ബെംഗളൂരു : കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ആനേക്കലിനുസമീപമാണ് പാതി കത്തിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. ഉത്തരാഖണ്ഡ് സ്വദേശിയായ ഹർഷിതിന്റെ (21) മൃതദേഹമാണ് ഞായറാഴ്ച രാവിലെ യൂക്കാലിപ്റ്റ്‌സ് തോട്ടത്തിൽ കണ്ടെത്തിയത്. ആനേക്കൽ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 21-നാണ് ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ഹർഷിതിനെ കാണാതായത്. രാവിലെ കോളേജിലേക്കിറങ്ങിയ ഹർഷിത് കോളേജിലോ തിരികെ താമസസ്ഥലത്തോ എത്തിയില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം…
Read MoreMonth: February 2024
കഞ്ചാവ് വില്പനയ്ക്കിടെ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ. അസി. പോലീസ് കമീഷണർ ധന്യ നായകിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വില്‍പനക്കിടയിലായിരുന്നു അറസ്റ്റ്. മംഗളൂരു കൊടേകാർ ബീരിയിലെ മുഹമ്മദ് ഇർഫാനാണ്(23) അറസ്റ്റിലായത്. കൊണാജെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreകോളേജ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി
ബെംഗളൂരു: ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായത്. മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഒന്നാം വര്‍ഷ ബിപിടി വിദ്യാര്‍ത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്ക് സമീപത്ത് ബസില്‍ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോള്‍ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥിനിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പോലീസ് അറിയിച്ചു.
Read Moreറോഡ് മുറിച്ച് കടക്കുന്നതിനിടെ ദമ്പതികൾ ബൈക്ക് ഇടിച്ച് മരിച്ചു
ബെംഗളൂരു : നെലമംഗലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ദമ്പതിമാർ ബൈക്കിടിച്ച് മരിച്ചു. കാഴ്ച പരിമിതിയുള്ള ശ്രീധർ, അർച്ചന എന്നിവരാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് 30 മീറ്റർ അകലെ ഓവുചാലിൽ വീണു. ബൈക്ക് ഓടിച്ചിരുന്ന അജിത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. ദമ്പതിമാർ സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. അജിത്തിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഡ്രമ്മിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി; കൈകളും കാലുകളും വെട്ടി ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ
ബെംഗളൂരു : ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൈകാലുകൾ വെട്ടി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവ ശേഷം അക്രമികൾ രക്ഷപ്പെട്ടു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം പരിചയക്കാരാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കെ. ആർ. പുര നിസർഗ ലേഔട്ടിൽ താമസിക്കുന്ന സുശീലാമ്മ (65)യാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് വൃദ്ധയുടെ പരിചയക്കാരനായ ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിസർഗ ലേഔട്ടിലെ വീടുകളുടെ ഇടവഴിയിൽ അനാഥമായി സൂക്ഷിച്ചിരുന്ന 10 ലിറ്റർ ശേഷിയുള്ള ഡ്രം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്ത് ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ്…
Read Moreപഴയ വസ്ത്രം ധരിച്ചതിന് കർഷകനെ തടഞ്ഞ് മെട്രോ ജീവനക്കാർ: ജനരോഷം ശക്തമായതോടെ ജീവനക്കാരെ പിരിച്ചുവിട്ടു: വിഡിയോ കാണാം
ബെംഗളൂരു: നമ്മുടെ മെട്രോയിൽ കർഷകനെ അവഹേളിച്ചതിനോട് പ്രതിരോധിച്ച് പൊതുജനങ്ങൾ . നഗരത്തിലെ മെട്രോ സ്റ്റേഷനിൽ മുഷിഞ്ഞ വസ്ത്രം ധരിച്ചതിന് കർഷകനെ ജീവനക്കാർ തടഞ്ഞുവച്ചു. ബെംഗളൂരുവിലെ രാജാജിനഗർ മെട്രോയിലാണ് കർഷകന് അപമാനം നേരിട്ടതായി ആരോപണം. ടിപ്പ് ടോപ്പ് ധരിച്ചാലേ മെട്രോയ്ക്കുള്ളിൽ പ്രവേശിപ്പിക്കൂ എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നതും സംസാരിക്കുന്നതും. വസ്ത്രം വൃത്തിയില്ലാത്തതിൻ്റെ പേരിൽ കർഷകനെ മെട്രോയിൽ പ്രവേശിപ്പിക്കാത്ത നമ്മുടെ രാജാജിനഗർ മെട്രോ ജീവനക്കാരുടെ അതിക്രൂരമായ പെരുമാറ്റത്തിനെതിരെ പൊതുജനങ്ങളും രോഷം പ്രകടിപ്പിച്ചു. UNBELIEVABLE..! Is metro only for VIPs? Is there a dress…
