ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരിക്ക്. ഇവർ ചികിത്സയിൽ തുടരുകയാണ്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. #Breaking: At least 10 persons have been #charred to #death after fire broke out at a #firecracker godown near Attibele on #Bengaluru–#Hosur #highway on the #Karnataka–#TamilNadu border. @TOIBengaluru @NammaBengaluroo @WFRising @0RRCA @ECityRising…
Read MoreDay: 7 October 2023
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; 4 പോലീസുകാർ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ തമിഴ്നാട്ടിൽ നാല് പോലീസുകാർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയെയാണ് പോലീസ് സംഘം ആക്രമിച്ചത്. സബ് ഇൻസ്പെക്ടർ ബി. ശശികുമാർ, കോൺസ്റ്റബിൾമാരായ രാജപാണ്ഡ്യൻ, സിദ്ധാർത്ഥൻ, ജെ. പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ സ്വകാര്യ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി സ്ഥാപനത്തിന് അവധിയായതോടെയാണ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ പോയതായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ നാല് പോലീസുകാർ ഇവരുടെ അടുത്ത് എത്തി ചോദ്യം…
Read Moreഗവ. സ്കൂളിലെ കുടിവെള്ള ടാങ്കിൽ പുഴുക്കൾ: പരാതി നൽകിയ വിദ്യാർഥികളെ ശിക്ഷിച്ച പ്രഥമാധ്യാപികയെ സസ്പെൻഡ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടിലെ സേലത്തെ കോട്ടായി പ്രദേശത്തുള്ള സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ് മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു. സ്കൂളിൽ കുടിക്കാൻ ഉപയോഗിക്കുന്ന വാട്ടർ ടാങ്കിൽ പുഴുവരിച്ചെന്ന പരാതിയിൽ വിദ്യാർഥികളെ ശിക്ഷിച്ചതിന് പിന്നാലെയാണ് നടപടി. കുടിവെള്ള ടാങ്ക് മാസങ്ങളായി വൃത്തിയാക്കുന്നില്ലെന്നും ശൗചാലയങ്ങൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇത് സംബന്ധിച്ച് സ്കൂൾ ഹെഡ് മിസ്ട്രസ് തമിഴ് വാണിയോട് പരാതിപ്പെട്ടപ്പോൾ പ്രശ്നം പരിഹരിക്കുന്നതിന് പകരം തങ്ങളെ തറയിൽ മുട്ടുകുത്തിച്ച് ശിക്ഷിക്കുകയായിരുന്നെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഇതേത്തുടർന്ന് 200ലധികം വിദ്യാർഥികൾ സ്കൂൾ കാമ്പസിൽ എച്ച്എമ്മിനെതിരെ പ്രതിഷേധിച്ചു. സ്കൂളിലെ പ്രശ്നങ്ങളെക്കുറിച്ച്…
Read Moreനമ്മ മെട്രോയിൽ സ്ത്രീകളെ കളിയാക്കി പ്രാങ്ക് വീഡിയോകൾ ചെയ്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിലും ട്രെയിനിനുള്ളിലും സ്ത്രീകളോട് പ്രാങ്ക് ചെയ്യുന്ന വീഡിയോകൾ എടുത്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത 23 കാരനായ ബെംഗളൂരുയുവാവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രജ്വൽ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാം റീൽസ് ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തത്. ‘പ്രാങ്കർ’ പ്രജു എന്നായിരുന്നു അക്കൗണ്ട്. 2023 ജൂലൈയിലാണ് വീഡിയോകൾ റെക്കോർഡ് ചെയ്തത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പുകളിലൊന്നിൽ, യുവാവ് എസ്കലേറ്റർ ഉപയോഗിക്കുമ്പോൾ അപസ്മാരം വന്നതായി അഭിനയിക്കുന്നത് കാണാം. ഇത് കണ്ട് ഭയന്ന പ്രായമായ ഒരു സ്ത്രീ പരിഭ്രാന്തയാകുന്നതും മറ്റൊരു…
Read More‘വിവാഹിതയാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ച് യുവതി ചതിക്കുകയായിരുന്നു’; ഷിയാസ് കരീമിന്റെ മൊഴി പുറത്ത്
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന് ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പോലീസില്‍ മൊഴി നല്കി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൊഴിയില്‍ ഉണ്ട്. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത. നേരത്തെ വിവാഹിതയാണെന്നതും മകൻ ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പോലീസില്‍ മൊഴി നല്കി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ്…
Read Moreഅത്തിബലെയിൽ പടക്ക കടയ്ക്ക് തീ പിടിച്ചു; 5 പേർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. അഗ്നി രക്ഷാ സേന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹൊസൂർ- അത്തിബലെ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
Read Moreമരണം പ്രവചിച്ച കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റ് കഴിച്ച് യുവതി മരിച്ചു
ബ്രസീലിയ: മരണം പ്രവചിച്ച കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റ് കഴിച്ച യുവതി മരിച്ചു. ബ്രസീലിയൻ യുവതിയായ ഫെർണാണ്ട വലോസ് പിന്റോയാണ്(27) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മേസിയോ നഗരത്തിൽ നിന്നും കണ്ടുമുട്ടിയ സ്ത്രീ പിന്റോയുടെ കൈനോക്കി പ്രവചനം നടത്തുകയായിരുന്നു. നിങ്ങൾക്ക് വളരെ കുറച്ചു ദിവസങ്ങളേ വിധിച്ചിട്ടുള്ളു എന്നാണ് അവർ പറഞ്ഞത്. ശേഷം സമ്മാനമായി ചേക്ലേറ്റും നൽകി. പിന്നീട് കുറച്ച് മണിക്കൂറുകൾ മാത്രമേ പിന്റോ ജീവിച്ചിരുന്നുള്ളൂ. സമ്മാനമായി ലഭിച്ച ചോക്ലേറ്റ് അപ്പോൾ തന്നെ കഴിക്കുകയായിരുന്നുവെന്ന് പിന്റോയുടെ ബന്ധു ബിയാങ്ക ക്രിസ്റ്റി പറഞ്ഞു. കൈനോട്ടക്കാരിയുടെ പ്രവചനത്തെ കുറിച്ച് ഫെർണാണ്ട കുടുംബത്തെ…
Read Moreമകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ എത്തി സുരേഷ് ഗോപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു.മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും, സുരേഷ് ഗോപി നടത്തിയ പദയാത്രയും കൂടികാഴ്ചയിൽ ചർച്ചയായി. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകൾ സുരേഷ് ഗോപി പങ്കുവച്ചു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസ് ആണ് വരൻ. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യം. ഗായിക കൂടിയാണ്.
Read Moreകെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ് പെൺകുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി
:കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് സ്കൂൾ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബസിന്റെ ടയറിനടിയിൽ പെടാതെ പരിക്കുകളോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോർ തുറന്ന് പൊൺകുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വിദ്യാർഥിനിയ്ക്ക് ഏറ്റ പരിക്കുകൾ ഗുരുതരമല്ല.
Read Moreതട്ടികൊണ്ട് പോവൽ നാടകം; ഫാക്ടറി ജീവനക്കാരനും സുഹൃത്തുക്കളും അറസ്റ്റിൽ
ബെംഗളൂരു : ഫാക്ടറിയിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച ഫാക്ടറി ജീവനക്കാരനും രണ്ടു സുഹൃത്തുക്കളും അറസ്റ്റിൽ. മണ്ഡ്യ സ്വദേശിയായ നൂറുള്ള ഖാനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ഫാക്ടറി ഉടമയായ മുഹമ്മദ് ആസിഫ് ഹബീബിന്റെ പരാതിയിലാണ് അറസ്റ്റ്. നൂറുള്ള ഖാൻ വർഷങ്ങളായി ഹബീബിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച നൂറുള്ള ഖാൻ ഹബീബിനെ വിളിച്ച് തന്നെ ഒരുസംഘമാളുകൾ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ പ്രകാരം ഹബീബ് ആർ.ടി. നഗർ പോലീസിൽ പരാതി നൽകി. നൂറുള്ള ഖാനെ രക്ഷപ്പെടുത്താൻ പണം കൊടുക്കാൻ…
Read More