29 രൂപയ്ക്ക് അരി; ഭാരത് അരി എവിടെ നിന്ന് വാങ്ങാം? റേഷൻ കാർഡ് ആവശ്യമാണോ?

ന്യൂഡൽഹി: കിലോയ്ക്ക് 29 രൂപ നിരക്കിൽ ‘ഭാരത് അരി’ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വില്‍പന വിലയില്‍ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തില്‍ ഈ തീരുമാനം പ്രധാനമാണ്.

രാജ്യത്തെ അരിയുടെ ശരാശരി വില കിലോയ്ക്ക് 43 രൂപയാണ്.

വിപണിയില്‍ ഭാരത് അരിയുടെ വില്‍പന ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

മിതമായ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് അരി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്.

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം സബ്‌സിഡി നിരക്കിലാണ് ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.

പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

അരി കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടും അരിയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

അഞ്ച് കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF), കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികള്‍ വഴിയാണ് സർക്കാർ ഈ അരി വിതരണം ചെയ്യുന്നത്.

നാഫെഡ്, എൻസിസിഎഫ് എന്നിവയുടെ എല്ലാ ഫിസിക്കല്‍, മൊബൈല്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും നിങ്ങള്‍ക്ക് ഭാരത് അരി വാങ്ങാം.

അഞ്ച് ലക്ഷം ടണ്‍ അരിയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.

എൻസിസിഎഫ് സംസ്ഥാനത്ത് 200 ഔട്ട്‌ലെറ്റുകള്‍ ഉടൻ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

രജിസ്‌ട്രേഡ് സൊസൈറ്റികള്‍ വഴിയും സ്വകാര്യ സംരംഭകർ വഴിയും വില്‍പന നടത്തുമെന്ന് എൻസിസിഎഫ് കൊച്ചി മാനേജർ സി കെ രാജൻ പറഞ്ഞിട്ടുണ്ട്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില്ലറ വില്‍പന ശൃംഖലകളിലൂടെ ഈ അരി ഉടൻ ലഭ്യമാകും.

അടുത്തയാഴ്ചയോടെ കൂടുതല്‍ ലോറികളിലും വാനുകളിലും കേരളം മുഴുവന്‍ ഭാരത് അരി വിതരണത്തിന് തയ്യാറാക്കാനും അധികൃതർ പദ്ധതിയിട്ടുണ്ട്.

റേഷൻ കാർഡ് ഉടമകള്‍ക്ക് മാത്രമല്ല കിലോയ്ക്ക് 29 രൂപയ്ക്ക് അരി ലഭ്യമാകുമെന്നതാണ് ഇതിൻ്റെ വലിയ പ്രത്യേകത.

ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് ആവശ്യമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts