താൻ തോൽക്കുമെന്ന് അറിയാമായിരുന്നു; ഈശ്വരപ്പ

ബെംഗളൂരു : ശിവമോഗയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വിജയിക്കില്ലെന്ന് തനിക്കറിയാമായിരുന്നെന്ന് ബി.ജെ.പി.യുടെ വിമത സ്ഥാനാർഥിയായിരുന്ന മുൻ ഉപ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ.

സംസ്ഥാനത്തെ പാർട്ടിയിൽ യെദ്യൂരപ്പയുടെ കുടുംബം ആധിപത്യം പുലർത്തുന്നതിനെപ്പറ്റിയും ദളിത്-പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കളെ അവഗണിക്കുന്നതിനെപ്പറ്റിയും ചർച്ചയ്ക്ക് തുടക്കമിടാനാണ് മത്സരിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ താൻ വിജയിച്ചതായും താൻ ഉയർത്തിയ വിഷയങ്ങൾ ഇപ്പോൾ ചർച്ചചെയ്യപ്പെട്ടുവരുകയാണെന്നും ഈശ്വരപ്പ പറഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രക്കെതിരേ വിമതസ്ഥാനാർഥിയായി മത്സരിക്കുമ്പോൾ താൻ വിജയിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞായിരുന്നു ഈശ്വരപ്പ പ്രചാരണം നടത്തിയത്.

പക്ഷേ, 30,050 വോട്ടാണ് ആകെ കിട്ടിയത്. കെട്ടിവെച്ച കാശും നഷ്ടമായി. മകൻ കെ.ഇ. കാന്തേഷിന് ഹാവേരി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതാണ് ഈശ്വരപ്പയെ പ്രകോപിപ്പിച്ചത്. ഇതിന് യെദ്യൂരപ്പയാണ് കാരണമെന്നാണ് അദ്ദേഹം കരുതുന്നത്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts