ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത് സംബന്ധിച്ച് നിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വൈകീട്ടോടെ പദ്മജ പിന്‍വലിച്ചു. രാജ്യസഭാ സീറ്റ് ബിജെപി നല്‍കിയതോടെയാണ് പാര്‍ട്ടി വിടാന്‍ പദ്മജയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഡല്‍ഹിയിലാണ് പദ്മജ വേണുഗോപാല്‍ ഉള്ളത്.
Read MoreDay: 6 March 2024
വിവാഹത്തിന് മുമ്പ് പുരുഷൻമാർ ഉറപ്പാക്കേണ്ട 8 കാര്യങ്ങൾ
മനുഷ്യ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളിൽ ഒന്നായാണ് വിവാഹം വിലയിരുത്തപ്പെടുന്നത്. വിജയകരമായ ദാമ്പത്യം എന്ന സ്വപ്‌നം ചിലർ സാക്ഷാത്ക്കരിക്കുമ്പോൾ മറ്റ് ചിലർ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു. സന്തോഷകരമായ ദാമ്പത്യത്തിന് പങ്കാളികൾ പരസ്പരം പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും. അത്തരത്തിൽ വിവാഹത്തിന് മുമ്പ് തന്നെ പുരുഷൻമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 1) സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക വിവാഹത്തിന് മുമ്പും ശേഷവുമുള്ള ജീവിതം ഏറെ വ്യത്യസ്തമാണ്, പ്രത്യേകിച്ച് സാമ്പത്തിക ചെലവുകളുടെ കാര്യത്തിൽ. വിവാഹത്തിന് മുമ്പ് വരെ ഉണ്ടായിരുന്ന ചിലവുകളാവില്ല വിവാഹത്തിന് ശേഷം നിങ്ങളെ…
Read Moreരാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പരിതോഷികം നൽകുമെന്ന് എൻഐഎ
ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ. വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. മാർച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻ.ഐ.എ കൈമാറിയത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണസംഘം രംഗത്തെത്തുന്നത്. കേസില്‍ നാല് പേർ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനകള്‍.
Read Moreരാമേശ്വരം കഫേയിലെ സ്ഫോടനം; പ്രതിയെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് അന്വേഷണ ഏജന്‍സി
ബെംഗളൂരു : കര്‍ണാടകയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ പ്രതിയെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ. വിവരം കൈമാറുന്നവരെക്കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎക്ക് കൈമാറിയത്. അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ട് അന്വേഷണസംഘം രംഗത്തെത്തിയിരിക്കുന്നത്.
Read Moreബെംഗളൂരുവിലെ 20 ജംക്‌ഷനുകൾ നവീകരിക്കാൻ 20 കോടിയുടെ പദ്ധതിയുമായി ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ 20 ജംക്‌ഷനുകൾ കാൽനടസൗഹൃദമാക്കി, സൗന്ദര്യവൽക്കരിക്കാൻ 20 കോടി രൂപയുടെ പദ്ധതിയുമായി ബിബിഎംപി. ജംക്‌ഷനുകളിലെ നടപ്പാതകൾ അറ്റകുറ്റപ്പണി നടത്തിയ സഞ്ചാര യോഗ്യമാക്കാനും തൈകൾ നട്ടുപിടിപ്പിക്കാനും ജലധാരകൾ നിർമിക്കാനുമുള്ള പദ്ധതിയാണിത്. ബയട്രായനപുര പോസ്റ്റ് ഓഫിസ്, ബൊമ്മനഹള്ളി ബസ് സ്റ്റോപ്, കെആർപുരം ആർടിഒ, അൾസൂരു ലേക്ക് ജംക്‌ഷൻ1, അൾസൂരു ലേക്ക് ജംക്‌ഷൻ2, നാഗർഭാവി ട്വൾത്ത് ബ്ലോക്ക് ബസ് സ്റ്റോപ്, ബിന്നമംഗല ബസ് സ്റ്റോപ്, കന്റോൺമെന്റ് ജംക്‌ഷൻ, മാധവാര പാർക്ക് ജംക്‌ഷൻ, അൾസൂരു ലേക്ക് ജംക്‌ഷൻ3, അൾസൂരു ലേക്ക് ജംക്‌ഷൻ4, മേക്രി സർക്കിൾ, ജ്ഞാനഭാരതി ജംക്‌ഷൻ, മൈസൂരു…
