ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി; ഭാര്യയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ഭാര്യയും കാമുകനും അറസ്റ്റിൽ. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം നടന്നത്. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്.  നവംബർ നാലിന് സുഖമില്ലാതെ കിടപ്പായ പ്രഭുവിന് വിനോദിനി ഉറക്കഗുളിക മരുന്നായി നൽകി. പിന്നീട് ഭാരതിയും വിനോദിനിയും ചേർന്ന് പ്രഭുവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് ഭാരതി തന്റെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവരെ വിളിച്ചുവരുത്തി മൃതദേഹം ട്രിച്ചി-മധുര ഹൈവേക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. പക്ഷേ മഴ കാരണം പദ്ധതി…

Read More

സുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു 

ബെംഗളുരു: സുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു. നവംബർ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 9.00 വരെ ജ്യോതി സ്കൂളിന് സമീപം ഇൻഡ്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ ബെംഗളൂരു ബൈബിൾ കൺവെൻഷനില്‍ യു.ടി ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, KSEB), ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിലെ മറ്റു സുവിശേഷകരും ചടങ്ങിൽ പ്രസംഗിക്കും. സ്ഥാപക പ്രസിഡൻ്റ് പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും.

Read More

വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതൻ ഒരേ കുടുംബത്തിലെ 4 പേരെ കുത്തിക്കൊന്നു

ബംഗളൂരു: മംഗളൂരുവിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊന്നു. അജ്ഞാതനായ അക്രമി അമ്മയെയും മൂന്ന് മക്കളെയുമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹസീനയും മൂന്ന് മക്കളുമാണ് മരിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമി കുടുംബത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു സ്ത്രീക്ക് പരിക്കേറ്റത്. ഹസീനയുടെ ഭർത്താവ് ഗൾഫിലാണ്. ഉടുപ്പി എസ്പി അരുൺ കുമാർ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം…

Read More

സെക്സിനിടെ മരണം കൂടുതലും പുരുഷൻമാരിലെന്ന് റിപ്പോർട്ട്‌; കാരണം അറിയാം..

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, നല്ല ഉറക്കം ലഭിക്കുക എന്നിവയുള്‍പ്പെടെ ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗികതയ്ക്കുണ്ട്. എന്നാൽ സെക്സിനിടെ മരണം സംഭവിക്കുന്നതും നമ്മൾ ഇന്ന് കാണുന്നുണ്ട്. സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും ഈ 0.6 ശതമാനത്തിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയാമോ? മിക്ക കേസുകളിലും സമ്മര്‍ദ്ദം അല്ലെങ്കില്‍ ചില മരുന്നുകളുടെ ഉപയോഗം മൂലമാണ്. അതില്‍ തന്നെ കൂടുതലും മരണപ്പെടുന്നത് പുരുഷന്മാരാണ്. മിക്ക കേസുകളിലും, ലൈംഗിക പ്രവര്‍ത്തനത്തിനിടെയുള്ള ശാരീരിക സമ്മര്‍ദ്ദമാണ് കാരണം. കൊക്കെയ്ൻ പോലുള്ള…

Read More

നിങ്ങൾക്ക് ലഭിച്ചോ രണ്ട് മണിക്കൂറിനകം മൊബൈല്‍ കണക്ഷൻ റദ്ദാക്കുമെന്ന് സന്ദേശം?? പ്രത്യേക അറിയിപ്പുമായി ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഫോണ്‍ കോളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ട് മണിക്കൂറിനുള്ളില്‍ നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ കേന്ദ്ര ടെലികോം മന്ത്രാലയം റദ്ദാക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം അവകാശപ്പെടുന്നത്. വ്യാജ സന്ദേശം വിശ്വസിക്കാന്‍ സാധ്യതയുള്ള പലരും മൊബൈല്‍ കണക്ഷന്‍ റദ്ദാവുമെന്ന് പേടിച്ച്‌ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്യാനും ചൂഷണങ്ങള്‍ക്ക് ഇരയാവാനും സാധ്യതയുണ്ട്. രാജ്യത്തെ ടെലികോം സംബന്ധമായ നയങ്ങളും പദ്ധതികളും നിയമപരമായ ചട്ടക്കൂടുകളും രൂപീകരിക്കുന്ന…

