ട്രെയിൻ യാത്രയ്ക്കിടെ ഫോൺ പുറത്തേക്ക് തെറിച്ചുപോയി; ട്രാക്കിൽ ഫോൺ തിരയുന്നതിനിടെ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു

തൃശൂർ: യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോണ്‍ തിരഞ്ഞ് റെയിൽപാളത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. കാസർകോട് ചെര്‍ക്കള തായല്‍ ഹൗസിൽ അബ്ദുൾബാസിത് (21) ആണ് മരിച്ചത്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂര്‍ മേല്‍പ്പാലത്തിന് തെക്ക് ഞായറാഴ്ച രാവിലെ 6.15-ഓടെയാണ് അപകടം. ട്രെയിനിടിച്ച് തെറിച്ചുവീണ ബാസിതിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോള്‍ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീന്‍, ഷബാഹ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ചെന്നൈ എഗ്‌മൂര്‍-ഗുരുവായൂര്‍ തീവണ്ടിയാണ് യുവാവിനെ തട്ടിയത്. പിന്നിൽനിന്നും ട്രെയിൻ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ നടുവിലെ പാളത്തിലേക്ക്‌…

Read More

ദിവസേന ഭക്ഷണം നൽകിയിരുന്ന തെരുവ് നായ്ക്കളെ കാണാതായി : പരാതി നൽകി യുവാവ്; 35,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ബെംഗളൂരു: ഭക്ഷണം നൽകിയിരുന്ന തെരുവ് നായ്ക്കളെ കാണാതായെന്ന് ആരോപിച്ച് യുവാവ് ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനെ സമീപിച്ചു. 10 വർഷമായി താൻ പോറ്റുന്ന നായ്ക്കളെ വീടിന് സമീപത്തുനിന്നും അപ്രത്യക്ഷമായെന്ന് പ്രകാശ് പരാതിപ്പെട്ടു. മൃഗസംരക്ഷണ കേന്ദ്രങ്ങളുള്ള നഗരത്തിൽ പലയിടത്തും നായ്ക്കളെ തിരഞ്ഞ പ്രകാശ് ചെന്നിരുന്നു. അതേസമയം പ്രതേശത്തുള്ള ഒരു തൊഴിലാളി നായ്ക്കളെ കൊണ്ടുപോയി മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാകാമെന്നും പ്രകാശ് പരാതിപ്പെട്ടു. അയാൾ എവിടെയാണ് നായകളെ ഉപേക്ഷിച്ചതെന്ന് പറയുന്നില്ലെന്നും പ്രകാശ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ നായയെ കണ്ടെത്തി കൊണ്ടുവരുന്നവർക്ക് 10,000 രൂപ വീതം നൽകുമെന്നും മൂന്ന് നായ്ക്കളെയും…

Read More

ദീപാവലി അവധി: ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം

ബെംഗളൂരു: ദീപാവലി അവധിക്ക് ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല. ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും  തിരക്കാണ്. 10-ന് ബെംഗളൂരുവിൽനിന്നുള്ള ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേർഡ് എ.സി.യിൽ അത് 523 എത്തി. കൊച്ചുവേളി എക്സ്പ്രസിൽ സ്ലീപ്പറിലും ചെയർ കാറിലും ബുക്കിങ് നിർത്തി. തേഡ് എ.സി.യിൽ 161, സെക്കൻഡ് എ.സി.യിൽ 88 എന്നിങ്ങനെയാണ് വെയ്‌റ്റിങ് ലിസ്റ്റ്.…

Read More

രാജ്യോത്സവ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് അപകടം: 2 മരണം, 2 പേരുടെ നില ഗുരുതരം

