വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറം: രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

Read More

ഐ.എസ്.ആർ.ഒ. – നാസ ചേർന്ന് വിക്ഷേപിക്കുന്നനൈസാർ ഉപഗ്രഹദൗത്യം : നിലമ്പൂരിലെ വനമേഖലയിൽനിന്നും വിവരശേഖരണം

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയും (ഐ.എസ്.ആർ.ഒ.) നാസയുംചേർന്ന് വിക്ഷേപിക്കുന്ന റഡാർ ഇമേജിങ് ഉപഗ്രഹമായ ‘നൈസാറി’ന്റെ പ്രവർത്തനത്തിലെ കൃത്യത ഉറപ്പുവരുത്താൻ നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ മൂന്നുസ്ഥലങ്ങളിൽ പഠനം നടത്തുന്നു. നിലമ്പൂരിന് പുറമേ കർണാടകത്തിലെ ശിവമോഗ, മധ്യപ്രദേശിലെ ഹൊഷംഗാബാദ് എന്നിവിടങ്ങളിലെ വനമേഖലകളിലാണ് പഠനം നടക്കുന്നത്. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) അസോസിയേറ്റ് പ്രൊഫസർ ഗിരീഷ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരശേഖരണം നടത്തുന്നത്. കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. യു. സുരേന്ദ്രനും സംഘത്തിലുണ്ട്.…

Read More

ചെന്നൈ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ ഡിസംബറോടെ പൂർത്തിയാക്കാൻ ശ്രമിക്കും: നിതിൻ ഗഡ്കരി

ഡൽഹി: ചെന്നൈ-ബെംഗളൂരു ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അതാത് സംസ്ഥാനങ്ങളിലെ പ്രോജക്ടുകൾക്കായി അഗ്രഗേറ്റുകളും ഫ്ലൈ ആഷും പോലുള്ള നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ സഹായിക്കാൻ തമിഴ്‌നാട്, കേരള സർക്കാരുകളോട് അഭ്യർത്ഥിച്ചതായി ലോക്‌സഭയിൽ സപ്ലിമെൻ്ററികളോട് പ്രതികരിച്ച ഗഡ്കരി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഹൈവേ നിർമാണത്തിൽ എൻഎച്ച്എഐ നേരിടുന്ന പ്രശ്‌നങ്ങൾ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ റോഡ്…

Read More

നൂറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു വിഗ്രഹവും ശിവലിംഗവും സംസ്ഥാനത്തെ കൃഷ്ണ നദിയിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: റായ്ച്ചൂർ സിറ്റിയിലെ ശക്തി നഗറിന് സമീപം കൃഷ്ണ നദിയുടെ അടിത്തട്ടിൽ നിന്നും വിഷ്ണുവിൻ്റെയും ശിവൻ്റെയും രണ്ട് വിഗ്രഹങ്ങൾ കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ റായ്ച്ചൂർ, തെലങ്കാന അതിർത്തിയിൽ കൃഷ്ണ നദിക്ക് കുറുകെയുള്ള പാലം നിർമാണത്തിനിടെയാണ് കണ്ടെത്തിയത്. കൃഷ്ണൻ്റെ ദശാവതാരം ചിത്രീകരിക്കുന്ന ഒരു വിഗ്രഹവും ശിവനെ പ്രതീകപ്പെടുത്തുന്ന മറ്റൊരു ലിംഗ വിഗ്രഹവും നിർമ്മാണ സംഘം കണ്ടെടുത്തതായി പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. കൃഷ്ണ നദീതടത്തിൽ നിന്ന് കണ്ടെത്തിയ വിഗ്രഹങ്ങൾ പതിനൊന്നാം നൂറ്റാണ്ടിലെ കല്യാണ ചാലൂക്യ രാജവംശത്തിൻ്റേതാണെന്ന് പ്രശസ്ത ചരിത്രകാരി പത്മജ ദേശായി മാധ്യമങ്ങളോട് പറഞ്ഞത്.…

Read More

29 രൂപയ്ക്ക് അരി; ഭാരത് അരി എവിടെ നിന്ന് വാങ്ങാം? റേഷൻ കാർഡ് ആവശ്യമാണോ?

ന്യൂഡൽഹി: കിലോയ്ക്ക് 29 രൂപ നിരക്കിൽ ‘ഭാരത് അരി’ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയില്‍ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തില്‍ ഈ തീരുമാനം പ്രധാനമാണ്. രാജ്യത്തെ അരിയുടെ ശരാശരി വില കിലോയ്ക്ക് 43 രൂപയാണ്. വിപണിയില്‍ ഭാരത് അരിയുടെ വില്‍പന ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സബ്‌സിഡി നിരക്കിലാണ് ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ…

Read More

‘വിജയ് മാമൻ അഭിനയം നിർത്തി’ പൊട്ടി കരഞ്ഞ് കുഞ്ഞ് ആരാധിക

നടൻ വിജയ്‌യെ പോലെ കുട്ടി ആരാധകരുള്ള മറ്റ് നടന്മാർ താരതമ്യേന കുറവാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ് അഭിനയം നിർത്തുന്നുവെന്ന വാർത്ത ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. കേരളത്തിലെയും തമിഴ്‌നാടിലെയും ആരാധകരില്‍ പലരും തീരുമാനം മാറ്റണമെന്ന് വിജയ്‌യോട് ആവശ്യപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ വിജയ് അഭിനയം നിർത്തുന്നുവെന്ന കാര്യമറിഞ്ഞ് പൊട്ടിക്കരയുന്ന കേരളത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ.…

Read More

വിജയ് യുടെ പാർട്ടിയുടെ പേരിനെതിരെ പരാതി

ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ. കഴിഞ്ഞ ദിവസമാണ് നടൻ വിജയ് യുടെ പാർട്ടിയുടെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകൻ പരാതിയിൽ പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.…

Read More

പ​ര​ശു​രാ​മൻ പ്രതിമ തകർന്ന കേസ് അന്വേഷണം നിലച്ചു

ബെംഗളൂരു: ഉ​ഡു​പ്പി ജി​ല്ല​യി​ൽ കാ​ർ​ക്ക​ള​ക്ക​ടു​ത്ത ഉ​മി​ക്ക​ൽ മ​ല​യി​ലെ തീം ​പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച പ​ര​ശു​രാ​മ​ൻ പ്ര​തി​മ ത​ക​ർ​ന്ന കേ​സ് അ​ന്വേ​ഷ​ണം നി​ല​ച്ചു. മു​ൻ ഊ​ർ​ജ​മ​ന്ത്രി​യും കാ​ർ​ക്ക​ള എം.​എ​ൽ.​എ​യു​മാ​യ വി. ​സു​നി​ൽ​കു​മാ​റി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളെ​യും പ​രാ​തി​യെ​യും തു​ട​ർ​ന്നാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ താ​നും നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കാ​ർ​ക്ക​ള ബ്ലോ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് യോ​ഗീ​ഷ് ആ​ചാ​ര്യ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഉ​ഡു​പ്പി ജി​ല്ല ചു​മ​ത​ല​യു​ള്ള മ​ന്ത്രി ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് നാ​ലാ​പ്പാ​ട്ട്…

Read More

1.75 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി 2 പേർ അറസ്റ്റിൽ

ബെംഗളൂരു: കാറില്‍ കൊണ്ടു വന്ന് ലഹരിവസ്തുക്കള്‍ വില്‍ക്കുകയായിരുന്ന രണ്ട് യുവാക്കൾ മംഗളൂരു ലഹരിവിരുദ്ധസേനയുടെ പിടിയിൽ. അത്താവർ സ്വദേശി കെ. ആദിത്യ (29), അഡ്യാർ പടവ് സ്വദേശി രോഹൻ സക്കറിയ (33) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ബല്‍മട്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, 8000 രൂപയുടെ കഞ്ചാവ് തൈലം, 16,800 രൂപയുടെ എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഡിജിറ്റല്‍ തൂക്കുയന്ത്രം, 90000 രൂപ വിലവരുന്ന രണ്ട് ഫോണ്‍, ലഹരിവസ്തുക്കള്‍ വില്‍ക്കാൻ ഉപയോഗിച്ചിരുന്ന കാർ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.…

Read More

പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ 15 വിദ്യാർത്ഥികൾക്ക് പരിക്ക് 

ബെംഗളൂരു: കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികളുടെ റാഗിങ്ങിൽ മറ്റ് ക്ലാസുകളിലെ 15 വിദ്യാർഥികൾക്ക് പരിക്ക്. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡയിൽ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. 8,9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് ഇവരെ റാഗ് ചെയ്തത്. പരിക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. ചില വിദ്യാർഥികൾ വിവരം രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് പുറത്തറിയുന്നത്. കൊപ്പാൾ ജില്ലാ അധികൃതർ ഹോസ്റ്റലിലെത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി.

Read More
Click Here to Follow Us