരിച്ചു
ബെംഗളൂരു : ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബെംഗളൂരുവിന് പുറത്ത് യലഹങ്ക താലൂക്കിലെ ചല്ലഹള്ളിക്ക് സമീപം. ദൊഡ്ഡബല്ലാപ്പൂർ താലൂക്കിലെ മധുര സ്വദേശി യോഗേഷ് (19) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയിൽ യൂകെഷിന്റെ ബൈക്ക് മരത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യോകേഷ് മരിക്കുകയായിരുന്നു. രാജനുകുണ്ടെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreജലക്ഷാമം രൂക്ഷം; ഭക്ഷണം, മരുന്ന് ആവശ്യങ്ങൾക്കൊഴികെ ഇനിമുതൽ പാർപ്പിട സമുച്ചയങ്ങളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വാങ്ങാം
ബെംഗളൂരു : ബെംഗളൂരുവിൽ കാവേരി വെള്ളവും കുഴൽക്കിണറുകളിലെ വെള്ളവും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിബന്ധനയുടെ പശ്ചാത്തലത്തിൽ പാർപ്പിട സമുച്ചയങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ വെള്ളത്തിന്റെ 50 ശതമാനം വാണിജ്യാവശ്യങ്ങൾക്ക് വിൽക്കാൻ സർക്കാർ അനുമതി നൽകി. ഭക്ഷണം, മരുന്ന് ആവശ്യങ്ങൾക്കൊഴികെ മറ്റ് എന്താവശ്യങ്ങൾക്കും ഈ വെള്ളമുപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. വെള്ളം വാങ്ങുന്നവർ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. കെട്ടിട നിർമാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കാനാകും. ശുദ്ധീകരിച്ച വെള്ളത്തിന്റെ വില നിശ്ചയിച്ചിട്ടില്ല. ബെംഗളൂരു ജല അതോറിറ്റി നിലവിൽ ഒരു കിലോലിറ്റർ ശുദ്ധീകരിച്ച വെള്ളത്തിന് പത്തു രൂപയാണ്…
Read More