ബെംഗളൂരു: ബെൽഗാമിൽ നിന്ന് രാജ്യോത്സവ കഴിഞ്ഞ് മടങ്ങുകയായിരുന്ന കാൽനടയാത്രക്കാരിലേക്ക് ബൈക്ക് ഇടിച്ചു കയറി. ഇതേത്തുടർന്ന് രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി കിറ്റൂർ താലൂക്കിലെ എം.കെ.ഹുബ്ലിക്ക് സമീപം ദേശീയ പാതയിലാണ് സംഭവം. പൂനെ-ബംഗളൂരു ദേശീയ പാതയിൽ രാത്രി 11 മണിയോടെയാണ് അപകടം. ധാർവാഡ് ജില്ലയിലെ നരേന്ദ്ര സ്വദേശി ലബൈക് ഹലസിഗര, ബെൽഗാം താലൂക്കിലെ ബാലേകുന്ദ്രി ഗ്രാമത്തിലെ ശ്രീനാഥ് ഗുജനാല എന്നിവരാണ് മരിച്ചത്. ധാർവാഡ് നഗരത്തിലെ അൽത്താഫ് നളബന്ദ, കട്ടയിലെ ബാഗേവാഡിയിലെ അർജുന രംഗണ്ണ എന്നിവർക്കാണ്…

Read More

വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ചന്ദ്ര ദൗത്യങ്ങളുടെ നേരിട്ടുള്ള അനുഭവം കണ്ടറിയാം

ബെംഗളൂരു: ഇസ്‌റോ വികസിപ്പിച്ച ചന്ദ്രയാൻ -3 ന്റെ സമ്പൂർണ്ണ മാതൃക വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നോളജിക്കൽ മ്യൂസിയത്തിൽ (വിഐടിഎം) സ്ഥാപിച്ചു. ചന്ദ്രയാൻ-3 ന്റെ പ്രോജക്ട് ഡയറക്ടർ ഡോ.പി.വീരമുത്തുവേലാണ് മാതൃക നിർവഹിച്ചത്. ഐഎസ്ആർഒ യുആർ റാവു സാറ്റലൈറ്റ് സെന്റർ (യുആർഎസ്‌സി) അസോസിയേറ്റ് ഡയറക്ടർ എം വനിത, യുആർഎസ്‌സി പ്രോഗ്രാം ഡയറക്ടർ നിഗർ ഷാജി എന്നിവർ പങ്കെടുത്തു. ചന്ദ്രനുമായി സാമ്യമുള്ള ഒരു പ്രതലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ മോഡൽ യഥാർത്ഥ ചന്ദ്രയാൻ -3 ന്റെ യഥാർത്ഥ വലിപ്പത്തിലുള്ള പകർപ്പാണ്. ചന്ദ്രയാൻ-1-ന്റെ കാലത്തെ ഇസ്രോയുടെ യാത്ര…

Read More

കോഴി ഫാമിൽ പുലിയുടെ ആക്രമണം; നൂറിലധികം കോഴികൾ ചത്തു

ബെംഗളൂരു: കോഴി ഫാമിൽ പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തിൽ ഷെഡിലുണ്ടായിരുന്ന നൂറിലധികം കോഴികൾ ചത്തു. നെലമംഗല താലൂക്കിലെ ബാപ്പുജി നഗറിലെ രാജേഷിന്റെ ഫാമിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെയാണ് ഫാം ഹൗസിലെ കോഴികളെ പുലി ആക്രമിച്ചത്.  കോഴികളുടെ കരച്ചിൽ കേട്ട് ആളുകൾ ഷെഡിന് സമീപം എത്തിയപ്പോൾ പുലി ഓടി രക്ഷപ്പെട്ടു. തോട്ടത്തോട് ചേർന്നുള്ള നീലഗിരി തോട്ടത്തിലാണ് പുലി കുടുങ്ങിയതെന്ന് തോട്ടം ഉടമ രാജേഷ് പറഞ്ഞു. നൂറ്റമ്പതിലധികം കോഴികളെയാണ് ഷെഡിൽ സൂക്ഷിച്ചിരുന്നത്. പുലിയുടെ ആക്രമണത്തിൽ നൂറിലധികം കോഴികൾ ചത്തു. രാത്രികാലങ്ങളിൽ തോട്ടത്തിലും പറമ്പിലും പോകാൻ…

