ബെംഗളൂരു: റീല്‍സ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അത്തരത്തില്‍ റീല്‍സ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിയത്. റീല്‍സ് എടുത്തു എന്നതല്ല, മറിച്ച് റീല്‍സ് എവിടെ വച്ച് എടുത്തു എന്നുള്ളതായിരുന്നു 38 വിദ്യാർത്ഥികള്‍ക്ക് വിനയായി മാറിയത്. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ വിദ്യാർത്ഥികളുടെ സംഘം റീല്‍സ് ഷൂട്ട് ചെയ്തത് ആശുപത്രിക്കുള്ളില്‍ വച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലെ വൈറല്‍ ടാഗ് ലൈൻ ആയ ‘റീല്‍ ഇറ്റ്-ഫീല്‍ ഇറ്റ്’ ആയിരുന്നു സംഘം അവതരിപ്പിച്ചത്. ആശുപത്രി കിടക്കയില്‍…
Read MoreMonth: February 2024
ചെന്നൈ- ബെംഗളൂരു എക്സ്പ്രസ്സ് വേ ഡിസംബറിൽ തുറക്കും
ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട്…
Read More2026 ൽ വിജയ് മുഖ്യമന്ത്രി കസേരയിൽ; ബുസി ആനന്ദ്
ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായി തമിഴ്നാട് വെട്രി കഴകം പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് അറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്. 2026ല്‍ വിജയ്‌യെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുക്കുടിയിലോ നാഗപട്ടണത്തോ മത്സരിക്കാനാണ് വിജയ് ആലോചിക്കുന്നതെന്നാണ് വിവരം. ആദ്യം തെക്കൻ മേഖലയില്‍ പാർട്ടിയെ ശക്തിപ്പെടുത്താൻ ആലോചിക്കുന്ന അദ്ദേഹം, പാർട്ടിയുടെ ആദ്യ സമ്മേളനം തിരുനെല്‍വേലിയിലോ തൂത്തുക്കുടിയിലോ നടത്തിയേക്കുമെന്നും പറയപ്പെടുന്നു. ആദ്യ സമ്മേളനത്തില്‍ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും…
Read Moreകുട്ടി വിഴുങ്ങിയ നാല് സെന്റി മീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ഭുവനേശ്വർ: ഒമ്പതുവയസുകാരൻ വിഴുങ്ങിയ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഭുവനേശ്വർ എയിംസിലെ വിദഗ്ധ സംഘം കുട്ടിയെ രക്ഷിച്ചത്. നാല് സെന്റിമീറ്റർ നീളമുള്ള സൂചി ആണ് കുട്ടി വിഴുങ്ങിയത്. കുട്ടിയുടെ ശ്വാസകോശത്തില്‍ കുത്തി നില്‍ക്കുകയായിരുന്നു. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreകായിക മേളയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു
ബെംഗളൂരു: നഗരത്തിലെ ശ്രീരാമകൃഷ്ണ ശാരദാദേവി സ്‌കൂൾ കായികമേളയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. കല്ലങ്കരായനകുണ്ട് ഗ്രാമത്തിലെ ശാരദ സ്‌കൂൾ സ്‌പോർട്‌സ് പ്രോഗ്രാമിനായി സ്ഥാപിച്ചിരുന്ന പെൻഡുലം വായുവിലേക്ക് പറന്ന് വൈദ്യുതി കമ്പിയിൽ സ്പർശിച്ചാണ് അപകടം ഉണ്ടായത്. ഇതോടെ പെൻഡുലത്തിനടിയിലായിരുന്ന രക്ഷിതാക്കളിലേക്കും വിദ്യാർഥികളിലേക്കും വൈദ്യുതി വ്യാപിക്കുകയും സംഭവത്തിൽ നാഗേനഹള്ളി സ്വദേശി രാഘവേന്ദ്ര മരിക്കുകയും ചെയ്തു. അപകടത്തിൽ 18ലധികം പേർക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ നാല് വിദ്യാർത്ഥികൾക്കും രണ്ട് രക്ഷിതാക്കൾക്കും രണ്ട് അധ്യാപകർക്കും ഗുരുതരമായി പരിക്കേറ്റു. പത്ത് പേർ ഗൗരിബിദാനൂർ നഗരത്തിലെ അരുണ ആശുപത്രിയിലും എട്ട് പേർക്ക് പരിക്കേറ്റ്…
Read Moreജ്വല്ലറി ഉടമയെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്
ബെംഗളൂരു : നഗരത്തിൽ ജ്വല്ലറി ഉടമയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം തൊട്ടദഗുഡ്ഡദഹള്ളി ഭൈരവേശ്വര സർക്കിളിലെ അരിഹന്ത് ജൂവലേഴ്‌സിലാണ് സംഭവം. ഉടമ വിഷ്ണുവിനെയാണ് ഉപഭോക്താക്കളെന്ന വ്യാജേനയെത്തിയ നാലുപേർ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതികളുടെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreഡ്രൈവർ ഉറങ്ങിയാൽ ഉടൻ ‘പണി’ കിട്ടും; 300 ബസുകളിൽ കൂടി ക്യാമറ
ബെംഗളൂരു: അപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഹായിക്കുന്ന എഐ ക്യാമറകൾ 300 സംസ്ഥാനാന്തര ബസുകളിൽ കൂടി സ്ഥാപിക്കാൻ കർണാടക ആർടിസി. ഡ്രൈവറുടെ മുഖഭാവം, ശാരീരിക അവസ്ഥ, വികാരം എന്നിവ തിരിച്ചറിയാൻ കഴിയുന്ന ഡ്രൈവർ ഡ്രസിനസ് ആൻഡ് കൊളീഷൻ ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യം ബെംഗളൂരുവിലെ കർണാടക ആർടിസി മോണിറ്ററിങ് സെന്ററിൽ തത്സമയം അറിയാം. ബസ് ജീവനക്കാരുടെ അമിത വേഗം, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പുകവലി, ലെയ്ൻ ലംഘിക്കുക തുടങ്ങിയവ ബസിനുള്ളിൽ സ്ഥാപിച്ച ക്യാമറയിൽ തെളിയും.
Read More6 വയസിനു മുകളിലുള്ള കുട്ടികൾ ഇരുചക്ര യാത്രയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ കർശന നടപടി
ബെംഗളൂരു: ഇരുചക്രവാഹനങ്ങളിൽ 6 വയസിനു മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ നടപടി കർശനമാക്കുമെന്ന് ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അറിയിച്ചു.
Read Moreഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം; 874.12 കോടി അനുവദിച്ചു
ബെംഗളൂരു : ബെംഗളൂരു, മൈസൂരു റെയിൽവേ ഡിവിഷനുകളിലെ ആറു പാതകളിൽ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി. 874.12 കോടിയാണ് പദ്ധതിക്ക് അനുവദിച്ചത്. ആറു പാതകളിലായി ആകെ 639.05 കിലോമീറ്ററിലാണ് ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിങ്ങ് സംവിധാനമെത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബെംഗളൂരു സിറ്റി- യശ്വന്തപുര- യെലഹങ്ക പാത, യശ്വന്തപുര- അരസിക്കരെ, ലൊട്ടെഗൊല്ലഹള്ളി- ഹൊസൂർ, വൈറ്റ്ഫീൽഡ് -ജോലാർ പേട്ട്, ബൈയ്യപ്പനഹള്ളി- പെനുകൊണ്ട, ബെംഗളൂരു സിറ്റി- മൈസൂരു എന്നീപാതകളിലാണ് പദ്ധതിയനുസരിച്ച് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനമൊരുക്കുക. ഓട്ടോമാറ്റിക് സിഗ്നലിങ് പൂർത്തയാകുന്നതോടെ ഈ പാതകളിലൂടെ…
Read Moreകാണാതായ പെൺകുട്ടി മരിച്ച നിലയിൽ
ബെംഗളൂരു : കോലാറിൽ മൂന്നുദിവസം മുമ്പ് കാണാതായ 14-കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി കുടുംബം. കോലാറിലെ ഡൊമ്മലൂർ സ്വദേശികളാണ് അനുഗൊണ്ടനഹള്ളി പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്.
Read More