നഗരത്തിൽ യുവാവിനെ കൊന്ന് ബാഗിലാക്കി നദിയിൽത്തള്ളി നിലയിൽ ; പ്രതി അറസ്റ്റിൽ

murder body

ബെംഗളൂരു : ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി. സ്വകാര്യ കമ്പനി ജീവനക്കാരനായ കെ.വി. ശ്രീനാഥാണ് (34) കൊല്ലപ്പെട്ടത്.

സുഹൃത്തായ മാധവ് റാവുവാണ് കൊലനടത്തിയത്. മേയ് 29-ന് നടന്ന സംഭവം ശനിയാഴ്ച പ്രതിയെ പിടികൂടിയപ്പോഴാണ് പുറത്തറിഞ്ഞത്.

പിനാകിനി നദിയിൽ തള്ളിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരുകയാണ്. സാമ്പത്തികത്തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

മേയ് 28-ന് ജോലിക്കായി പോയ ശ്രീനാഥ് തിരികെ എത്താത്തതിനെത്തുടർന്ന് ഭാര്യ പരാതിനൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ ശ്രീനാഥ് മാധവ് റാവുവിന്റെ വീട്ടിലെത്തിയതായി അറിഞ്ഞു.

തിരിച്ചുപോയതിന്റെ ലക്ഷണങ്ങൾ കണ്ടില്ല.

മാധവ് റാവു ഒളിവിലാണെന്നു കണ്ടെത്തി. വീട്ടിൽ രക്തക്കറകളും കണ്ടു. തുടർന്നുപോലീസ് മാധവ് റാവുവിനെ അറസ്റ്റുചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
[masterslider id="10"]

Related posts