പിജി കളിൽ നിന്നും ലാപ് ടോപ് മോഷണം; യുവതി അറസ്റ്റിൽ

ബെംഗളൂരു : പി.ജി.കളിൽ നിന്ന് ലാപ്‌ടോപ്പ് മോഷണം പതിവാക്കിയ യുവതിയെ എച്ച്.എ.എൽ. പോലീസ് അറസ്റ്റുചെയ്തു.

നോയിഡ സ്വദേശി ജസി അഗർവാൾ (26) ആണ് അറസ്റ്റിലായത്.

24 ലാപ്‌ടോപ്പുകൾ യുവതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചാണ് യുവതിയെ പിടികൂടിയത്.

ബിടെക് ബിരുദധാരിയായ ജസി ബെംഗളൂരുവിൽ സ്വകാര്യബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

പി.ജി.യിലായിരുന്നു താമസം.

കൂടെ താമസിക്കുന്നവർ പുറത്തേക്ക് പോകുമ്പോൾ മുറിയിൽ പ്രവേശിച്ച് ലാപ്‌ടോപ്പ് മോഷ്ടിച്ച് നാട്ടിലെത്തി മോഷണമുതലുകൾ വിൽക്കും.

ബെംഗളൂരുവിൽ തിരിച്ചെത്തുമ്പോൾ വേറെസ്ഥലത്ത് പി.ജി. തിരഞ്ഞെടുക്കുമായിരുന്നു.

ഒരു വർഷം മുമ്പ് ജോലി രാജിവെച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts