ബെംഗളൂരു : കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കർണാടകത്തിൽനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരായ മന്ത്രിമാരിൽ രണ്ടുപേർക്ക് കർണാടകത്തിലെ സുരക്ഷിത മണ്ഡലങ്ങൾ നൽകുമെന്നാണ് വിവരം. നിർമല കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗമാണ്. സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്ന മന്ത്രിയുമാണ്. ജയശങ്കർ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമാണെങ്കിലും ബെംഗളൂരുവിൽ വിവിധ പരിപാടികൾക്കായി സ്ഥിരമായി എത്താറുണ്ട്. നിർമലയും ജയശങ്കറും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇതിൽ കർണാടകവും പരിഗണിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മണ്ഡലം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയെങ്കിലും ഇരുവരും സംസ്ഥാനത്ത് മത്സരിച്ചേക്കുമെന്ന…
Read MoreMonth: February 2024
ഈസ്റ്റർ അവധി യാത്ര : സ്വകാര്യ ബസുകളുടെ കഴുത്തറപ്പ് തുടങ്ങി ; 4,000 കടന്ന് നിരക്ക്
ബെംഗളൂരു : ഈസ്റ്റർ അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. മാർച്ച് 27-ന് ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള ചില സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് 4,000-ത്തിന് മുകളിലാണ്. എ.സി. സ്ലീപ്പർ ബസുകൾക്കാണ് ഇത്രയും നിരക്ക് ഈടാക്കുന്നത്. അവധി ദിവസം അടുക്കുമ്പോഴത്തേക്ക് സ്വകാര്യ ബസുകളിൽ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. അതേസമയം, ചില കമ്പനികളുടെ നോൺ എ.സി. സ്ലീപ്പർ ബസുകളിൽ നിരക്ക് 1200 രൂപയേ ഉള്ളൂ.
Read Moreചർച്ച് സ്ട്രീറ്റിൽ സിനിമ ചിത്രീകരണത്തിന് വിലക്ക്; നടപടിക്ക് പിന്നിൽ മലയാള സിനിമ ?
ബെംഗളൂരു: തിരക്കേറിയ ചർച്ച് സ്ട്രീറ്റിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകാനാകില്ലെന്ന് ബി.ബി.എം.പി അറിയിച്ചു. കഴിഞ്ഞ ദിവസം അനുമതി ഇല്ലാതെ നടന്ന മലയാള സിനിമ ചിത്രീകരണം ഗതാഗത കുരുക്ക് രൂക്ഷമാകാൻ ഇടയാക്കിയതിന് പിന്നാലെയാണ് വിശദീകരണം. പോലീസിനോട് അനുമതി തേടിയതിന് ശേഷമാണ് ചിത്രീകരണം നടത്തിയതെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെട്ടതെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബി.ബി.എം.പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.
Read Moreരാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തൻ മരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു ശാന്തൻ. കരൾ രോഗത്തിനുള്ള ചികിത്സയിലാണ് ശാന്തനുണ്ടായിരുന്നതെന്നാണ് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ വിശദമാക്കിയത്. ശാന്തന് ശ്രീലങ്കയിലേക്ക് പോകാനുള്ള എക്‌സിറ്റ് പെർമിറ്റ് കേന്ദ്രം നൽകിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് വിട്ടയച്ച ഏഴ് പ്രതികളിൽ ഒരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിര രാജ. ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ…
Read Moreപൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 3 മുതൽ 6 വരെ;വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം സംസ്ഥാനത്ത് മാർച്ച് 3 മുതൽ 6 വരെ നടക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിൽ തുള്ളി മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ശാലിനി രാജനീഷ് അറിയിച്ചു
Read Moreസാറ്റലൈറ്റ് ടൗൺ റിങ് റോഡ്; ദൊബസ്‌പേട്ട് മുതൽ ഹൊസ്‌കോട്ടെ പാത ഗതാഗതത്തിനായി തുറക്കുന്നു
ബെംഗളൂരു : സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിയുടെ ഭാഗമായ ദൊബസ്‌പേട്ട് മുതൽ ഹൊസ്‌കോട്ടെ വരെയുള്ള 80 കിലോമീറ്റർ പാത അടുത്തമാസം ഗതാഗതത്തിനായി തുറന്ന് കൊടുക്കും. തുമക്കുരു, ബെള്ളാരി, കൊലാർ ദേശീയ പാതകളുമായി ബന്ധിപ്പിക്കുന്ന പാതയണിത്. ഇതിൽ ദൊഡ്ഡബല്ലാപുര മുതൽ ഹൊസ്‌കോട്ടെ വരെയുള്ള 34 കിലോമീറ്റർ കഴിഞ്ഞ ഡിസംബറിൽ തുറന്ന് കൊടുത്തിരുന്നു. ഈ പാതയിൽ ടോൾ പിരിവും ആരംഭിച്ചിട്ടുണ്ട്. 6 ദേശീയപാതകളും 8 സംസ്ഥാന പാതകളെയും ബന്ധിപ്പിച്ച് 280 കിലോമീറ്റാറോളമാണ് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് നിർമ്മിക്കുന്നത്. സർജാപുര, ആനേക്കൽ, കനകപുര, രാമാനഗര, മാഗഡി…
Read Moreപ്രായമായ അമ്മയെ നോക്കാൻ പരോൾ ആവശ്യപ്പെട്ട് 18 പെൺകുട്ടികളെ പീഡിപ്പിച്ചുകൊന്ന മുൻ സൈനികൻ; ഹൈക്കോടതിവിധി ഇങ്ങനെ
ബെംഗളൂരു: രോഗബാധിതയായ അമ്മയെ ശുശ്രൂഷിക്കാൻ 30 ദിവസത്തെ പരോൾ നൽകണമെന്ന് ‘സീരിയൽ കില്ലർ’ ഉമേഷ് റെഡ്ഡിയുടെ ആവശ്യം ഹൈക്കോടതി തള്ളി. 30 വർഷത്തെ ജീവപര്യന്ത കാലയളവിൽ പരോൾ അനുവദിക്കരുതെന്ന വിചാരണ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ സൈനികൻ കൂടിയായ റെഡ്ഡി18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഇത് 30 വർഷത്തെ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. പ്രതിക്ക് 2 സഹോദരന്മാർ ഉണ്ടെന്നും അതിനാൽ അമ്മയെ സംരക്ഷിക്കാൻ പരോൾ നൽകേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അത് അർഹിക്കുന്നില്ലെന്നും ജസ്റ്റിസ്…
Read Moreപാമ്പുകടിയേറ്റ കേസുകളുടെ എണ്ണം വർദ്ധിക്കുന്നു;, സംസ്ഥാനത്ത് ആശങ്കയായി ആൻ്റിവെനം ക്ഷാമം
ബംഗളൂരു: കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പാമ്പുകടിയേറ്റ കേസുകളും മരണവും കഴിഞ്ഞ രണ്ട് വർഷമായി കുത്തനെ കുതിച്ചുയർന്നു. ഇൻ്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള (IHIP) ഡാറ്റ കാണിക്കുന്നത്, റിപ്പോർട്ട് ചെയ്യപ്പെട്ട പാമ്പുകടി കേസുകൾ 2021-ൽ 950 കേസുകളിൽ നിന്ന് 2022-ൽ 3,439 ആയി നാലിരട്ടിയായി വർദ്ധിച്ചു. കഴിഞ്ഞ വർഷം ഇത് 6,587 ആയി. മരണങ്ങളും 2021-ൽ പൂജ്യത്തിൽ നിന്ന് 2023-ൽ 19 ആയി ഉയർന്നു. പാമ്പുകടിയേറ്റ കേസുകൾ അറിയിക്കാൻ ആരോഗ്യ ജീവനക്കാരെ പ്രോത്സാഹിപ്പിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് പറയാമെങ്കിലും, ഈ നമ്പറുകൾ പാമ്പുകടിയേറ്റതിൻ്റെ പൂർണ്ണമായ…
Read Moreബിഗ് ബോസ് സീസൺ 6; തിയ്യതി പുറത്ത് വിട്ട് ഏഷ്യാനെറ്റ്
ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ ലോഞ്ചിംഗ് തിയതി പുറത്തുവിട്ടു. 2024 മാർച്ച് പത്തിനാണ് ബിഗ് ബോസ് തുടങ്ങുക. ഞായറാഴ്ച ഏഴ് മണി മുതല്‍ ലോഞ്ചിംഗ് എപ്പിസോഡുകള്‍ ആരംഭിക്കും. ഏഷ്യാനെറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിലാണ് ആരൊക്കെയാകും ഇത്തവണ ഷോയില്‍ മാറ്റുരയ്ക്കാൻ പോകുന്ന മത്സരാർത്ഥികള്‍ എന്ന് പ്രേക്ഷകരെ അറിയിക്കുക. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടനവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ മലയാളത്തില്‍ തുടങ്ങിയിട്ട് അഞ്ച് സീസണുകള്‍ ആണ് ഇതിനോടകം പിന്നിട്ടു കഴിഞ്ഞത്. ഓരോ സീസണ്‍ കഴിയുമ്പോഴും…
Read More“മജെസ്റ്റിക്ക്”എന്ന പേരിന് പിന്നിലെ കഥയറിയാമോ?
ബെംഗളൂരു : നഗരത്തിൽ വരുന്നവർക്ക് എല്ലാവർക്കും അറിയുന്ന പേരാണ് മജസ്റ്റിക്. ബെംഗളൂരുവിലെ ,അല്ലെങ്കിൽ കർണാടകയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള തിരക്കുള്ള ബസ്റ്റാന്റും റയിൽവേ സ്റ്റേഷനും ഉള്ള സ്ഥലത്തെയാണ് നമ്മൾ മജസ്റ്റിക് എന്ന് വിളിക്കുന്നത്. അല്ലെങ്കിൽ റയിൽവേയും സിറ്റി ബസും അന്തർ സംസ്ഥാന ബസും രണ്ട് മെട്രോ ലൈനുകളും കൂടിച്ചേരുന്ന ഇവിധത്തിലുള്ള ഗതാഗത സംവിധാനവും സമ്മേളിക്കുന്ന ഏഷ്യയിലെ രണ്ടാമത്തെ സ്ഥലം അതാണ് മജെസ്റ്റിക്. നമ്മൾ മജെസ്റ്റിക് എന്ന് വിളിക്കുമ്പോഴും ഓരോ ഗതാഗത സ്ഥാപനങ്ങളുടെയും പേര് വേറെ വേറെയാണ്, റയിൽവേ സ്റേഷന്റെ പേര് ക്രാന്തി വീര സംഗൊള്ളി രായണ്ണ…
Read More