പ്രേതബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ യുവതിയെ ഭർത്താവ് പൂട്ടിയിട്ടത് ദിവസങ്ങളോളം

ബെംഗളൂരു: പ്രേതബാധ ഒഴിപ്പിക്കാന്‍ യുവതിയെ ഭര്‍ത്താവ് മൂന്നു മാസത്തോളം മുറിയില്‍ പൂട്ടിയിട്ടതായി പരാതി.

ഭര്‍ത്താവ് ശ്രീപതി ഹെബ്ബാര്‍ എന്നയാളാണ് ഭാര്യ ആശാലതയെ പൂട്ടിയിട്ടത്.

ഇത്രയും നാള്‍ ചായയും ബിസ്‌കറ്റും മാത്രമാണ് ഭര്‍ത്താവ് ഇവര്‍ക്ക് കഴിക്കാന്‍ നല്‍കിയത്.

മംഗളൂരു പുത്തൂരിലെ കെമ്മിന്‍ജെ ഗ്രാമത്തിലാണ് സംഭവം.

ആശാലതയെ കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇവരുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

പാചകത്തൊഴിലാളിയായ ശ്രീപതി ഹെബ്ബാറും വിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ആശാ ലതയും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്.

ഭാര്യയെ കുറിച്ച് നാട്ടുകാര്‍ ചോദിക്കുമ്പോഴെല്ലാം വീട്ടില്‍ പോയെന്നാണ് ഭര്‍ത്താവ് പറഞ്ഞിരുന്നത്.

എന്നാല്‍ ഏറെ ദിവസം കഴിഞ്ഞിട്ടും ആശാലതയുടെ വിവരമൊന്നും അറിയാതിരുന്നതോടെ നാട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അധികൃതരെത്തി ആശാലതയെ രക്ഷിക്കുകയായിരുന്നു.

ഭാര്യയുടെ ശരീരത്തില്‍ പ്രേതബാധയാണെന്നും ഒഴിപ്പിക്കാനാണ് പൂട്ടിയിട്ടതെന്നും ഭര്‍ത്താവ് പറഞ്ഞു.

  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി

ഇയാള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്
[masterslider id="10"]

Related posts