പെൺവാണിഭം: തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: പെൺവാണിഭം നടത്തിവന്ന തുർക്കി സ്വദേശിനി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ.

രാജ്യത്തുടനീളം പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുകയും ബെംഗളൂരുവിൽ ബിസിനസ്സ് നടത്തുകയും ചെയ്ത തുർക്കി വംശജയായ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ഹലാസൂർ പോലീസിന്റെ പിടിയിലായി.

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴി പെൺവാണിഭം നടത്തിയിരുന്ന വിദേശ വനിത ഉൾപ്പെടെ അഞ്ച് പ്രതികളെ ബംഗളൂരു ഈസ്റ്റ് ഡിവിഷനിലെ ബൈയ്യപ്പനഹള്ളി, ഹലസൂർ പോലീസ് അറസ്റ്റ് ചെയ്തു.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

തുർക്കിയിൽ ജനിച്ച ബയോനാസ്, ബി.ഇ. ബിരുദധാരിയായ വൈശാഖ്, തമിഴ്‌നാട് സ്വദേശി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ഗോവിന്ദരാജു, പ്രകാശ്, അക്ഷയ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ദോമ്മലൂർ എച്ച്എസ്ബിസി ലേഔട്ടിലെ സ്വകാര്യ ഹോട്ടലിൽ പെൺവാണിഭം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.

പിന്നീട്, കേസിന്റെ തുടർ അന്വേഷണത്തിന്റെ ചുമതല ബൈയ്യപ്പനഹള്ളി പോലീസ് സ്റ്റേഷനെ ഏൽപ്പിച്ചു.

പതിനഞ്ച് വർഷം മുമ്പ്, തുർക്കിയിൽ നിന്നെത്തിയ പ്രതി ബയോന്യാസ് രോഹിത് സ്വാമി ഗൗഡയെ വിവാഹം കഴിച്ച് ബെംഗളൂരുവിൽ സ്ഥിരതാമസമാക്കി.

അവളുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

പിന്നീട് സ്വദേശിയും വിദേശിയുമായ യുവതികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിവരികയായിരുന്നു.

കൂടാതെ ജയ്പൂർ, ചെന്നൈ, മൈസൂരു, ഡൽഹി, ഉദയ്പൂർ, മുംബൈ എന്നിവിടങ്ങളിൽ പെൺവാണിഭ ശൃംഖല നടത്തുന്ന ഇടനിലക്കാരുമായി സമ്പർക്കം പുലർത്തിയിരുന്നതായും ബെംഗളൂരുവിൽ ബിസിനസ് നടത്തുന്നതായും പോലീസ് അന്വേഷണത്തിൽ നിന്ന് മനസ്സിലായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts