രശ്മിക മന്ദാന സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി;

ഇപ്പോള്‍ തെലുങ്ക് സിനിമയിലെ മാത്രമല്ല, നാഷണല്‍ ക്രഷ് ആണ് രശ്മിക മന്ദാന.

ആനിമല്‍ എന്ന സിനിമയിലൂടെ ബോളിവുഡിലും അത്യാവശ്യം നല്ല റീച്ച് കിട്ടി. അടുത്ത വലിയ പ്രതീക്ഷയോടെ വരുന്ന ചിത്രമാണ് പുഷ്പ 2.

അതിനിയില്‍ ഇതാ മരണത്തെ മുന്നില്‍ കണ്ട അനുഭവത്തെ അതിജീവിച്ച് എത്തിയതിനെ കുറിച്ച് നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

മണിക്കൂറുകള്‍ക്ക് മുന്‍പാണ് അപകടകരമായ അവസ്ഥയെ തരണം ചെയ്തു വന്നതിനെ കുറിച്ച് രശ്മിക സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചത്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

മുംബൈയില്‍ നിന്ന് ഹൈദരബാദിലേത്തുള്ള ഫ്‌ളൈറ്റ് യാത്രയിലാണ് അപകടം. കൂടെ നടി ശ്രദ്ധ ദാസും ഉണ്ടായിരുന്നു.

എയര്‍ വിസ്താര ഫ്‌ളൈറ്റിലായിരുന്നു യാത്ര. എന്നാല്‍ ടേക്ക് ഓഫ് ചെയ്ത് മുപ്പത് മിനിട്ടിനുള്ളില്‍ ഫ്‌ളൈറ്റ് എമര്‍ജന്‍സി ലാന്റിങ് ചെയ്യുകയായിരുന്നു.

അപകടകരമായ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് മുംബൈയില്‍ തന്നെ ലാന്റ് ചെയ്തു രശ്മികയും ശ്രദ്ധ ദാസും ഉള്‍പ്പടെ ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതര്‍ അറിയിച്ചു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts