‘വിവാഹിതയാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ച് യുവതി ചതിക്കുകയായിരുന്നു’; ഷിയാസ് കരീമിന്റെ മൊഴി പുറത്ത് 

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്.

യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പോലീസില്‍ മൊഴി നല്‍കി.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൊഴിയില്‍ ഉണ്ട്.

കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

നേരത്തെ വിവാഹിതയാണെന്നതും മകൻ ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പോലീസില്‍ മൊഴി നല്‍കി.

പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ് മൊഴി നല്‍കി.

യുവതിയുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍നിന്നാണ് ഷിയാസ് പിടിയിലായത്.

ഷിയാസിനെതിരെ കേരള പോലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍ നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പോലീസിനെ അറിയിക്കുകയായിരുന്നു.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ചന്തേര പോലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts