നഗരത്തിലെ പെർഫ്യൂം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർ ജീവനോടെ വെന്തുമരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു : കുമ്പളഗോഡിനടുത്ത് രാമസാന്ദ്ര ഗ്രാമത്തിൽ പെർഫ്യൂം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പെർഫ്യൂം നിറയ്ക്കുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനം ഉണ്ടാവുകയും വെയർഹൗസിന് തീപിടിക്കുകയുമായിരുന്നു. സംഭവസമയത്ത് 8 തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നു. തീ ആളിപ്പടർന്നതോടെ 5 പേർ പുറത്തേക്ക് ഓടി. ഗോഡൗണിൽ നിന്ന് പുറത്തിറങ്ങാനാകാതെ മറ്റു മൂന്നുപേരും ജീവനോടെ വെന്തുമരിക്കുകയായിരുന്നെന്നാണ് വിവരം. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു. കുമ്പളഗോഡ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരിച്ച മൂന്ന് തൊഴിലാളികളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.…

Read More

വാരാന്ത്യങ്ങളിൽ നാട്ടിലേക്കുള്ള ബസ് ടിക്കറ്റിന് പൊന്നുംവില; കഴുത്തറപ്പൻ നയവുമായി കേരള ആർടിസിയും

ബെംഗളൂരു∙ ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള ബസുകളിൽ വാരാന്ത്യങ്ങളിലെ ടിക്കറ്റ് നിരക്ക് 40– 50 ശതമാനം വരെ വർധിപ്പിച്ചു കേരള ആർടിസി. നേരത്തെ ഫ്ലെക്സി അടിസ്ഥാനത്തിൽ 15– 30 ശതമാനം വരെ ഉയർത്തിയിരുന്ന നിരക്കാണു പിന്നെയും കൂട്ടിയത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണു കേരള ആർടിസി, സ്വിഫ്റ്റ് ബസുകളിൽ അധിക നിരക്ക് നൽകേണ്ടത്. പുതിയ ടിക്കറ്റ് നിരക്ക് ഓൺലൈനിൽ കഴിഞ്ഞ ദിവസം നിലവിൽ വന്നു. ഒരു വശത്തേക്കു ബസുകൾ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണു നിരക്ക് ഉയർത്തിയതെന്നാണു കേരള ആർടിസി വിശദീകരണം.…

Read More

രശ്മിക മന്ദാന സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി;

ഇപ്പോള്‍ തെലുങ്ക് സിനിമയിലെ മാത്രമല്ല, നാഷണല്‍ ക്രഷ് ആണ് രശ്മിക മന്ദാന. ആനിമല്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും അത്യാവശ്യം നല്ല റീച്ച് കിട്ടി. അടുത്ത വലിയ പ്രതീക്ഷയോടെ വരുന്ന ചിത്രമാണ് പുഷ്പ 2. അതിനിയില്‍ ഇതാ മരണത്തെ മുന്നില്‍ കണ്ട അനുഭവത്തെ അതിജീവിച്ച് എത്തിയതിനെ കുറിച്ച് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മണിക്കൂറുകള്‍ക്ക് മുന്‍പാണ് അപകടകരമായ അവസ്ഥയെ തരണം ചെയ്തു വന്നതിനെ കുറിച്ച് രശ്മിക സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചത്. മുംബൈയില്‍ നിന്ന് ഹൈദരബാദിലേത്തുള്ള ഫ്‌ളൈറ്റ് യാത്രയിലാണ് അപകടം. കൂടെ നടി ശ്രദ്ധ ദാസും…

Read More

മലയാളം മിഷൻ കർണാടക ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലയിലെ അധ്യാപക പരിശീലനം നഞ്ചൻഗുഡ് ഇൻഫന്റ് ജീസസ് കത്തീഡ്രൽ പാരിഷ് ഹാളിൽ വച്ച് ഇന്ന് നടക്കും. ഫാദർ അന്തപ്പ പരിശീലന ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ വിദഗ്ദ അധ്യാപകരായ ശ്രീമതി ത്രേസ്യാമ്മ, ടോമി ആലുങ്കൽ, ഗീത ശശികുമാർ, പ്രദീപ്കുമാർ മാരിയിൽ, ജിസോ ജോസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻറ്ശ്രീ സുരേഷ് ബാബു, ദേവി പ്രദീപ്, അജിത ശശി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നത്.

Read More

14-കാരിയെ വിവാഹം കഴിപ്പിച്ച മുത്തശ്ശിയുൾപ്പെടെയുള്ള ഒമ്പതാളുകൾക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : എട്ടാം ക്ലാസ് വിദ്യാർഥിനിയായ 14-കാരിയുടെ വിവാഹം നടത്തിയതിന് മുത്തശ്ശിയുൾപ്പെടെ ഒമ്പതാളുകളുടെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ സർജാപുര സ്വദേശിനിയുടെ വിവാഹമാണ് നടത്തിയത്. ചിക്കബല്ലാപുര സ്വദേശിയായ 24-കാരനാണ് കുട്ടിയെ വിവാഹം കഴിച്ചത്. ചിക്കബല്ലാപുരയിലെ ഒരു ക്ഷേത്രത്തിലായിരുന്നു വിവാഹം. സ്‌കൂൾ അവധിയായിരുന്നതിനാൽ പെൺകുട്ടി മുത്തശ്ശിയായ രാജമ്മയുടെ വീട്ടിലായിരുന്നെന്ന് സർജാപുര പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാതെയാണ് വിവാഹം നടത്തിയത്. പിന്നീട് വിവരമറിഞ്ഞ അമ്മയാണ് പരാതി നൽകിയത്.

Read More

തീവണ്ടികളിൽ ടിക്കറ്റില്ല; എന്നത്തേയും പോലെ ഇക്കൊല്ലവും നാട്ടിലേക്കുള്ള മധ്യവേനലവധിയാത്ര കടുക്കും

ബെംഗളൂരു : മധ്യവേനലവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ ഇത്തവണയും യാത്ര കടുക്കും. മാർച്ച് അവസാനത്തോടെ ബെംഗളൂരുവിലെ സ്കൂളുകൾ അടയ്ക്കുന്നതിനാൽ ഒട്ടേറെ ആളുകളാണ് കുടുംബത്തോടെ നാട്ടിൽ പോകാനിരിക്കുന്നത്. ഈസ്റ്റർ അവധികൂടിയായതിനാൽ ജോലിയാവശ്യത്തിന് നഗരത്തിലുള്ളവരും നാട്ടിൽ പോകും. മാർച്ച് 27 മുതൽ 30 വരെയാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല. യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന കൊച്ചുവേളി എക്സ്‌പ്രസ് (16315), കന്യാകുമാരി എക്സ്‌പ്രസ് (16526) എന്നിവയിലെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. എറണാകുളം എക്സ്‌പ്രസിൽ (12677) സീറ്റുകളുണ്ടെങ്കിലും രാവിലെ പുറപ്പെടുന്നതായതിനാൽ പലരും…

Read More

കാർഷോറൂമിന് തീപിടിച്ച് ഏഴുകാറുകൾ കത്തിനശിച്ചു

ബെംഗളൂരു : ശിവമോഗയിൽ കാർഷോറൂമിന് തീപിടിച്ച് ഏഴുകാറുകൾ കത്തിനശിച്ചു. ശേഷാദ്രിപുരം ശങ്കരമഠം റോഡിലെ ഹ്യുണ്ടായ് മോട്ടോർകമ്പനിയുടെ ഷോറൂമിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു തീപ്പിടിത്തം. ഷോറൂമിനകത്തുള്ള മൂന്നുകാറുകൾ പൂർണമായും പുറത്ത് നിർത്തിയിട്ട നാലുകാറുകൾ ഭാഗികമായുമാണ് കത്തിയത്. ഷോറൂമിലുണ്ടായിരുന്ന മറ്റ് വസ്തുക്കളും കത്തിനശിച്ചു. ഭദ്രാവതി, തരിക്കെരെ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീയണച്ചത്.  

Read More

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 29-ന് ആരംഭിക്കും; മാറ്റുരയ്ക്കാൻ ഇ കൊല്ലം നാലു മലയാള സിനിമകൾ

ബെംഗളൂരു : ഈ മാസം 29-ന് ആരംഭിക്കുന്ന ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മത്സരിക്കാൻ നാലു മലയാള സിനിമകൾ. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ, ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം, അനീഷ് അൻവർ സംവിധാനം ചെയ്ത രാസ്ത, ഫാസിൽ റസാക്കിന്റെ തടവ് എന്നിവയാണ് മത്സരത്തിനുള്ള മലയാളം സിനിമകൾ. 800 രൂപയാണ് നിരക്ക്. വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരൻമാർ എന്നവർക്ക് 400 രൂപയാണ് ഫീസ്. biffes.org എന്ന വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാം. ചാവേർ, പൂക്കാലം, രാസ്ത എന്നിവ ‘ചിത്രഭാരതി സിനിമാ മത്സര’…

Read More

നേത്ര പരിചരണം നിങ്ങളുടെ വീട്ടുപടിക്കൽ; മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെബ്രുവരി 18ന് ആശാകിരണ പദ്ധതി ഉദ്ഘാടനം ചെയ്യും

Siddaramaiah

ബെംഗളൂരു : ഫെബ്രുവരി 18 ന് ഹാവേരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ “ആശാ കിരണ് – നേത്ര പരിചരണം നിങ്ങളുടെ വീട്ടുപടിക്കൽ” പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രിയും ഡികെ ജില്ലാ ഇൻ-ചാർജ് മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു അറിയിച്ചു. അന്ധതയും കാഴ്ച വൈകല്യവും നിയന്ത്രിക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ കീഴിലാണ് ഈ സംരംഭം വരുന്നത്. ആശാ കിരണിൻ്റെ കീഴിൽ എല്ലാ പ്രായത്തിലുമുള്ള വ്യക്തികൾക്കായി സമഗ്രമായ നേത്രപരിശോധന നടത്തുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആവശ്യമുള്ളവർക്ക് സൗജന്യ കണ്ണടകൾ നൽകും, അർഹരായ ഗുണഭോക്താക്കൾക്ക് തിമിര ശസ്ത്രക്രിയകൾ സൗജന്യമായി…

Read More

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : സർക്കാർ സ്കൂളുകളിലും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിലും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതികൾക്ക് ഊന്നൽനൽകി സംസ്ഥാന ബജറ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി 850 കോടി രൂപ അനുവദിച്ചു. കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ കൂടുതൽ താത്പര്യമുണ്ടാകാൻ ജെ.പി.എ.എൽ. ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മൂന്നുമുതൽ അഞ്ചുവരെ ക്ലാസിൽപഠിക്കുന്ന കുട്ടികൾക്കായി ഗണിത – ഗണക പരിപാടി ആരംഭിക്കും. ആറ്, ഏഴ് ക്ലാസുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താൻ മരുസിഞ്ചന പരിപാടി ആരംഭിക്കും. ഇതിനായി പത്തു കോടി രൂപ അനുവദിച്ചു സർക്കാർ ഹൈസ്കൂളുകളിൽ സയൻസ്, കംപ്യൂട്ടർ ലാബുകൾ…

Read More
Click Here to Follow Us