തീവണ്ടികളിൽ ടിക്കറ്റില്ല; എന്നത്തേയും പോലെ ഇക്കൊല്ലവും നാട്ടിലേക്കുള്ള മധ്യവേനലവധിയാത്ര കടുക്കും

ബെംഗളൂരു : മധ്യവേനലവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ ഇത്തവണയും യാത്ര കടുക്കും.

മാർച്ച് അവസാനത്തോടെ ബെംഗളൂരുവിലെ സ്കൂളുകൾ അടയ്ക്കുന്നതിനാൽ ഒട്ടേറെ ആളുകളാണ് കുടുംബത്തോടെ നാട്ടിൽ പോകാനിരിക്കുന്നത്.

ഈസ്റ്റർ അവധികൂടിയായതിനാൽ ജോലിയാവശ്യത്തിന് നഗരത്തിലുള്ളവരും നാട്ടിൽ പോകും. മാർച്ച് 27 മുതൽ 30 വരെയാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല.

യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന കൊച്ചുവേളി എക്സ്‌പ്രസ് (16315), കന്യാകുമാരി എക്സ്‌പ്രസ് (16526) എന്നിവയിലെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

എറണാകുളം എക്സ്‌പ്രസിൽ (12677) സീറ്റുകളുണ്ടെങ്കിലും രാവിലെ പുറപ്പെടുന്നതായതിനാൽ പലരും ഈ തീവണ്ടിയെ ആശ്രയിക്കാറില്ല.

കണ്ണൂരിലേക്കുള്ള രണ്ട് തീവണ്ടികളിലും ഏതാനും സീറ്റുകൾ ബാക്കിയുണ്ടെങ്കിലും അവധിക്ക് ഇനി ഒരുമാസത്തോളം ബാക്കിയുള്ളതിനാൽ ഏതാനും ദിവസങ്ങൾക്കകം തീരും.

യാത്രത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടി അനുവദിക്കണമെന്ന് ആവശ്യമുണ്ട്.

അവധിക്കാലങ്ങളിൽ റെയിൽവേ പ്രത്യേക തീവണ്ടികൾ സർവീസ് നടത്താറുണ്ടെങ്കിലും സർവീസിന്റെ തൊട്ടുമുമ്പായിരിക്കും പ്രഖ്യാപനമുണ്ടാവുക.

അതിനാൽ പല യാത്രക്കാരും അറിയാതെപോകുന്നത് പതിവാണ്. ഇത്തവണയെങ്കിലും പ്രത്യേക തീവണ്ടി നേരത്തേ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ ഇനി കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ് ബെംഗളൂരു മലയാളികൾ.

യാത്രയുടെ ഒരുമാസംമുമ്പാണ് ആർ.ടി.സി. ബസുകളിൽ ബുക്കിങ് തുടങ്ങുക. അതിനാൽ പത്തുദിവസത്തിനകം ബുക്കിങ് തുടങ്ങും.

അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള സ്വകാര്യബസുകളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts