ആലുവയിൽ വീണ്ടും 9 വയസുകാരിക്ക് ക്രൂര പീഡനം; സമീപത്തെ പാടത്ത് വിവസ്ത്രയായാണ് കുഞ്ഞിനെ കണ്ടെത്തിയത്

ആലുവ: ഉറങ്ങിക്കിടന്ന 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലായിയുടെ മകളാണ് പീഡനത്തിന് ഇരയായത് .

ചാത്തൻപുറത്ത് ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം.

കുട്ടിയുടെ നിലവിളികേട്ട പ്രദേശവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. സമീപത്തെ വയലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.

മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കെടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

പരിക്കേറ്റ കുട്ടി അപകടനില തരണംചെയ്തു

കഴിഞ്ഞ ജുലൈ 28നായിരുന്നു അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകളായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

തുടർന്ന് ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതിന്റെ ഞെട്ടലിൽ നിന്നും കേരളം മാറുംമുൻപാണ് ആലുവയിൽ നിന്നും കുട്ടിക്ക് നേരെയുള്ള അടുത്ത പീഡന കഥ പുറത്തുവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts