വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : സർക്കാർ സ്കൂളുകളിലും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിലും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതികൾക്ക് ഊന്നൽനൽകി സംസ്ഥാന ബജറ്റ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി 850 കോടി രൂപ അനുവദിച്ചു.

കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ കൂടുതൽ താത്പര്യമുണ്ടാകാൻ ജെ.പി.എ.എൽ. ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മൂന്നുമുതൽ അഞ്ചുവരെ ക്ലാസിൽപഠിക്കുന്ന കുട്ടികൾക്കായി ഗണിത – ഗണക പരിപാടി ആരംഭിക്കും.

  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു

ആറ്, ഏഴ് ക്ലാസുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താൻ മരുസിഞ്ചന പരിപാടി ആരംഭിക്കും. ഇതിനായി പത്തു കോടി രൂപ അനുവദിച്ചു

സർക്കാർ ഹൈസ്കൂളുകളിൽ സയൻസ്, കംപ്യൂട്ടർ ലാബുകൾ സ്ഥാപിക്കാനും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും 50 കോടി രൂപ അനുവദിച്ചു

* 2000 സർക്കാർ പ്രൈമറി സ്കൂളുകൾ ബൈ ലിംഗ്വൽ സ്കൂളുകളായി (കന്നഡ, ഇംഗ്ലീഷ്) ഉയർത്തും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി പ്രതിസന്ധിയ്ക്കിടെ നഗരങ്ങളിൽ സിലിണ്ടർ മോഷണം; ബെംഗളൂരുവിൽ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്'; ബെംഗളൂരുവിൽ വീണ്ടും 'ടോവിംഗ്'; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts

Click Here to Follow Us