സെന്റ് വിൻസെന്റ് പള്ളി കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ആഘോഷിച്ചു

ബെംഗളൂരു: സെന്റ്. വിൻസെന്റ് പള്ളി – കെങ്കേരി ചലഘട്ടയുടെ ഇടവക ദിനം ഇന്ന് വൈകുന്നേരം 4 മണി മുതൽ പള്ളിയിൽവെച്ച് ആഘോഷിച്ചു. ഫാ.സിബി കരിക്കിലമറ്റത്തിൽ (പ്രിൻസിപ്പൽ ഡീപോൾ സ്കൂൾ – തൊടുപുഴ) ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചു. യശ്വന്തപുർ മണ്ഡലം എം.എൽ.എ എസ്.ടി. സോമശേഖർ പരിപാടികളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു. ഫാ.ജോർജ് അറക്കൽ (റെക്ടർ ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട്) ഇടവക വികാരി ഫാ.ഫ്രാങ്കോ ചൂണ്ടൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെന്റ്.ക്ലയർ സിസ്റ്റർ ശാലിനി, അനുപമ പഞ്ചാക്ഷരി (പ്രസിഡന്റ് സ്വാഭിമാന മാഹിളാ ട്രസ്റ്റ്) എന്നിവർ പരിപാടിയിൽ സംസാരിച്ചു.…

Read More

റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ മേൽ ബൊലേറോ പാഞ്ഞ് കയറി; ഒരു മരണം, മറ്റൊരാളുടെ നില ഗുരുതരം

ബെംഗളൂരു : ഉറങ്ങിക്കിടന്ന ആളുടെ മുകളിലൂടെ ബൊലേറോ വാഹനം പാഞ്ഞുകയറി. തൽഫലമായി ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചിക്കബല്ലാപ്പൂരിലെ ചേലൂർ താലൂക്കിലെ നെന്തകുന്തപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആരിഫുള്ള എന്നയാളാണ് കൊല്ലപ്പെട്ടത്. നരസിംഹപ്പയുടെ കാലിന് ഒടിവുണ്ട്. ആരിഫുള്ളയും നരസിംഹപ്പയും പശു പ്രസവിക്കുന്നത് കാത്ത് റോഡരികിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ആരിഫുള്ള ഉറങ്ങിപ്പോയി. ഈ സമയം മദ്യപിച്ച് വാഹനമോടിച്ച ബൊലേറോ ഡ്രൈവർ പെട്ടെന്ന് ഉറങ്ങിക്കിടന്ന ആളുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. ഇതോടെ , ഗുരുതരമായി പരിക്കേറ്റ ആരിഫുള്ള മരിച്ചു, നരസിംഹപ്പയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ…

Read More

സ്വയംഭോഗം മരണത്തിന് കാരണമാകും: വിശദാംശങ്ങൾ അറിയാൻ വായിക്കാം

പരസ്യമായി നമ്മളെല്ലാം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന വിഷയമാണിത്. അതുകൊണ്ടുതന്നെ ഇതേ കുറിച്ചുളള തെറ്റിദ്ധാരണകളും കൂടുതലാണ്. സ്ത്രീകളുടെയും പുരുഷന്‍മാരുടേയും സാധാരണയായി ലൈംഗികപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സ്വയംഭോഗം. എന്നാൽ സ്വയംഭോഗം അമിതമായാൽ മരണം വരെ സംഭവിക്കാം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വെറുതെ പറയുന്നതല്ല ശാസ്ത്രം പറയുന്നതാണ് ഇതെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്വയംഭോഗം തലച്ചോറിൽ ഡോപാമൈൻ ഉൾപ്പാദനം വർധിപ്പിക്കും. 1. സ്വയംഭോഗം സ്ഥിരമായി നടത്തുന്ന പുരുഷന്മാരിൽ ടെസ്‌റ്റോസ്റ്റിറോൺ ഉൽപാദനം കുറയ്ക്കും. ഈ ഹോർമോണാണ് പൊതുവെ പുരുഷഹോർമോൺ എന്നറിയപ്പെടുന്നത്. ഇതുവഴി സ്വാഭാവിക ലൈംഗീക ബന്ധത്തിൽ പോലും പിന്നീട് തീരെ താല്പര്യമില്ലാതെ…