Read Moreസംസ്ഥാന സർക്കാരിൻ്റെ ക്ഷണം സ്വീകരിച്ച് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കാനെത്തിയ ബ്രിട്ടിഷ് പ്രഫസർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി
ബെംഗളൂരു: സിദ്ധരാമയ്യ സർക്കാർ സംഘടിപ്പിച്ച ഭരണഘടനാ കൺവൻഷനിൽ പങ്കെടുക്കാനെത്തിയെ ഇന്ത്യൻ വംശജയായ കവിയും യുകെ വെസ്റ്റ്മിനിസ്റ്റർ സർവകലാശാല പ്രഫസറുമായ നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവള എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചു. ആർഎസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും നിശിതമായി വിമർശിക്കുന്നതിന്റെ പേരിലാണ് വിലക്ക്. സാമൂഹിക ക്ഷേമ വകുപ്പ് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഭരണഘടന– ദേശീയ ഐക്യ കൺവൻഷനിൽ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചു പ്രസംഗിക്കാൻ എത്തിയതായിരുന്നു അവർ. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും ബെംഗളൂരുവിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ലെന്ന് ഇവർ…
Read Moreബയപ്പനഹള്ളി-ചിക്കബനാവര സബർബൻ റെയിൽ പാതയുടെ യശ്വന്തപുര സബേർബൻ ഇന്റർചേഞ്ച് സ്റ്റേഷൻ നിർമാണത്തിന് തുടക്കം
ബെംഗളൂരു: ബെന്നിഗനഹള്ളി–ചിക്കബാനവാര സബേർബൻ പാതയുടെ ഭാഗമായുള്ള യശ്വന്തപുര ഇന്റർചേഞ്ച് സ്റ്റേഷന്റെ നിർമാണത്തിന് തുടക്കമായി. നിലവിലെ റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവയ്ക്ക് സമീപത്താണ് സബേർബൻ സ്റ്റേഷനും നിർമിക്കുന്നത്. സബേർബൻ സ്റ്റേഷനും കൂടി വരുന്നതോടെ മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബായി യശ്വന്തപുര മാറും. 24.86 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 14 സ്റ്റേഷനുകളാണുള്ളത്.ഇതിൽ 6 എണ്ണം എലിവേറ്റഡ് സ്റ്റേഷനുകളാണ്. ബെന്നിഗനഹള്ളി, കസ്തൂരിനഗർ, സേവാനഗർ, ബാനസവാടി, കാവേരി നഗർ, നാഗവാര, കനകനഗർ, ഹെബ്ബാൾ, ലൊട്ടെഗോലഹള്ളി, യശ്വന്തപുര, ജാലഹള്ളി, ഷെട്ടിഹള്ളി, മൈദരഹള്ളി, ചിക്കബാനവാര എന്നിവയാണ് സ്റ്റേഷനുകൾ. 4 ഇടനാഴികളിലായി…
Read Moreകർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിളയ് വിപിൻചന്ദ്ര അഞ്ജാരിയ ചുമതലയേറ്റു
ബെംഗളൂരു : കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ (59) ചുമതലയേറ്റു. രാജ്ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവർ പങ്കെടുത്തു. ചീഫ് ജസ്റ്റിസായിരുന്ന പി.എസ്. ദിനേശ് കുമാർ കഴിഞ്ഞ ശനിയാഴ്ച വിരമിച്ചതിനെത്തുടർന്നാണ് നിളയ് വിപിനചന്ദ്ര അഞ്ജാരിയ ചുമതലയേറ്റത്. 1965 മാർച്ച് 23-ന് അഹമ്മദാബാദിൽ ജനിച്ച ജസ്റ്റിസ് അഞ്ജാരിയ 2011 നവംബർ മുതൽ ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായിരുന്നു. ഈ…
Read Moreഭരണഘടന മാറ്റാൻ ശ്രമം നടക്കുന്നതായി ഭരണഘടനാ ബോധവത്കരണ സമ്മേളനത്തിൽ പറഞ്ഞ് മല്ലികാർജുൻ ഖാർഗെ
ബെംഗളൂരു : രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റംവരുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരുമിച്ചുനിന്നില്ലെങ്കിൽ ഇവിടെ ഏകാധിപത്യമുണ്ടാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബെംഗളൂരുവിൽ ഭരണഘടനാ ബോധവത്കരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽനിന്ന് പലതും മായ്ച്ചുകളയാനും മാറ്റംവരുത്താനും ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏകാധിപത്യം വേണോ നീതിയുള്ള ജീവിതം വേണോയെന്ന് ജനങ്ങൾ തീരുമാനിക്കണം. ഭരണഘടന നിലനിന്നെങ്കിൽമാത്രമേ രാജ്യത്തിന്റെ ഐക്യം നിലനിൽക്കൂ. ജനാധിപത്യം നിലനിന്നാൽ എല്ലാവർക്കും സമൃദ്ധമായ ജീവിതം നയിക്കാനാകും. ഇപ്പോൾ കേന്ദ്രത്തിൽ ഭരണഘടനയെ സംരക്ഷിക്കുന്ന സർക്കാരില്ലെന്നും ഖാർഗെ ആരോപിച്ചു. സമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, സി.പി.എം.…
Read More