Read More

കൊറിയർ സർവീസ് വഴി ലഹരി കടത്ത് യുവാവ് അറസ്റ്റിൽ

ബെംഗളുരു: കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്ന് കടത്തിയതിന് ‘അമല്‍ പപ്പടവട’ എന്ന അമല്‍ വീണ്ടും അറസ്റ്റില്‍. ടൗണ്‍ സൗത്ത് പോലീസും കൊച്ചി സിറ്റി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലില്‍ നിന്ന് 14.75 ഗ്രാം ലഹരി കഞ്ചാവും സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തു. കൊറിയര്‍ സര്‍വീസ് വഴി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് 39 കാരനായ അമല്‍. ബെംഗളൂരുവില്‍ നിന്ന് അമിതമായ അളവില്‍ ലഹരിമരുന്ന് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും…

Read More

എന്നിൽ അവൾ സന്തുഷ്ടയായിരുന്നില്ല, രണ്ട് ബന്ധങ്ങളും തകരാൻ കാരണം ഞാൻ ; ഷൈൻ ടോം ചാക്കോ

സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിംഗ് ആവാറുള്ള നടനാണ് ഷൈൻ ടോം ചാക്കോ. നടന്റെ പ്രതികരണങ്ങളും മറ്റും പലപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ നടന്റെ ഒരു അഭിമുഖം ആണ് ശ്രദ്ധനേടുന്നത്. തന്റെ ആദ്യ വിവാഹം അറേഞ്ച്ഡ് ആയിരുന്നു എന്നാണ് ഒരു അഭിമുഖത്തിൽ ഷൈൻ പറഞ്ഞത്. ഒത്തിരി കാരണങ്ങൾ കൊണ്ടാണ് ആ വിവാഹബന്ധം അധികകാലം നിലനിൽക്കാതിരുന്നതെന്നും സത്യം പറഞ്ഞാൽ ആ സമയത്ത് തനിക്ക് ആ സമയത്ത് വേറൊരു പ്രണയം ഉണ്ടായിട്ടുണ്ടെന്നും അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പറഞ്ഞത്.. എന്റെ ആദ്യ വിവാഹം അറേഞ്ച് ആയിരുന്നു.…

Read More

ശരദ് പവാറിന് ദേഹസ്വാസ്ഥ്യം

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് ദേഹസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ബാരാമതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഞായറാഴ്ച പൂനെ ജില്ലയിലെ പുരന്ദറിലേക്ക് നടത്താനിരുന്ന അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വേദിയിൽ വച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു പിന്നാലെ മകളും എം. പിയുമായ സുപ്രിയ സുലെ ആരോഗ്യ വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

Read More

സംസ്ഥാനത്ത് പാൽ വില വീണ്ടും കൂട്ടുന്നു 

ബെംഗളൂരു : സംസ്ഥാനത്ത് പാൽവില വീണ്ടും ഉയർന്നേക്കും. ക്ഷീര കർഷകരും കർണാടക മിൽക്ക് ഫെഡറേഷനും വിലയുയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതായും ജനുവരിയിൽ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി കെ. വെങ്കടേഷ് പറഞ്ഞു. മിൽക്ക് ഫെഡറേഷൻ അഞ്ചുരൂപയാണ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും സർക്കാർ മൂന്നുരൂപയെങ്കിലും വർധിപ്പിക്കാൻ തയ്യാറാകുമെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും പാൽവില ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ചിരുന്നു. കാലിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ചൂണ്ടികാട്ടിയാണ് ക്ഷീരകർഷകർ വില വർധന ആവശ്യപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പാലിന് 48 രൂപമുതൽ 51 രൂപവരേയാണ് ഈടാക്കുന്നതെന്നും കെ.എം.എഫ്. ചൂണ്ടിക്കാട്ടുന്നു.…

Read More

ടിപ്പു സുൽത്താനെ അവഹേളിക്കുന്ന പോസ്റ്റർ; ബെളഗാവിയിൽ സുരക്ഷ ശക്തമാക്കി പോലീസ്

ബംഗളൂരു: ടിപ്പു സുൽത്താനെ അപമാനിച്ച്‌ പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ബെളഗാവിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.  വാട്‌സ് ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.പി. ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. 50ലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Read More
Click Here to Follow Us