പെരുമ്പാമ്പിനെ വെല്ലുന്ന മനുഷ്യപാമ്പ്; പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസപ്രകടനം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം നടത്തി.

സംഭവം മനസിലാകാത്ത പെരുമ്പാമ്പ് ആകട്ടെ യുവാവിന്റെ കഴുത്തില്‍ ചുറ്റി തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത് .

വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പെരുമ്പാമ്പുമായി ചന്ദ്രന്‍ എന്ന യുവാവ് പെട്രോള്‍ പമ്പില്‍ എത്തിയശേഷം പാമ്പിനെ തോളത്തിട്ട് നില്‍ക്കുന്ന തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടതായി പെട്രോള്‍ പമ്പ് ജീവനക്കാർ പറയുന്നു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ശേഷം പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ്, പ്രശ്നം ഭീകരമായത്. പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്. തൊട്ടടുത്ത് വളപട്ടണം പുഴയാണ്.

ഇവിടെ നിന്ന് കിട്ടിയ പെരുമ്പാമ്പ് ആയിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts