കാമുകനായ മലയാളി യുവാവിന്റെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ബംഗളൂരു: അപ്പാർട്ട്‌മെന്റിൽ ഒരുമിച്ച് താമസിച്ചിരുന്ന യുവതി കാമുകനെ നെഞ്ചിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കേരള സ്വദേശി ജാവേദ് (29) ആണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ രേണുക(34)യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലീസ് പറഞ്ഞു. കേരളത്തിലെ കണ്ണൂർ സ്വദേശിയായ ജാവേദ് ഒരു മൊബൈൽ റിപ്പയർ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. രേണുക ജോലിയൊന്നും ചെയ്തിരുന്നില്ല. മൂന്നര വർഷമായി പരസ്‌പരം അറിയാവുന്ന ഇരുവരും ഒന്നിച്ചായിരുന്നു താമസം. രേണുകയ്ക്ക് 8 വയസ്സുള്ള ഒരു മകളുണ്ട്. സെപ്തംബർ രണ്ടിന് സമീപത്തെ അക്ഷയനഗറിലെ ഒരു സർവീസ് അപ്പാർട്ട്‌മെന്റിന്റെ രണ്ടാം…

Read More

ആലുവയിൽ വീണ്ടും 9 വയസുകാരിക്ക് ക്രൂര പീഡനം; സമീപത്തെ പാടത്ത് വിവസ്ത്രയായാണ് കുഞ്ഞിനെ കണ്ടെത്തിയത്

ആലുവ: ഉറങ്ങിക്കിടന്ന 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലായിയുടെ മകളാണ് പീഡനത്തിന് ഇരയായത് . ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ നിലവിളികേട്ട പ്രദേശവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. സമീപത്തെ വയലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കെടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. പരിക്കേറ്റ കുട്ടി അപകടനില തരണംചെയ്തു കഴിഞ്ഞ ജുലൈ 28നായിരുന്നു അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും…

Read More

ബെംഗളൂരു തെരുവുകൾ വെള്ളത്തിലായി, മരങ്ങൾ കടപുഴകി; കർണാടകയിൽ മഴ തുടരും

ബെംഗളൂരു: ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിലെ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടാക്കി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, നഗരത്തിൽ രാത്രി 8 വരെ 18 മില്ലിമീറ്റർ മഴയും എച്ച്എഎൽ വിമാനത്താവളത്തിൽ 15 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തും. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാല് മരങ്ങൾ കടപുഴകി. ജെപി നഗർ, രാജരാജേശ്വരി നഗർ, എച്ച്എഎൽ രണ്ടാം ഘട്ടത്തിൽ മരങ്ങൾ കടപുഴകി, മല്ലേശ്വരത്ത് കെസി ജനറൽ ആശുപത്രിക്ക് സമീപം മറ്റൊരു മരം കടപുഴകി കാറിനും ഇരുചക്രവാഹനത്തിനും കേടുപാടുകൾ സംഭവിച്ചു. തനിസാന്ദ്രയും ജെപി…

Read More

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ ട്രാൻസ്ഫോർമർ മല്ലേശ്വരത്ത് അനാച്ഛാദനം ചെയ്തു

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ഭൂഗർഭ ട്രാൻസ്ഫോർമർ മല്ലേശ്വരം 15-ാം ക്രോസിൽ ഉദ്ഘാടനം ചെയ്തു. ബെസ്‌കോമിന്റെയും ബിബിഎംപിയുടെയും സംയുക്ത പദ്ധതിയായാണ് 500 കെവിഎ ട്രാൻസ്‌ഫോർമർ കമ്മീഷൻ ചെയ്തിരിക്കുന്നത്. ഭൂഗർഭ ട്രാൻസ്‌ഫോർമറുകൾ വൈദ്യുതി വിതരണത്തിന്റെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുമെന്ന് സൗകര്യം ഉദ്ഘാടനം ചെയ്തുകൊണ്ട് ഊർജ മന്ത്രി കെ.ജെ.ജോർജ് പറഞ്ഞു. ഓവർഹെഡ് ഹൈ ടെൻഷൻ (എച്ച്ടി), ലോ ടെൻഷൻ (എൽടി) കേബിളുകൾ ഭൂഗർഭ കേബിളുകളാക്കി മറ്റും. ഇത് യുജി ട്രാൻസ്‌ഫോർമറിനൊപ്പം സുരക്ഷ മെച്ചപ്പെടുത്താനും വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനും സഹായിക്കും. ട്രാൻസ്‌ഫോർമർ അപകടങ്ങൾ മൂലമുള്ള ആഘാതം കുറയ്ക്കുകയും പ്രക്ഷേപണ…

Read More

ക്യൂആര്‍ കോഡ് സ്കാൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

കൊച്ചി: ഇന്ന് നിത്യജീവിതത്തിൽ ക്യുആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ക്യൂആര്‍ കോഡുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ആധുനികജീവിതത്തില്‍ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആർ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇമെയിലിലെയും…

Read More

പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് ; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി 

തമിഴ്‌നാട്: പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും…

Read More

കേരളത്തിൽ ഭീകരക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് അറസ്റ്റിൽ 

ചെന്നൈ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് അറസ്റ്റിൽ. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എൻഐഎ പറഞ്ഞു. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻഐഎ പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജരേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീൽ പിടിയിലായത്. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ സത്യമംഗലത്തു നിന്നും അഷ്‌റഫ് എന്നയാൾ പിടിയിലാകുന്നതോടെ കേരളത്തിൽ…

Read More

കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ ഉഡുപ്പിയിൽ നിന്ന് കണ്ടെത്തി 

ബെംഗളൂരു : കണ്ണൂർ മട്ടന്നൂര്‍ വനിതാ ഹോമില്‍ നിന്ന് കാണാതായ അഞ്ച് പെൺകുട്ടികളെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പിനുകീഴിലുള്ള വനിതാ ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായത്. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സ്ഥാപന അധികൃതർ ചൊവ്വാഴ്‌ച രാവിലെ മട്ടന്നൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കള്‍ രാത്രി ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറിയതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വൈകിട്ടോടെ ഉഡുപ്പി റെയിൽവേ സ്റ്റേഷൻ പരിസരത്ത്…

Read More

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ 

ഭോപ്പാൽ:  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ നീമുച്ചിൽ ആണ് സംഭവം. രാകേഷ് കിർ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷയെ കിണറ്റിലേക്ക് ക‍യറിൽ കെട്ടിയിറക്കിയത്. ഇതിന്‍റെ ദൃശ്യങ്ങളും പ്രതി ചിത്രീകരിച്ചിരുന്നു. കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള സ്ത്രീയുടെ വീഡിയോയും ഇയാൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചിരുന്നു. രക്ഷക്കായി യുവതി കരയുന്നതും വീഡിയോയിൽ കാണാം. അഞ്ച് ലക്ഷം വരെ സ്ത്രീധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്‍റെ ഭീഷണി. വിവരമറിഞ്ഞ് പ്രദേശവാസികളെ വിളിച്ച് അന്വേഷിച്ചതിന് പിന്നാലെ കുടുംബം രാകേഷിനെതിരെ പോലീസിൽ…

Read More

ഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി

ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ  ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ്  ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More
Click Here to Follow Us