സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ 

ഭോപ്പാൽ:  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

മധ്യപ്രദേശിലെ നീമുച്ചിൽ ആണ് സംഭവം. രാകേഷ് കിർ എന്ന യുവാവാണ് സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യ ഉഷയെ കിണറ്റിലേക്ക് ക‍യറിൽ കെട്ടിയിറക്കിയത്.

ഇതിന്‍റെ ദൃശ്യങ്ങളും പ്രതി ചിത്രീകരിച്ചിരുന്നു. കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിയ നിലയിലുള്ള സ്ത്രീയുടെ വീഡിയോയും ഇയാൾ യുവതിയുടെ ബന്ധുക്കൾക്ക് അയച്ചിരുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

രക്ഷക്കായി യുവതി കരയുന്നതും വീഡിയോയിൽ കാണാം. അഞ്ച് ലക്ഷം വരെ സ്ത്രീധനം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്‍റെ ഭീഷണി.

വിവരമറിഞ്ഞ് പ്രദേശവാസികളെ വിളിച്ച് അന്വേഷിച്ചതിന് പിന്നാലെ കുടുംബം രാകേഷിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts