ബെംഗളൂരു: ഡിസംബർ 30-ന് ആരംഭിച്ച മംഗളൂരു സെൻട്രൽ – മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസ്, പ്രവർത്തനമാരംഭിച്ച ആദ്യ മാസത്തിൽ തന്നെ 50% ആളുകളിൽ താഴെയാണ് സർവീസ് നടത്തുന്നത്. ട്രെയിൻ നമ്പർ 20646 മംഗളൂരു സെൻട്രൽ – മഡ്ഗാവ് വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ഡിസംബർ 30 മുതൽ ജനുവരി 26 വരെ 37% യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 20645 മഡ്ഗാവ് – മംഗലാപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് 43% ഒക്യുപ്പൻസി രേഖപ്പെടുത്തി. ആ കാലയളവിൽ ട്രെയിൻ 23 റൗണ്ട് ട്രിപ്പുകളാണ്…
Read MoreMonth: February 2024
സംസ്ഥാനത്ത് ഹുക്ക നിരോധിച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: സംസ്ഥാന വ്യാപകമായി ഹുക്ക നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഹുക്കയുടെ വിപണനവും ഉപയോഗവും വിലക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ സംരക്ഷണാര്‍ഥമാണ് നടപടിയെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഹുക്ക നിരോധിച്ചുകൊണ്ട്, സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ടക്‌സ് നിയമനത്തില്‍ ഭേദഗതി വരുത്തിയതായി മന്ത്രി പറഞ്ഞു. വരുംതലമുറയ്ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എക്‌സില്‍ കുറിച്ചു.
Read Moreചീഫ് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ വിരമിക്കുന്നു; ഗുജറാത്ത് ജസ്റ്റിസ് എൻ.വി.അഞ്ജാരിയ ഇനി കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ്
ബംഗളൂരു: കർണാടക ഹൈകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഗുജറാത്ത് ഹൈകോടതി ജസ്റ്റിസ് എൻ.വി.അഞ്ജാരിയയെ സുപ്രീം കോടതി കൊളീജിയം ബുധനാഴ്ച ശുപാർശ ചെയ്തു. ഈ മാസം 24ന് നിലവിലെ ചീഫ് ജസ്റ്റിസ് പി.എസ്.ദിനേശ് കുമാർ വിരമിക്കുന്നതിന് പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലേൽക്കുക. 2011 നവംബർ 21മുതൽ ഗുജറാത്ത് ഹൈകോടതി ജസ്റ്റിയായി പ്രവർത്തിക്കുന്ന ജസ്റ്റിസ് അഞ്ജാരിയ തന്റെ പ്രാഗത്ഭ്യം തെളിയിച്ചതായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിരീക്ഷിച്ചു. 1965 മാർച്ച് 23ന് അഹമ്മദാബാദ് മാണ്ട്വി-കച്ചിൽ ന്യായാധിപന്മാരുടെ കുടുംബത്തിൽ ജനിച്ച അഞ്ജരിയക്ക് 2027…
Read Moreബെംഗളൂരുവിലെ സ്‌പോർട്‌സ് ക്ലബ്ബുകളിൽ സ്‌ലോട്ടുകൾ ബുക്ക് ചെയ്യാൻ ആപ്പ് വികസിപ്പിക്കും; ബിബിഎംപി
ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ്, ബാഡ്മിൻ്റൺ ക്ലബ്ബുകളിൽ നിന്നുള്ള വരുമാന ചോർച്ച തടയാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. സ്‌പോർട്‌സ് ക്ലബ്ബുകളിൽ കളിക്കുന്നതിനുള്ള സ്‌ലോട്ടുകൾ ബുക്ക് ചെയ്യുന്നതിനുള്ള ആപ്പാണ് പൗരസമിതി വികസിപ്പിക്കാൻ പടത്തിയിടുന്നത്. സ്‌പോർട്‌സ് പ്രേമികൾക്ക് ഈ ക്ലബ്ബുകളിലെ കോർട്ടുകൾ ഉപയോഗിക്കുന്നതിന് സ്‌ലോട്ടുകൾ ബുക്ക് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനാണ് ആപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആപ്പ് വഴി, ഉപയോക്താക്കൾ പേയ്‌മെൻ്റുകൾ നടത്താനും സാദിക്കും, ഈ പണം നേരിട്ട് പൗര സമ്മതിക്കാകും ക്രെഡിറ്റ് ചെയ്യപ്പെടുക. വരുമാനം വർധിപ്പിക്കാനുള്ള ബിബിഎംപിയുടെ ചിട്ടയായ…
Read Moreബെംഗളൂരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു
ബെംഗളൂരു : കോറ്റത്താങ്ങാടിയിൽ സ്ഥിര താമസക്കാട്ടാനായിരുന്ന ബെംഗളൂരു സ്വദേശി ആരിഫ് (45) ബെംഗളൂരുവിൽ വാഹനമിടിച്ച് മരിച്ചു. ചോളപ്പൊരി കച്ചവാക്കാരനായിരുന്നു ആരിഫ്. ഭാര്യ : കൊടിഞ്ഞി കോറ്റത്താങ്ങാടി സ്വദേശി എറപറമ്പൻ സൈനബ മക്കൾ : ഷംല ഷെറിൻ, മുഹമ്മദ് അഫ്സൽ, മരുമകൻ : ശിഹാബുദ്ദീന്‍ രണ്ടത്താണി
Read Moreചുട്ടുപൊള്ളി നഗരം; 36 ഡിഗ്രി കടന്ന് താപനില ; കാരണം എൽനിനോ പ്രതിഭാസം
ബെംഗളൂരു : കർണാടകത്തിൽ പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലായി. കലബുറഗിയിൽ ബുധനാഴ്ച 36.04 ഡിഗ്രി താപനില രേഖപ്പെടുത്തി. ബെംഗളൂരു നഗരത്തിൽ 33.1 ആണ് കൂടിയ താപനില. സാധാരണ താപനിലയിൽനിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ് ഇതെന്നും വരുംദിവസങ്ങളിൽ ഇനിയുംകൂടാൻ സാധ്യതയുണ്ടെന്നും ബെംഗളൂരുവിലെ കാലാവസ്ഥാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. സാധാരണ മാർച്ച് ആദ്യവാരമാണ് താപനിലയിൽ കാര്യമായ വർധനയുണ്ടാകാറുള്ളത്. കാലാവസ്ഥാപ്രതിഭാസമായ ‘എൽനിനോ’ ആണ് മാറ്റത്തിനുകാരണമെന്നാണ് വിദഗ്ധർ പറയുന്നത്. എൽനിനോ പ്രതിഭാസം ശക്തമായിരുന്നതാണ് ഇപ്പോൾ താപനില ഉയരാൻ കാരണം. ഫെബ്രുവരിയിലെ ബാക്കിദിവസങ്ങളിലും മൂന്നുഡിഗ്രി സെൽഷ്യൽസ്…
Read Moreമാനദണ്ഡങ്ങളുടെ അഭാവം; ബെംഗളൂരുവിൽ അനധികൃത പിജികൾ കുതിച്ചുയരുന്നു
ബെംഗളൂരു: ജീവിക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ അല്ലെങ്കിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് ബെംഗളൂരുവിലുള്ളത്. കോവിഡിന് ശേഷം, നഗരത്തിലേക്കുള്ള ജോലിതേടിയും പഠിക്കാനുമായി നിരവധി ആളുകളുടെ കുടിയേറ്റം വീണ്ടും വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ ഇവർക്കായുള്ള താമസസൗകര്യങ്ങളുടെ ആവശ്യകതയും നഗരത്തിൽ വർധിച്ചുവരികയാണ്. ഇതിനെ നികത്താൻ ശ്രമിക്കുമ്പോൾ ബെംഗളൂരുവിൽ അനവധി പിജികളുടെ കുതിച്ചുയരലുകളിലേക്കാണ് നയിക്കുന്നത്. പ്രതിമാസം 4,500 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള സൗകര്യങ്ങൾ നഗരത്തിലുണ്ട്. വാടകയെ ആശ്രയിച്ച്, അടിസ്ഥാന സൗകര്യങ്ങൾ വ്യത്യാസപ്പെടുന്നതാണ്. മിനിമം വാടക നൽകുന്നവർക്ക് മൂന്നോ നാലോ ഷെയറിംഗ് റൂം ലഭിക്കും, പൊതു കുളിമുറിയും…
Read Moreസെന്റ് വിൻസെന്റ് പള്ളി കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ആഘോഷിച്ചു
ബെംഗളൂരു: സെന്റ്. വിൻസെന്റ് പള്ളി – കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ഇന്ന് വൈകുന്നേരം 4 മണി മുതൽ പള്ളിയിൽവെച്ച് ആഘോഷിച്ചു. ഫാ.സിബി കരിക്കിലമറ്റത്തിൽ (പ്രിൻസിപ്പൽ ഡീപോൾ സ്കൂൾ – തൊടുപുഴ) ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചു. യശ്വന്തപുർ മണ്ഡലം എം.എൽ.എ എസ്.ടി. സോമശേഖർ പരിപാടികളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു. ഫാ.ജോർജ് അറക്കൽ (റെക്ടർ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്) ഇടവക വികാരി ഫാ.ഫ്രാങ്കോ ചൂണ്ടൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെന്റ്.ക്ലയർ സിസ്റ്റർ ശാലിനി, അനുപമ പഞ്ചാക്ഷരി (പ്രസിഡന്റ് സ്വാഭിമാന മാഹിളാ ട്രസ്റ്റ്) എന്നിവർ പരിപാടിയിൽ സംസാരിച്ചു.…
Read Moreറോഡരികിൽ ഉറങ്ങിക്കിടന്നവരുടെ മേൽ ബൊലേറോ പാഞ്ഞ് കയറി; ഒരു മരണം, മറ്റൊരാളുടെ നില ഗുരുതരം
ബെംഗളൂരു : ഉറങ്ങിക്കിടന്ന ആളുടെ മുകളിലൂടെ ബൊലേറോ വാഹനം പാഞ്ഞുകയറി. തൽഫലമായി ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചിക്കബല്ലാപ്പൂരിലെ ചേലൂർ താലൂക്കിലെ നെന്തകുന്തപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആരിഫുള്ള എന്നയാളാണ് കൊല്ലപ്പെട്ടത്. നരസിംഹപ്പയുടെ കാലിന് ഒടിവുണ്ട്. ആരിഫുള്ളയും നരസിംഹപ്പയും പശു പ്രസവിക്കുന്നത് കാത്ത് റോഡരികിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ആരിഫുള്ള ഉറങ്ങിപ്പോയി. ഈ സമയം മദ്യപിച്ച് വാഹനമോടിച്ച ബൊലേറോ ഡ്രൈവർ പെട്ടെന്ന് ഉറങ്ങിക്കിടന്ന ആളുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. ഇതോടെ , ഗുരുതരമായി പരിക്കേറ്റ ആരിഫുള്ള മരിച്ചു, നരസിംഹപ്പയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ…
Read Moreസ്വയംഭോഗം മരണത്തിന് കാരണമാകും: വിശദാംശങ്ങൾ അറിയാൻ വായിക്കാം
പരസ്യമായി നമ്മളെല്ലാം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ ഇതേ കുറിച്ചുളള തെറ്റിദ്ധാരണകളും കൂടുതലാണ്. സ്ത്രീകളുടെയും പുരുഷന്‍മാരുടേയും സാധാരണയായി ലൈംഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം. എന്നാൽ സ്വയംഭോഗം അമിതമായാൽ മരണം വരെ സംഭവിക്കാം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വെറുതെ പറയുന്നതല്ല ശാസ്ത്രം പറയുന്നതാണ് ഇതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വയംഭോഗം തലച്ചോറിൽ ഡോപാമൈൻ ഉൾപ്പാദനം വർധിപ്പിക്കും. 1. സ്വയംഭോഗം സ്ഥിരമായി നടത്തുന്ന പുരുഷന്മാരിൽ ടെസ്‌റ്റോസ്റ്റിറോൺ ഉൽപാദനം കുറയ്ക്കും. ഈ ഹോർമോണാണ് പൊതുവെ പുരുഷഹോർമോൺ എന്നറിയപ്പെടുന്നത്. ഇതുവഴി സ്വാഭാവിക ലൈംഗീക ബന്ധത്തിൽ പോലും പിന്നീട് തീരെ താല്പര്യമില്ലാതെ…
Read More