സെന്റ് വിൻസെന്റ് പള്ളി കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ആഘോഷിച്ചു

ബെംഗളൂരു: സെന്റ്. വിൻസെന്റ് പള്ളി – കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ഇന്ന് വൈകുന്നേരം 4 മണി മുതൽ പള്ളിയിൽവെച്ച് ആഘോഷിച്ചു.

ഫാ.സിബി കരിക്കിലമറ്റത്തിൽ (പ്രിൻസിപ്പൽ ഡീപോൾ സ്കൂൾ – തൊടുപുഴ) ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചു.

യശ്വന്തപുർ മണ്ഡലം എം.എൽ.എ എസ്.ടി. സോമശേഖർ പരിപാടികളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു.

ഫാ.ജോർജ് അറക്കൽ (റെക്ടർ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്) ഇടവക വികാരി ഫാ.ഫ്രാങ്കോ ചൂണ്ടൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

  ട്രെയിനിലെ മരണമുഖത്തുനിന്നും ആ കൈകൾ കുഞ്ഞിനെ തട്ടിപ്പറിച്ചു; വീണ ഇടപെട്ടില്ലായിരുന്നെങ്കിൽ കേരളം ഇന്ന് കേൾക്കുന്നത് മറ്റൊന്നാകുമായിരുന്നു;

സെന്റ്.ക്ലയർ സിസ്റ്റർ ശാലിനി, അനുപമ പഞ്ചാക്ഷരി (പ്രസിഡന്റ് സ്വാഭിമാന മാഹിളാ ട്രസ്റ്റ്) എന്നിവർ പരിപാടിയിൽ സംസാരിച്ചു. ടിന്റു അനീഷ് കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ് ഫ്രാൻസിസ് നന്ദി പ്രമേയം നടത്തി. ജോബിഷ്, ബിജു മാത്യു എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.

തുടർന്ന് ഇടവക അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, സമ്മാനദാനം, കരിമരുന്നു പ്രയോഗം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us