കൊറിയർ സർവീസ് വഴി ലഹരി കടത്ത് യുവാവ് അറസ്റ്റിൽ

ബെംഗളുരു: കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്ന് കടത്തിയതിന് ‘അമല്‍ പപ്പടവട’ എന്ന അമല്‍ വീണ്ടും അറസ്റ്റില്‍.

ടൗണ്‍ സൗത്ത് പോലീസും കൊച്ചി സിറ്റി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അമലില്‍ നിന്ന് 14.75 ഗ്രാം ലഹരി കഞ്ചാവും സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തു.

കൊറിയര്‍ സര്‍വീസ് വഴി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് 39 കാരനായ അമല്‍.

  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

ബെംഗളൂരുവില്‍ നിന്ന് അമിതമായ അളവില്‍ ലഹരിമരുന്ന് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വയ്‌ക്കുകയും തുടര്‍ന്ന് ഇതിന്റെ ഫോട്ടോ എടുത്ത് ഇടപാടുകാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

നേരത്തെ പ്രതിയും ഭാര്യയും ചേര്‍ന്ന് എറണാകുളം എംജി റോഡില്‍ ‘പപ്പടവട’ എന്ന ഹോട്ടല്‍ നടത്തിയിരുന്നു.

  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം

കടബാധ്യത വന്നതോടെ ഹോട്ടല്‍ ഉപേക്ഷിക്കുകയും ശേഷം ലഹരി ഇടപാടുകളിലേക്ക് കടക്കുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
[masterslider id="10"]

Related posts

Click Here to Follow Us