Read More

ഹോസ്റ്റലിൽ നിന്ന് ഡോക്ടറുടെ സ്വർണാഭരണങ്ങളും പട്ടുസാരിയും മോഷണം പോയി

ബെംഗളൂരു : കലബുറഗിയിലെ ഡോക്ടറുടെ സ്വർണാഭരണങ്ങൾ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു . കിദ്വായ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മേഘ ബി (30,) ആശുപത്രിയിലെ വനിതാ ഹോസ്റ്റലിൻ്റെ ഒന്നാം നിലയിലെ തൻ്റെ മുറിയിലെ അലമാരയിലാണ് സാധനങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് സിദ്ധപുര പോലീസിനോട് പറഞ്ഞു. ഡിസംബർ 31 ന് കലബുറഗിയിലെ ആശുപത്രി ശാഖയിൽ പോയ അവർ ജനുവരി 31 ന് മടങ്ങിയെത്തി, അലമാരയിൽ നിന്ന് അവരുടെ സ്വർണ്ണ മംഗല്യ ചെയിൻ, രണ്ട് പട്ട് സാരികൾ , സുഗന്ധമുള്ള മെഴുകുതിരി എന്നിവ…

Read More

ബെംഗളൂരുവിലെ ബൈക്ക് ഷോറൂം ഉടമയുടെ കസേരയിൽ ഇരുന്നു; ഉപഭോക്താവിനെ കൊലപ്പെടുത്തി കടയുടമ

ബെംഗളൂരു: ബൈക്ക് സർവീസ് നടത്താനെത്തിയ ഉപഭോക്താവും ഷോറൂം ഉടമയും തമ്മിലുള്ള വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കുടക് ജില്ലയിലെ കുശാലനഗറിൽ ആണ് സംഭവം ഉണ്ടായത്.. മടിക്കേരി സ്വദേശി സജീദ് (23) ആണ് മരിച്ചത്. കുശാലനഗറിലെ മൈസൂരു റോഡിലുള്ള കൊഡഗ മോട്ടോഴ്‌സ് ബൈക്ക് ഷോറൂമിൽ സർവീസിനായി എത്തിയ ഇയാൾ ഉടമയുടെ കസേരയിൽ ഇരിക്കുകയായിരുന്നു വെന്നാണ് റിപ്പോർട്ടുകൾ. ഇത് ചോദ്യം ചെയ്തതോടെ രംഗം വഷളായി ഇതോടെ സജീദും കൂടെയുണ്ടായിരുന്നവരും ഉടമയെ ആക്രമിക്കാൻ തുടങ്ങി. ഈ അവസരത്തിൽ ഷോറൂം ഉടമ ശ്രീനിധി മൂർച്ചയേറിയ ആയുധം കൊണ്ട് സജീദിൻ്റെ നെഞ്ചിൽ കുത്തുകയായിരുന്നു.…

Read More

നഗരത്തിലെ ഹോട്ടലുകൾ ഇനി 24X7 മണിക്കൂറും പ്രവർത്തിക്കും; മാർഗനിർദേശം ഉടൻ

Restaurant Hotel staff

ബംഗളൂരു: നഗരത്തിലെ ഹോട്ടലുകൾക്ക് ഇനി 24 മണിക്കൂറും (24X7 ഹോട്ടൽ ഓപ്പൺ) തുറക്കാം. ചില മാർഗനിർദേശങ്ങളോട് കൂടിയാകും അനുമതി നൽകാനുള്ള സാധ്യത. ഹോട്ടലുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹോട്ടൽ അസോസിയേഷൻ ഏറെ നാളായി സർക്കാരിനോട് ആവശ്യപ്പെടുകയാണ്. എന്നാൽ മുൻ സർക്കാരുകൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്താനാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനം. ബെംഗളൂരു നഗരം അനുദിനം വളരുകയാണ്. രാവും പകലും വ്യത്യാസമില്ലാതെയാണ് കരിയർ മുന്നോട്ട് പോകുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഷിഫ്റ്റുകളിലായി നിരവധി പേരാണ് ജോലി ചെയ്യുന്നത്. നിലവിൽ രാത്രി…

Read More

നികുതി തട്ടിപ്പ്; ബെംഗളൂരുവിലെ അഞ്ച് സ്ഥലങ്ങളിൽ ഐടി റെയ്ഡ്

ബെംഗളൂരു നഗരത്തിലെ സ്വകാര്യ കമ്പനികളുടെ അഞ്ചിടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് കേസുകളുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കൂടതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Read More

ട്രാൻസ്‌പോർട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ബെംഗളൂരു : നഗരത്തിലെ നിറമൺവിക്ക് സമീപം റായ്ച്ചൂർ – ബെംഗളൂരു ഹൈവേയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബൈക്ക് യാത്രികൻ രവി (25) ആണ് മരിച്ചത്. മാൻവിയിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും പൾസർ ബൈക്കും കൂട്ടിയിടിച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വസ്ത്രവ്യാപാരിയായിരുന്ന യുവാവ് അടുത്തിടെ സിരവാര ടൗണിൽ കട തുടങ്ങിയിരുന്നു. 8 മാസം മുമ്പ് വിവാഹിതനായ യുവാവ് ആണ് അപകടത്തിൽ മരിച്ചത്. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, വീട്ടുകാർ ആശുപത്രിക്ക്…

Read More

കുടിവെള്ളം ഉറപ്പാക്കാൻ 90 കോടി ചെലവഴിക്കാൻ ഒരുങ്ങി ബിബിഎംപി

ബെംഗളൂരു: 2007-ൽ സിവിൽ ബോഡിക്ക് കീഴിലായ ഏഴ് സിറ്റി മുനിസിപ്പൽ കൗൺസിലുകളിലും (സിഎംസി) ഒരു ടൗൺ മുനിസിപ്പൽ കൗൺസിലിലും (ടിഎംസി) വരുന്ന 110 ഗ്രാമങ്ങളിലും പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാൻ ഈ വർഷം 90 കോടി രൂപ ചെലവഴിക്കാൻ തീരുമാനിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) . ഈ പ്രദേശങ്ങളിൽ ഭൂഗർഭജലനിരപ്പ് കുത്തനെ ഇടിഞ്ഞതോടെയാണ് പുതിയ നീക്കം. പൈപ്പ് ജലവിതരണം ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയും വാട്ടർ ടാങ്കറുകളെയും ആണ്. ഈ പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നതിനുള്ള കുഴൽക്കിണറുകളും മറ്റെല്ലാ…

Read More

മാസപ്പടി കേസ് അന്വേഷണം; നാല് എസ്എഫ്ഐഓ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് മടങ്ങി

തിരുവനന്തപുരം: മാസപ്പടി കേസ് അന്വേഷണത്തിലെ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ മടങ്ങുന്നു. നാല് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ബെംഗളൂരുവിലേക്ക് തിരിച്ചു. രണ്ട് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ അന്വേഷണവുമായി ബന്ധപ്പെട്ട വിവരം ശേഖരിച്ച ശേഷം തുടരും. പാർട്ടികൾക്കും വ്യക്തികൾക്കും നൽകിയ കണക്കുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പല സാമ്പത്തിക ഇടപാടുകളും നടന്നത് ചട്ടവിരുദ്ധമായെന്ന് കണ്ടെത്തൽ. സെബി ചട്ടങ്ങൾക്ക് വിരുദ്ധമായി പലർക്കും പണം കറൻസിയായി നൽകിയെന്ന് കണ്ടെത്തൽ. കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ (എസ്‌എഫ്‌ഐഒ) പരിശോധന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസലാണ് നടന്നത്. 2019-ൽ തന്നെ ആദായ നികുതി…

Read More
Click Here to Follow Us