ഹവേരിയിലെ അപകടം; മരിച്ചവരിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുഡ്ബോൾ ദേശീയ താരവും 

ബെംഗളൂരു: ഹാവേരിയില്‍ അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോള്‍ ദേശീയ താരവും.

ഇന്നലെയാണ് അപകടം ഉണ്ടായത്.

ദേശീയ ബ്ലൈൻഡ് ഫുട്ബോള്‍ വനിതാ ടീമംഗം എ എസ് മാനസയാണ് മരിച്ചത്.

കർണാടക ബ്ലൈൻഡ് ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു ഇരുപത്തിയഞ്ചുകാരിയായ മാനസ.

എംഎസ്‍സി പൂർത്തിയാക്കിയ ശേഷം ബംഗളുരുവില്‍ ഐഎഎസ് പരിശീലനത്തിലായിരുന്നു മാനസ.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

അപകടത്തില്‍ മാനസയുടെ അമ്മ ഭാഗ്യയും മരിച്ചു.

തീർത്ഥാടനത്തിന് പോയി വരവേ മിനി ബസ് നിർത്തിയിട്ട ട്രക്കിലിടിച്ച്‌ മരിച്ചത് 13 പേരാണ്.

9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചത്.

അപകടത്തില്‍ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts