ജലക്ഷാമം രൂക്ഷം; ഭക്ഷണം, മരുന്ന് ആവശ്യങ്ങൾക്കൊഴികെ ഇനിമുതൽ പാർപ്പിട സമുച്ചയങ്ങളിൽ നിന്ന് ശുദ്ധീകരിച്ച വെള്ളം വാങ്ങാം

ബെംഗളൂരു : ബെംഗളൂരുവിൽ കാവേരി വെള്ളവും കുഴൽക്കിണറുകളിലെ വെള്ളവും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്ന നിബന്ധനയുടെ പശ്ചാത്തലത്തിൽ പാർപ്പിട സമുച്ചയങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെ വെള്ളത്തിന്റെ 50 ശതമാനം വാണിജ്യാവശ്യങ്ങൾക്ക് വിൽക്കാൻ സർക്കാർ അനുമതി നൽകി.

ഭക്ഷണം, മരുന്ന് ആവശ്യങ്ങൾക്കൊഴികെ മറ്റ് എന്താവശ്യങ്ങൾക്കും ഈ വെള്ളമുപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. വെള്ളം വാങ്ങുന്നവർ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം.

കെട്ടിട നിർമാണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഈ വെള്ളം ഉപയോഗിക്കാനാകും. ശുദ്ധീകരിച്ച വെള്ളത്തിന്റെ വില നിശ്ചയിച്ചിട്ടില്ല.

ബെംഗളൂരു ജല അതോറിറ്റി നിലവിൽ ഒരു കിലോലിറ്റർ ശുദ്ധീകരിച്ച വെള്ളത്തിന് പത്തു രൂപയാണ് ഈടാക്കുന്നത്.

  "ഭാവിയുടെ നഗരം"; ബെംഗളൂരുവിനെ വാനോളം പുകഴ്ത്തി വിദേശ സഞ്ചാരി, കർണാടക പ്രിയപ്പെട്ട സംസ്ഥാനമെന്നും യുവാവ്

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ കാവേരി വെള്ളവും കുഴൽക്കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നത് ജല അതോറിറ്റി വിലക്കിയതിനെ തുടർന്നാണ് പാർപ്പിട സമുച്ചയങ്ങളിലെ ശുദ്ധീകരിച്ച വെള്ളം മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കാൻ അനുവദിച്ചത്.

ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്വ്യു.എസ്.എസ്.ബി.) ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാനദണ്ഡമനുസരിച്ചുള്ള വെള്ളമായിരിക്കണമെന്ന് നിർദേശമുണ്ട്.

നഗരത്തിൽ 2016-ന് ശേഷം നിർമിച്ച 20 ഫ്‌ളാറ്റുകളിൽ കൂടുതലുള്ള പാർപ്പിട സമുച്ചയങ്ങൾക്ക് മലിനജല ശുദ്ധീകരണ പ്ലാന്റ് നിർബന്ധമാണ്.

  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

നഗരത്തിൽ ഇത്തരത്തിലുള്ള 3,500-ലധികം പ്ലാന്റുകളുണ്ടെന്നാണ് കണക്ക്. പാർപ്പിട സമുച്ചയത്തിലെ പൂന്തോട്ടങ്ങൾ നനയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ച ശേഷം പകുതിയോളം വെള്ളം മിച്ചം വരുന്നുണ്ടെന്നാണ് ബാംഗ്ലൂർ അപ്പാർട്ട്‌മെന്റ്‌സ് ഫെഡറേഷന്റെ (ബി.എ.എഫ്.) പഠനത്തിൽ കണ്ടെത്തിയത്.

ഈ വെള്ളമാണ് വാണിജ്യാവശ്യങ്ങൾക്ക് വിൽക്കുന്നത്. നേരത്തേ പാർപ്പിട സമുച്ചയങ്ങളിൽ മിച്ചം വരുന്ന വെള്ളം കനാലുകളിലേക്ക് ഒഴുക്കി വിടുകയായിരുന്നു ചെയ്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
[masterslider id="10"]

Related posts

Click Here to Follow Us