ഭാര്യ നോർത്ത് ഇന്ത്യൻ ആണോ? എങ്കിൽ ഇൻസ്റ്റന്റ് രസം വാങ്ങൂ; വിവാദമായി നഗരത്തിലെ പരസ്യം

ബെംഗളൂരു: നഗരത്തിൽ ഒരു ബസിന് പിന്നില്‍ പതിച്ച ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയ്‌ക്ക് തിരിക്കൊളുത്തിയിരിക്കുന്നത്.

ഒരു ഇന്‍സ്റ്റന്റ് രസം നിര്‍മാണ കമ്പനിയുടെതാണ് പരസ്യം.

‘ഭാര്യ നോര്‍ത്ത് ഇന്ത്യന്‍ ആണോ? എങ്കില്‍ വിഷമിക്കേണ്ട, സെക്കന്റുകള്‍ക്കുള്ളില്‍ രസം തയ്യാറാക്കാം’ എന്നാണ് പരസ്യത്തിൽ പറയുന്നത്.

തേജസ് ദിനകർ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

പരസ്യത്തിലുള്ളത് സെക്‌സിസ്റ്റ് പ്രയോഗമാണെന്നും തെക്കേ ഇന്ത്യക്കാരെയും വടക്കേ ഇന്ത്യക്കാരെയും ഒരുപോലെ അപമാനിക്കുന്നതാണെന്നും ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി.

നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ച് രംഗത്തെത്തിയത്.

പരസ്യത്തിൽ ആൺ, പെൺ വേർതിരിവ് കാണിക്കുന്നു എന്നായിരുന്നു പലരുടെയും കമന്റ്.

എന്നാൽ ദക്ഷിണേന്ത്യന്‍ വിഭവങ്ങളെക്കുറിച്ച് അത്ര പരിചയമില്ലാത്ത ഒരാളാണ് ഭാര്യയെങ്കില്‍ ഇത് പ്രയോ​ജനപ്പെടുമെന്നും ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ആളുകള്‍ തമ്മിലുള്ള വിവാഹത്തെയും ഈ പരസ്യം പ്രോത്സാഹിപ്പിക്കുന്നു എന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

നിലവിൽ ചൂടുപിടിച്ച ചർച്ചയ്ക്ക് വഴി ഒരുക്കിയിരിക്കുകയാണ് ഈ പരസ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts