മീശക്കാരന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ മീശ വിനീത് വീണ്ടും പൊലീസിന്റെ പിടിയില്‍. ഇത്തവണ അറസ്റ്റിലായത് യുവാവിനെ ആക്രമിച്ച കേസിലാണ്. മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മീശവിനീത് ഉള്‍പ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ തല അടിച്ചു പൊട്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. കേസില്‍ മീശ വിനീത് മൂന്നാം പ്രതിയാണ്. മറ്റ് പ്രതികളെ പിടികൂടിയിട്ടില്ല. ഇവര്‍ക്കായുള്ള…
Read MoreDay: 21 October 2023
പെരുമ്പാമ്പിനെ വെല്ലുന്ന മനുഷ്യപാമ്പ്; പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂര്‍: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം നടത്തി. സംഭവം മനസിലാകാത്ത പെരുമ്പാമ്പ് ആകട്ടെ യുവാവിന്റെ കഴുത്തില്‍ ചുറ്റി തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത് . വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. പെരുമ്പാമ്പുമായി ചന്ദ്രന്‍ എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തിയശേഷം പാമ്പിനെ തോളത്തിട്ട് നില്‍ക്കുന്ന തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടതായി പെട്രോള്‍ പമ്പ് ജീവനക്കാർ പറയുന്നു. ശേഷം പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, പ്രശ്നം ഭീകരമായത്. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പെട്രോള്‍…
Read Moreനട്ട്സിനൊപ്പം കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. 67.56 ലക്ഷം രൂപ വിലമതിക്കുന്ന 1133 ഗ്രാം സ്വര്‍ണമാണ് മൂന്ന് വ്യത്യസ്ത പരിശോധനകളിലൂടെ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ആദ്യ പരിശോധനയില്‍ ബദാം, പിസ്ത തുടങ്ങിയ നട്‌സുകളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ തകിടുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം ലഭിച്ചത്. പിന്നീട് നടന്ന പരിശോധനകളില്‍ നിന്നും ജാക്കറ്റുകളിലും മറ്റു വസ്ത്രങ്ങളിലും ഒളിപ്പിച്ച പൊടിച്ച രൂപത്തിലുള്ള സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ രണ്ട് ഇന്ത്യൻ വംശജരേയും ഒരു മലേഷ്യൻ വംശജനെയും അറസ്റ്റ് ചെയ്തതായി പോലീസ്…
Read Moreപോലീസ് പരസ്യമായി അധിക്ഷേപിച്ചു; 63 കാരൻ ജീവനൊടുക്കി
ബെംഗളൂരു: പോലീസ് പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് 63കാരൻ ജീവനൊടുക്കി. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പൊതുമധ്യത്തില്‍ വെച്ച് ഇയാളോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ ബട്കല ടൗണ്‍ എസ്.ഐക്കെതിരെ പരാതിയുമായി മരണപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അപകടമുണ്ടായതിന് പിന്നാലെ എസ്.ഐ സ്ഥലത്തെത്തുകയും 63കാരനെ പൊതുമധ്യത്തില്‍ വെച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ തന്‍റെ സഹോദരനുമായി അപകടത്തിന് ശേഷം സംസാരിച്ച് ധാരണയിലെത്തിയിരുന്നുവെങ്കിലും പോലീസുകാരന്‍റെ പ്രവര്‍ത്തിയില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണപ്പെട്ടയാളുടെ സഹോദരൻ ആരോപിച്ചു. സംഭവത്തില്‍ എസ്.ഐക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും…
Read Moreജവാൻ ഒടിടിയിലേക്ക്
44 ദിവസം പിന്നിടുമ്പോൾ, ഇതുവരെയുള്ള ബോളിവുഡ് ബോക്സ് ഓഫീസ് റെക്കോർഡുകളെ തകർത്ത് ഇപ്പോഴും തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ജവാൻ. സെപ്റ്റംബർ ഏഴിന് കോടി റിലീസ് ചെയ്ത ഈ മാസ് ആക്ഷൻ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 1141.5 രൂപയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ഒടിടി പ്രേമികൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ജവാനുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്നത്. ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം…
Read Moreയുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബണ്ട് വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കദേശിവളയ നെല്ലിഗുഡ്ഡയിലെ കെ. സച്ചിൻ (24) ആണ് മരിച്ചത്. പ്രണയനൈരാശ്യം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. ബണ്ട് വാളിലെ ഇലക്‌ട്രിക്കൽ കട കേന്ദ്രീകരിച്ച് ഇലക്‌ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് യുവാവ്. വ്യാഴാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ച് മറുപടി ലഭിക്കാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. സച്ചിന്റെ സ്കൂട്ടർ ബി മൂട ഗ്രാമത്തിലെ മിട്ടകോടി മൈതാനത്തിനടുത്ത് നിർത്തിയ നിലയിൽ പുലർച്ച മൂന്നോടെ കണ്ടെത്തി.…
Read Moreകേരളത്തിൽ എൽ.ഡി.എഫിനൊപ്പം ; എച്ച്ഡി കുമാരസ്വാമി
ബെംഗളൂരു: കേരളത്തിൽ ജെ.ഡി.എസ് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പാർട്ടിനേതാവ് എച്ച്.ഡി കുമാരസ്വാമി. കേരളത്തിലേയും കർണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കർണാടകയിൽ മാത്രമാണ്. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവർത്തനം നടത്തുക. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുകയെന്ന തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായി പ്രശ്നമില്ലേയെന്ന ചോദ്യത്തിന് ഈ രാജ്യത്ത് എവിടെയാണ് പ്രത്യയശാസ്ത്രം എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു.
