കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി 

death murder

ബെംഗളൂരു : കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി.

ആനേക്കലിനുസമീപമാണ് പാതി കത്തിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഉത്തരാഖണ്ഡ് സ്വദേശിയായ ഹർഷിതിന്റെ (21) മൃതദേഹമാണ് ഞായറാഴ്ച രാവിലെ യൂക്കാലിപ്റ്റ്‌സ് തോട്ടത്തിൽ കണ്ടെത്തിയത്.

ആനേക്കൽ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ

കഴിഞ്ഞ 21-നാണ് ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ഹർഷിതിനെ കാണാതായത്.

രാവിലെ കോളേജിലേക്കിറങ്ങിയ ഹർഷിത് കോളേജിലോ തിരികെ താമസസ്ഥലത്തോ എത്തിയില്ല.

ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി വിശദമായ പരിശോധന നടത്തി.

ഉന്നതപോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us