Read Moreനാട്ടിലേക്ക് പോയ മലയാളി യുവാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി
ബെംഗളൂരു: നാട്ടിലേക്കെന്ന് പറഞ്ഞ് പോയ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. കഴിഞ്ഞ മാസം 22ന് കേരളത്തിലേക്ക് പോയ ഭർത്താവ് രഞ്ജിത്തിനെ കാണാനില്ലെന്നാണ് യുവതിയുടെ പരാതി. തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 39കാരിയായ പി ഹിതാണ് ഭർത്താവ് രഞ്ജിത്ത് വിആറിനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. തൃശൂരിലേക്കാണ് ഇയാൾ യാത്ര പുറപ്പെട്ടത്. ഭർത്താവ് രഞ്ജിത്തിനെ മെട്രോ സ്‌റ്റേഷനില്‍ ഇറക്കി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ബസ് കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ് ഒരിയ്ക്കല്‍ വിളിച്ചെങ്കിലും പിന്നീട്…
Read Moreഭ്രമയുഗം ഒടിടി യിലേക്ക്
മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാര്‍ച്ച് 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയറ്ററില്‍ നിറസദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
Read Moreഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ധാക്കി; ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ
ബെംഗളൂരു : തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം റദ്ദാക്കിയതിന് സുപ്രീംകോടതിയോട് നന്ദി പറഞ്ഞ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ജീവിതത്തിലെ ഒരുപാട് ദുരിതങ്ങൾക്കുശേഷം സന്തോഷിക്കാനുള്ള ദിവസമാണിന്ന്. സുപ്രീംകോടതി ഉത്തരവിനെതിരേ കേന്ദ്ര ഏജൻസികൾ അപ്പീൽ നൽകാൻ ആലോചിക്കുന്നുണ്ടെന്നും എന്നാൽ ഇതിനെ നേരിടാൻ പൂർണ സജ്ജമാണെന്നും ശിവകുമാർ പറഞ്ഞു. സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് മുന്നിൽ പ്രണാമം ചെയ്യുന്നു. ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. എന്നിട്ടും പല പ്രശ്നങ്ങൾ നേരിട്ടെന്നും ശിവകുമാർ പറഞ്ഞു. സി.ബി.ഐ. തന്നെ എങ്ങനെയാണ്…
Read Moreചെന്നൈയില്‍ എത്തിയ ധോനിയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നൽകി ടീം അധികൃതര്‍ ; വീഡിയോ കാണാം
ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനുമായ എംഎസ് ധോനി ടീമിന്റെ ഭാഗമാകുന്നതിനായി ചെന്നൈയില്‍ എത്തി. വിമാനത്താവളത്തില്‍ എത്തിയ ധോനിക്ക് ഉജ്ജ്വലമായ സ്വീകരമാണ് ടീം അധികൃതര്‍ ഒരുക്കിയത്. The arrival of MS Dhoni in Chennai. – The Lion has joined CSK. pic.twitter.com/cQIxRcq1Az — Mufaddal Vohra (@mufaddal_vohra) March 5, 2024 ഐപിഎല്‍ സീസണിലെ ആദ്യമത്സരം മാര്‍ച്ച് 22ന് ചെന്നൈയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ആദ്യ മത്സരത്തില്‍…
Read Moreരാഹുൽ ഗാന്ധി ഈ പ്രാവശ്യവും വയനാട് മത്സരിക്കും
ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും. കഴിഞ്ഞ തവണയും രാഹുൽ ഗാന്ധി ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. അതേസമയം സഹോദരി പ്രിയങ്ക റായ്‌ബറേലിയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്നും സൂചനയുണ്ട്. കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ട രാഹുല്‍ ഗാന്ധി ഇത്തവണയും അമേഠിയില്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം സിറ്റിങ് സീറ്റായ വയനാട്ടിലും രാഹുല്‍ സ്ഥാനാര്‍ഥിയാവും.
Read More