Read Moreബൈക്ക് അപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു
ബെംഗളുരു: നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ലോറി ബൈക്കിൽ ഇടിച്ചാണ് ആമ്പല്ലൂർ സ്വദേശി ഹിരൺ ആണ് മരിച്ച ഒരാൾ. ആമ്പല്ലൂർ നിരപ്പത്ത് സോമന്റെയും സീനയുടെയും മകനായ ഹിരൺ ഐടി കമ്പനി ജീവനക്കാരൻ ആണ്. നഗരത്തിലെ തന്നെ മറ്റൊരു അപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിയും മരിച്ചു. ചേലാട് കരിങ്ങഴമനയാനിപ്പുറത്ത് സിബി ചാക്കോ- ഷൈല ദമ്പതികളുടെ മകൻ ആന്റൺ ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
Read Moreസ്കൂളുകളിൽ ഉച്ചഭക്ഷണം: മെനു പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഡയറ്റീഷ്യൻമാരുടെ പാനൽ തീരുമാനിക്കും
ബെംഗളൂരു: ഉച്ചഭക്ഷണ പദ്ധതിയിൽ കുട്ടികൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഡയറ്റീഷ്യൻമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് തീരുമാനിച്ചു. പദ്ധതി പ്രകാരം ഭക്ഷണം പാകം ചെയ്യുമ്പോൾ പച്ചക്കറികളും പയറുവർഗങ്ങളും കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന പരാതി വർധിച്ചതിനെ തുടർന്നാണ് വകുപ്പ് ഈ തീരുമാനമെടുത്തത്. സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗാരപ്പയുടെ അഭിപ്രായത്തിൽ വകുപ്പ് ഡയറ്റീഷ്യൻ കമ്മിറ്റിയുമായി കൂടിയാലോചിച്ച് സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകൾക്കായി പുതുക്കിയ ഭക്ഷണ ചാർട്ട് അയയ്‌ക്കും. നിലവിൽ പ്രൈമറി തലത്തിൽ ഓരോ കുട്ടിക്കും 450 കലോറിയും 12 ഗ്രാം പ്രോട്ടീനും…
Read Moreവാഹനമോടിക്കുമ്പോൾ നിങ്ങൾ ഉറങ്ങാറുണ്ടോ? വിഷമിക്കേണ്ട..! നിങ്ങളെ ഉണർത്തുന്ന കണ്ണടകൾ ഇതാ അപൂർവ കണ്ടുപിടുത്തവുമായി കർണാടകയിൽ നിന്നും ഒരു പെൺകുട്ടി
ബെംഗളൂരു: വാഹനമോടിക്കുമ്പോൾ ഉറങ്ങുന്നത് ശീലമാണോ? വിഷമിക്കേണ്ട..! ഈ കണ്ണട ധരിച്ച് സുരക്ഷിതമായി വാഹനമോടിക്കുക. ഇതുകൂടാതെ, പഠിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുകയും രാത്രി ഷിഫ്റ്റ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന ഒരു ആന്റി-സ്ലീപ്പ്-ഉറക്കം തടയൽ യന്ത്രം ഒരു ഹൂബ്ലി പെൺകുട്ടിയുടെ കണ്ടുപിടുത്തമാണ്. ഹൂബ്ലിയിൽ നിന്നുള്ള റാബിയ ഫാറൂഖി എന്ന വിദ്യാർത്ഥിനിയാണ് ഈ നൂതന യന്ത്രം കണ്ടുപിടിച്ചത്. നഗരത്തിലെ കോൺവെന്റ് സ്‌കൂൾ വിദ്യാർത്ഥിനിയായ റാബിയ ഇപ്പോൾ വിദ്യാനികേതൻ കോളേജിൽ ഒന്നാം വർഷ പിയുസി പരിശീലിക്കുകയാണ്. വാഹനമോടിക്കുമ്പോൾ ഡ്രൈവർ ചിലപ്പോൾ ഉറങ്ങുന്നത് സ്വാഭാവികമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതും അപകടത്തിൽ…
Read More