Read More

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് ഒന്നരകോടിയോളം തട്ടിയെടുത്തു; മലയാളി യുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിൽ 

ബെംഗളൂരു: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതി പിടിയിൽ. ഒന്നരകോടിയോളം രൂപയാണ് സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ പ്രതി തട്ടിയെടുത്തത്. എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസിൽ അർജുൻ സത്യൻ (36) ആണു പിടിയിലായത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോർപ്പറേറ്റ് ഓഫീസിൽ വിശ്വൽ മർച്ചന്റൈസിങ് വിഭാഗത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു അർജുൻ. കഴിഞ്ഞ അഞ്ചുവർഷത്തോളമായി അർജുൻ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നു. ഈ ജൂലൈ മാസത്തിൽ ഒഡിറ്റ് വിഭാഗം ഇത് കണ്ടുപിടിച്ചു. തുടർന്നു സ്ഥാപനം നൽകിയ പരാതിയിൽ ബെംഗളൂരു പോലീസ്…

Read More

അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണിൽ റെയ്ഡ് 

ബെംഗളൂരു: ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ തിപ്പസാന്ദ്രയിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുന്ന ഗോഡൗണിൽ സിസിബി പോലീസ് റെയ്ഡ് നടത്തി. ന്യൂ തിപ്പസാന്ദ്ര മെയിൻ റോഡിലെ ദഹിയ എന്ന മാർട്ടിൽ ലൈസൻസ് എടുക്കാതെ ഗോഡൗണിൽ അനധികൃതമായി പടക്കങ്ങൾ വിതരണം ചെയ്യുകയായിരുന്നു. മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെയാണ് പടക്കങ്ങൾ വിതരണം ചെയ്യുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ റെയ്ഡ് നടത്തി 1.25 ലക്ഷം രൂപയുടെ പടക്കങ്ങൾ പിടികൂടി. പ്രതികൾക്കെതിരെ ജീവൻ ഭീമാ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ഭർത്താവിന്റെയും കുടുംബത്തിന്റെ പീഡനം; യുവതി ആത്മഹത്യ ചെയ്തു  

ബെംഗളൂരു: ഭർത്താവിന്റെ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ മാതാപിതാക്കൾ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഗോവിന്ദരാജനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത ഐശ്വര്യയുടെ അമ്മ ഉഷാറാണി നൽകിയ പരാതിയിൽ യുവതിയുടെ ഭർത്താവ് രാജേഷ്, പിതാവ് ഗിരിയപ്പ, അമ്മായിയമ്മ സീത എന്നിവരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ വീട്ടുകാരുടെ പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് പരാതിയിൽ ഉഷാറാണി പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് ഐശ്വര്യ രാജേഷുമായി വിവാഹിതയായതെന്ന് മാതാപിതാക്കൾ…

Read More

ആധാർ ഉപയോഗിച്ച് തട്ടിപ്പ്: ബിഹാറിൽ നിന്നുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തു

ബംഗളൂരു: കർണാടക സർക്കാരിന്റെ ഭൂമി രജിസ്‌ട്രേഷൻ പോർട്ടൽ ഉപയോഗിച്ച് ആധാർ ബയോമെട്രിക് തട്ടിപ്പ് നടത്തിയ ബിഹാറിൽ നിന്നുള്ള രണ്ട് പേർ പിടിയിലായി. നഗരത്തിലെ നോർത്ത്-ഈസ്റ്റ് സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം (സിഇഎൻ) പോലീസ് ബിഹാറിലെ അരാരിയ ജില്ലയിൽ നിന്ന് അബുസർ (28), മുഹമ്മദ് പർവേസ് എസ്ദാനി (26) എന്നിവരെ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ബംഗളൂരുവിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയായവർക്ക് യഥാക്രമം 38,000 രൂപയും 10,000 രൂപയും നഷ്ടമായതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 81.5 കോടി ഇന്ത്യക്കാരുടെ…

Read More
Click Here to Follow Us