നഗരത്തിലെ പെർഫ്യൂം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മൂന്നുപേർ ജീവനോടെ വെന്തുമരിച്ചു; അഞ്ചുപേർക്ക് പരിക്ക്

ബെംഗളൂരു : കുമ്പളഗോഡിനടുത്ത് രാമസാന്ദ്ര ഗ്രാമത്തിൽ പെർഫ്യൂം ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പെർഫ്യൂം നിറയ്ക്കുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനം ഉണ്ടാവുകയും വെയർഹൗസിന് തീപിടിക്കുകയുമായിരുന്നു. സംഭവസമയത്ത് 8 തൊഴിലാളികൾ ഗോഡൗണിൽ ഉണ്ടായിരുന്നു.

തീ ആളിപ്പടർന്നതോടെ 5 പേർ പുറത്തേക്ക് ഓടി. ഗോഡൗണിൽ നിന്ന് പുറത്തിറങ്ങാനാകാതെ മറ്റു മൂന്നുപേരും ജീവനോടെ വെന്തുമരിക്കുകയായിരുന്നെന്നാണ് വിവരം.

  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!

വിവരമറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ച് മൃതദേഹങ്ങൾ പുറത്തെടുത്തു. കുമ്പളഗോഡ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

മരിച്ച മൂന്ന് തൊഴിലാളികളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. നിലവിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ ബെംഗളൂരുവിലെ രാജരാജേശ്വരി ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്.

സംഭവത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ചിക്കബസ്തി സ്വദേശിയായ വിത്തൽ എന്ന വ്യക്തിയുടേതാണ് ഈ ഗോഡൗണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts